3 ദിവസത്തിനകം വാഹനം വീട്ടിലെത്തിക്കും Ola
ഓർഡർ ചെയ്ത് 3 ദിവസത്തിനുള്ളിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളടക്കമുള്ള വാഹനങ്ങൾ ഉപഭോക്താക്കളിലെ ത്തിക്കുമെന്ന് ഒല ഇലക്ട്രിക്ക് (Ola Electric). ഒല സിഇഒ ഭവീഷ് അഗർവാളാണ് പ്രഖ്യാപനം നടത്തിയത്. ഇതിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ഭവിഷ് അഗർവാൾ വ്യക്തമാക്കി. സംവിധാനം അടുത്തയാഴ്ച മുതൽ നടപ്പിലാകുമെന്നാണ് സൂചന. ഡെലിവറിക്കായി ഉപയോക്താവ് തെരഞ്ഞെടുക്കുന്ന നഗരങ്ങൾ അനുസരിച്ച് കാത്തിരിപ്പ് കാലാവധിയിൽ ഏറ്റക്കുറച്ചിലുക ളുണ്ടായേക്കാം. ഒലയുടെ എക്സ്പീരിയൻസ് സെന്റർ സന്ദർശിച്ചോ, ഓൺലൈൻ വഴി ഓർഡർ ചെയ്തോ, ടെസ്റ്റ് റൈഡിനു ശേഷമോ ഉപയോക്താവിന് വാഹനങ്ങൾ ബുക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന Ola S1 എയറിന് വാഹന വിപണിയിൽ മികച്ച ഡിമാന്റാണുള്ളത്. ഒലയുടെ നിലവിലെ പ്രഖ്യാപനം, ഈ ഡിമാന്റിനെ നിലനിർത്താനുള്ള കമ്പനിയുടെ നീക്കമാണെന്ന് വിലയിരുത്തുന്നു. വാഹന ഡെലിവറിയുടെ കാര്യത്തിൽ, ഒലയ്ക്കെതിരെ ഉയർന്നു വന്നിരുന്ന പരാതികളെയും, ആരോപണങ്ങളെയും പ്രതിരോധിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഇ-സ്കൂട്ടർ ബിസിനസിൽ കുതിപ്പ് നിലനിർത്തുമോ Ola?
2021 ഒക്ടോബറിൽ Ola S1 സീരീസ് ആരംഭിച്ചതു മുതൽ വിജയപാതയിലാണ് Ola ഇലക്ട്രിക്ക്. അതിനുശേഷം, കമ്പനി 1,00,000 യൂണിറ്റ് ഇ-സ്കൂട്ടർ യൂണിറ്റുകൾ നിർമ്മിച്ചു. ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെ ത്തിക്കുന്ന കമ്പനിയെന്ന വിശേഷണം അടുത്തിടെ ഒലയെ തേടിയെത്തിയിരുന്നു. ഒലയുടെ തമിഴ്നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് ഒരു ലക്ഷം ഇവികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒക്ടോബറിൽ മാത്രം 20,000ത്തോളം ഇവികളാണ് Ola Electric വിപണിയിലെത്തിച്ചത്. 2021 ഓഗസ്റ്റിലാണ് Ola Electric ആദ്യ ഇലക്ട്രിക്ക് സ്ക്കൂട്ടർ വിപണിയിലിറക്കിയത്. S1 Air, S1, S1 Pro എന്നിങ്ങനെ മൂന്ന് വാഹനങ്ങളാണ് ഇ-സ്ക്കൂട്ടർ സെഗ്മെന്റിൽ നിലവിൽ ഒല ഇലക്ട്രിക്കിന്റേതായുള്ളത്.
Ola to deliver scooters within three days of order. The programme will start next week. There might be a slight delay depending on the city