ഫ്ലയിംഗ് കാറായ X2 വിന്റെ ലോകത്തെ ആദ്യത്തെ വിജയകരമായ ടെസ്റ്റ് ഫളൈറ്റിനും ദുബായി സാക്ഷ്യം വഹിച്ചു. സ്മാർട്ട് മൊബിലിറ്റിയിൽ ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടുന്ന ഫ്ലയിംഗ്കാറുകൾ ആകും ഇനി നമ്മെ അത്ഭുതപ്പെടുത്താൻ പോകുന്നത്.
ഈ കാറിന് 560 കിലോ ഭാരമേയുള്ളൂ, ഇതിന്റെ ടെയ്ക്ക് ഓഫ് വെയ്റ്റ് 760 കിലോഗ്രാമാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇതിനാകും. തുടക്കത്തിൽ ഒറ്റപറക്കലിൽ 35 മിനുറ്റാകും സമയം കിട്ടുക.
ഇന്റലിജന്റ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം ആണ് സുരക്ഷിതമായി പറന്നുപൊങ്ങാനും ഇറങ്ങാനും ഈ ഫ്ലെയിംഗ് കാറുകളെ സഹായിക്കുന്നത്.
നഗരങ്ങളിലുൾപ്പെടെ താഴ്ന്ന് പറന്ന് പൊതുഗതാഗത സൗകര്യങ്ങളിലടക്കം ഉപയോഗിക്കാൻ പറ്റും വിധമാണ് X2 ഉൾപ്പെടെ ഇപ്പോൾ അവതരിപ്പിക്കുന്ന മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീറോ കാർബൺ എമിഷൻ എന്നുള്ളതാകും ഈ കാറുകൾ വ്യാപകമായി ഇനി നിർമ്മിച്ച് വിപണിയിലെത്താനുള്ള മറ്റൊരു കാരണവും.
പറക്കും കാറുകളുടെ വ്യാവസായികമായ ഉപയോഗത്തിന് ദുബയ് ഒരു ഗേറ്റ് വേ ആകാനാണ് സാധ്യത. അത്രമാത്രം പ്രാധാന്യവും ഇൻവെസ്റ്റ്മെന്റും ഈ സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾക്കായി ദുബായ് ഒരുക്കുകയാണ്.
പറക്കും കാറുകളുടെ വ്യാവസായികമായ ഉപയോഗത്തിന് ദുബയ് ഒരു ഗേറ്റ് വേ ആകാനാണ് സാധ്യത. അത്രമാത്രം പ്രാധാന്യവും ഇൻവെസ്റ്റ്മെന്റും ഈ സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾക്കായി ദുബായ് ഒരുക്കുകയാണ്.
കോടികൾ വിലവരുന്ന പറക്കും കാർ 2024ൽ ആണ് വിപണിയിൽ എത്തിക്കുക.
The 6th generation flying car unveiled at Gitex Global 2022. This is completely Battery-powered flying car. Chinese company named XPeng introduced Electric Vertical Take-off and Landing (eVTOL) aircraft X2 at the Gitex Global 2022. eVTOL) aircraft X2 is a two-seater car, which is about 5 meters in length. Its width is 4.78 meters and its height is 1.36 meters. oncce the arms are folded, then its width becomes 6 feet.