കാലിഫോർണിയയിലെ Hyperloop പരീക്ഷണ തുരങ്കം പൊളിച്ചതായി റിപ്പോർട്ട്.
ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, കാലിഫോർണിയയിലെ ഹാത്തോണിലെ SpaceX ഓഫീസിന് സമീപമുള്ള ഫ്യൂച്ചറിസ്റ്റിക് പ്രോജക്റ്റ് Hyperloop അനിശ്ചിതമായി നിർത്തിവച്ചു. പദ്ധതി പൂർത്തീകരിക്കാനായി 80 ദശലക്ഷം ഡോളറാണ് നീക്കിവച്ചിരുന്നത്.
സാധാരണ വിമാനത്തെക്കാൾ വേഗമുണ്ടെന്ന് അവകാശപ്പെടുന്ന Hyperloop, 2013 മുതൽ ഇലോൺ മസ്ക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നു. ബുള്ളറ്റ് ട്രെയിനുകളേക്കാൾ വേഗതയുള്ള ചെലവ് കുറഞ്ഞ പദ്ധതിയാണ് ഹൈപ്പർലൂപ്പെന്നാണ് മസ്ക്ക് അന്നു മുതൽ അവകാശപ്പെടുന്നത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള 613.9 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വിമാനം എടുക്കുന്ന ദൂരം ഏകദേശം ഒരു മണിക്കൂർ 15 മിനിട്ടാണ്. റോഡ് വഴി പോകുമ്പോൾ ഏകദേശം 5 മണിക്കൂർ 30 മിനിട്ട് വേണ്ടിവരും.
എന്നാൽ Hyperloop വഴിയാണെങ്കിൽ വെറും 30 മിനിട്ട് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുമെന്നാണ് പദ്ധതിരൂപ രേഖ വ്യക്തമാക്കുന്നത്. റെയിൽ പാതയുടെ സ്ഥാനത്ത് സാങ്കേതികമായി വികസിപ്പിച്ചെടുത്ത ട്യൂബാണ് ഹൈപ്പർലൂപ്പ് ഉപയോഗിക്കുന്നത്. കാന്തിക ബലത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർലൂപ്പിന്റേത്
ഓരോ 30 സെക്കന്റിലും ഇതിന്റെ ഓരോ ക്യാബിനുകൽ വീതം നീക്കം ചെയ്യാനാകും. മണിക്കൂറിൽ 1,300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന Hyperloop ട്യൂബിൽ ചരക്കും കടത്താൻ സാധിക്കും.
Elon Musk’s Hyperloop test facility has been demolished. The steel tunnel, which was about a mile long and 12 feet wide, was situated on Jack Northrop Avenue, not far from the SpaceX headquarters in Hawthorne, California. The area that was made available by tearing down the tunnel will now be used as a parking lot.