റൈഡ് ഹെയ്ലിംഗ് സ്റ്റാർട്ടപ്പായ Ola 500 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വിപണി ഇടിയുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. വിവിധ ഡെവലപ്മെന്റ് ടീമുകളിലുള്ള ജീവനക്കാർക്ക് പിരിച്ചു വിടലിന് മുന്നോടിയായി പിങ്ക് സ്ലിപ് വിതരണം ആരംഭിച്ചിരിക്കുകയാണ് Ola. സോഫ്റ്റ്വെയർ വിഭാഗത്തിലുള്ള അഞ്ഞൂറില്പരം ആളുകളെയാണ് പിരിച്ചുവിടുന്നതെന്ന് CNBC TV18 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 500 പേരെ പിരിച്ചുവിടുന്നുവെന്ന റിപ്പോർട്ടുകൾ ഒല നിഷേധിച്ചു. 200 പേരെ മാത്രമാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ സോഫ്റ്റ് വെയർ വിഭാഗമായ ANI ടെക്നോളജീസിൽ നിന്നുൾപ്പെടെ 200 എഞ്ചിനിയർമാരെയാണ് പിരിച്ചുവിടുന്നതെന്ന് ഒല വ്യക്തമാക്കി. കമ്പനിക്ക് നിലവിൽ 2000 എഞ്ചിനിയർമാരാണുളളത്. വരുന്ന 18 മാസത്തിനുളളിൽ അത് 5000 ആക്കി ഉയർത്തുമെന്ന് ഒല അറിയിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി Ola വിവിധ നവീകരണ പരിപാടികളിലാണ്. Ola Dash, Ola cars എന്നീ കമ്പനികൾ അടച്ചതിനെ തുടർന്ന്, രണ്ടായിരത്തോളം ജോലിക്കാരെ കമ്പനി പറഞ്ഞു വിട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മുപ്പതിൽ പരം സീനിയർ ഓഫീസർമാർ കമ്പനിയിൽ നിന്ന് രാജി വച്ചിട്ടുണ്ട്. 2021 ഡിസംബറിലാണ് Ola, ഇലക്ട്രിക്ക് സ്കൂട്ടറുകൾ അവതരിപ്പിക്കുന്നത്. മാർച്ചിൽ ഒരു Ola S1 സ്കൂട്ടറിന് തീ പിടിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ തല അന്വേഷണവും നടന്നിരുന്നു. ഗതാഗതമന്ത്രാലയം ഹിയറിംഗിന് വിളിക്കുകയും ചെയ്തു. ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിയതിനു ശേഷം പെർഫോമൻസ്, ബാറ്ററി, സർവീസ് എന്നിവയിൽ ധാരാളം പരാതികൾ ഉപഭോക്താക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഏപ്രിലിന് ശേഷം ഓരോ മാസവും കമ്പനിയുടെ വിപണി വിഹിതം കുറഞ്ഞു വരികയാണെന്നാണ് വാഹന റെജിസ്ട്രേഷൻ നൽകുന്ന വിവരം.
Ola has begun distributing pink slips to staff members working on various development teams. According to sources, ANI Technologies’ several software verticals would likely lay off at least 500 employees. Many of these workers are thought to have been engaged in various Ola app projects. The decision was made in light of the Ola Electric scooter’s falling sales.