BMW XM SUV എത്തി
BMW ഏറ്റവും പുതിയ XM SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലെത്തുന്നത്.
- പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ M മോഡലാണ് XM.
- 1970-കളുടെ അവസാനത്തിൽ നിരത്തുകളിലെത്തിയ മിഡ്-എൻജിൻ M1 സൂപ്പർകാറിന് ശേഷമുള്ള രണ്ടാമത്തെ BMW M ഉൽപ്പന്നം കൂടിയാണ് XM.
- പുതിയ XM മോഡലിന്റെ 489hp, 4.4-ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് മൊത്തം 653hp, 800Nm പവർ ഔട്ട്പുട്ട് നൽകുന്നു.
- M xDrive സിസ്റ്റം വഴി നാല് വീലിലേക്കും പവർ അയക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി BMW ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.
- XM-ന് 4.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100kph വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
- കൂടാതെ പ്യുവർ EV മോഡിൽ 80km വരെ റേഞ്ച് നൽകാനും സാധിക്കും.
സുഖസൗകര്യങ്ങളിൽ മുമ്പൻ
അഡാപ്റ്റീവ് എം സസ്‌പെൻഷൻ, ഇലക്‌ട്രോണിക് നിയന്ത്രിത ഡാംപറുകൾ, പുതിയ 48V സിസ്റ്റം എന്നിവ ലക്ഷ്വറി പെർഫോമൻസ് എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് റിയർ-വീൽ സ്റ്റിയറിങ്ങിനും ആക്റ്റീവ് ആന്റി-റോൾ ബാറുകൾ വഴി ബോഡി റോൾ കുറയ്ക്കാനും സഹായിക്കുന്നു. ഗോൾഡൻ ആക്‌സന്റുകളോട് കൂടിയ കൂറ്റൻ, ഇലുമിനേറ്റഡ് കിഡ്‌നി ഗ്രിൽ, സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പ്, പിന്നിൽ ലംബമായി ക്രമീകരിച്ച എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടുന്നതാണ് ബാഹ്യമായ രൂപം. അകത്ത്, iX, i4 എന്നിവയിൽ കാണുന്നത് പോലെ, XM-ന് ഒരു BMW ലേഔട്ട് ഉണ്ട്. പിന്നിലെ ഇരിപ്പിടം ഒരു ‘M ലോഞ്ച്’ ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് മുമ്പുള്ള ഏതൊരു M കാറിനേക്കാളും യാത്രക്കാരുടെ സുഖസൗകര്യങ്ങളിൽ BMW കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ലേബൽ റെഡ് 2023-ൽ
ഫീച്ചറുകളുടെ കാര്യത്തിൽ, 12.3-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9-ഇഞ്ച് ടച്ച്‌സ്‌ക്രീനും ഏറ്റവും പുതിയ iDrive 8 സോഫ്റ്റ്‌വെയർ എന്നിവയുമുണ്ട്. ADAS ടെക്, ആംബിയന്റ് ലൈറ്റിംഗ്, ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹർമാൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയും നൽകിയിരിക്കുന്നു. XM-ന് 21-ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു, എന്നാൽ ഉപഭോക്താക്കൾക്ക് 22- അല്ലെങ്കിൽ 23-ഇഞ്ച് വീലുകളും തിരഞ്ഞെടുക്കാം. അതേസമയം, എക്‌സ്‌എമ്മിന്റെ കൂടുതൽ കരുത്തുളള എഡിഷനായ ലേബൽ റെഡ് 2023 സെപ്റ്റംബറിൽ അന്താരാഷ്ട്ര വിപണികളിൽ എത്തും. ഈ മോഡലിന് 748 എച്ച്പിയും 1,000 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ കരുത്തുണ്ടായിരിക്കും.
BMW launched the XM SUV in India at Rs 2.60 crore (ex-showroom)
It is the most expensive car BMW launched in India
It is also the first M car to use a petrol powertrain