പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസിനായുള്ള പേടിഎമ്മിന്റെ അപേക്ഷ ആർബിഐ നിരസിച്ചു. പേടിഎം പേയ്മെന്റ് സർവീസ് വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തിവെച്ചു. പേയ്മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ പേടിഎം പേയ്മെന്റ് സർവീസസ് ലിമിറ്റഡിനോട് ആർബിഐ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 4 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആർബിഐ അനുമതി ലഭിക്കുന്നത് വരെ കമ്പനി പുതിയ ഓൺലൈൻ വ്യാപാരികളെ ഉൾപ്പെടുത്തില്ല. One97 കമ്മ്യൂണിക്കേഷൻസ് (OCL) ലിമിറ്റഡിന് കീഴിലാണ് Paytm ബ്രാൻഡ്. 2020 ഡിസംബറിൽ Paytm Payments Service ലിമറ്റഡിലേക്ക് PPSL) പേയ്മെന്റ് അഗ്രഗേറ്റർ സേവന ബിസിനസ്സ് കൈമാറാൻ One97 കമ്മ്യൂണിക്കേഷൻസ് നിർദ്ദേശം സമർപ്പിച്ചു. ആർബിഐയുടെ പേയ്മെന്റ് അഗ്രഗേറ്റർ (PA) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായിട്ടായിരുന്നു ഇത്. എന്നാൽ RBI അപേക്ഷ നിരസിച്ചു. ഫിൻടെക് കമ്പനി 2021 സെപ്റ്റംബറിൽ ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിച്ചു. രാജ്യത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്, One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ (OCL) PPSL-ലേക്കുള്ള മുൻകാല നിക്ഷേപത്തിന് ആവശ്യമായ അനുമതി ആവശ്യമാണ്. അനുമതികൾ ലഭിക്കുന്നതുവരെ, ഫിൻടെക് കമ്പനി പുതിയ ഓൺലൈൻ വ്യാപാരികളെ ഉൾപ്പെടുത്തില്ല.
120 ദിവസം സമയം നൽകി
“ആർബിഐ അപേക്ഷ നിരസിച്ചിട്ടില്ല, എന്നാൽ 120 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും, ആവശ്യമായ അനുമതികൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, Paytm വക്താവ് പറഞ്ഞു. മറ്റ് നിരീക്ഷണങ്ങൾ ആർബിഐ രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇത് പേടിഎമ്മിന്റെ ബിസിനസിലും വരുമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നില്ല, കാരണം ആർബിഐയിൽ നിന്നുള്ള നിർദ്ദേശം പുതിയ ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗിന് മാത്രമേ ബാധകമാകൂവെന്ന് കമ്പനി അറിയിച്ചു. പുതിയ ഓഫ്ലൈൻ വ്യാപാരികളെ ഉൾപ്പെടുത്തുന്നത് തുടരാനും അവർക്ക് ഓൾ-ഇൻ-വൺ ക്യുആർ, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ ഉൾപ്പെടെയുള്ള പേയ്മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യാനും കഴിയും,കമ്പനിപ്രസ്താവനയിൽ പറഞ്ഞു.
മൊബിക്വിക്കിന്റെ അപേക്ഷയും തളളി
പേയ്മെന്റ് അഗ്രഗേറ്റർ ഫ്രെയിംവർക്ക് 2020 മാർച്ചിൽ അവതരിപ്പിച്ചു. ഇതനുസരിച്ച് RBI-അംഗീകാരം നൽകുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വ്യാപാരികൾക്ക് പേയ്മെന്റ് സേവനങ്ങൾ നൽകാൻ കഴിയൂ. പേയ്മെന്റ് അഗ്രഗേറ്റർ സേവനങ്ങൾക്കൊപ്പം ഒരു ഇ-കൊമേഴ്സ് മാർക്കറ്റ് പ്ലേസ് നൽകാൻ ഒരു സ്ഥാപനത്തിന് കഴിയില്ലെന്ന് ആർബിഐയുടെ പേയ്മെന്റ് അഗ്രഗേറ്റർ മാർഗനിർദേശങ്ങൾ പറയുന്നു. അത്തരം പേയ്മെന്റ് അഗ്രഗേറ്റർ സേവനങ്ങൾ ഇ-കൊമേഴ്സ് മാർക്കറ്റ്പ്ലെയ്സ് ബിസിനസിൽ നിന്ന് വേർതിരിക്കേണ്ടതാണ്. നേരത്തെ മൊബിക്വിക്കിന്റെ (MobiKwik) അപേക്ഷയും ആർബിഐ തള്ളിയിരുന്നു. ഈ വർഷം ഒക്ടോബറിൽ, സാക്പേയ്ക്ക് (Zaakpay) ലൈസൻസിനായി മൊബിക്വിക്ക് വീണ്ടും അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്.
Paytm Payments Services Limited (PPSL) has been asked to resubmit the application to the Reserve Bank of India (RBI) to operate as a payment aggregator. As per RBI’s instructions, Paytm Payments Services cannot onboard online merchants until RBI approves its resubmission.