സൈക്കിളിനെ ഒരു ഇലക്ട്രിക് ബൈക്കാക്കി മാറ്റാൻ കൺവേർഷൻ കിറ്റുമായി പഞ്ചാബ് സ്വദേശിയായ ഗുർസൗരഭ് സിംഗ്. ധ്രുവ് വിദ്യുത് ഇലക്ട്രിക് കൺവേർഷൻ കിറ്റിന് ഏത് സൈക്കിളിനെയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനമാക്കി മാറ്റാൻ കഴിയും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും 170 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയും വാഗ്ദാനം ചെയ്യുന്നു. 40 കിലോമീറ്റർ റേഞ്ച്, റസ്റ്റ് പ്രൂഫ്, വാട്ടർ പ്രൂഫ്, ചാർജ് ചെയ്യാവുന്ന ബാറ്ററി, ഫോൺ ചാർജർ തുടങ്ങിയ സവിശേഷതകളും അവകാശപ്പെടുന്നു. പുതുതലമുറ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഗുർസൗരഭ് സിംഗിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ സംരംഭത്തിൽ നിക്ഷേപം നടത്താനുള്ള ആഗ്രഹവും ആനന്ദ് മഹീന്ദ്ര പ്രകടിപ്പിച്ചിട്ടുണ്ട്.
Gursaurabh Singh’s revolutionary technology can convert any bicycle into a battery-powered motor vehicle.Gursaurabh Singh is the founder and creator of Dhruv Vidyut Electric Conversion Kit (DVECK). Anandra Mahindra was impressed and tweeted the same.