ബുർജിനെ വെല്ലാൻ സൗദി
2 കിലോമീറ്റർ ഉയരത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ടവറിന് 5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്നു. ടവറിന്റെ രൂപകൽപ്പനയ്ക്കായി ഡവലപ്പർമാർ, ആർക്കിടെക്റ്റുകൾ, കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റുകൾ, പ്രോജക്ട് മാനേജർമാർ എന്നിവരെ ക്ഷണിച്ചു. ഒരു മില്യൺ ഡോളർ പ്രവേശന ഫീസ് നൽകി ഇതിനായുള്ള ഡിസൈൻ മത്സരത്തിൽ ഇവർക്ക് പങ്കെടുക്കാനാകും. സ്‌കിഡ്‌മോർ, ഓവിംഗ്‌സ് & മെറിൽ (എസ്‌ഒഎം), അഡ്രിയൻ സ്മിത്ത്, ഗോർഡൻ ഗിൽ ആർക്കിടെക്ചർ തുടങ്ങിയ പേരുകൾക്കായുള്ള ഡിസൈനാണ് സമർപ്പിക്കേണ്ടത്. എട്ടോളം കമ്പനികളാണ് നിലവിൽ ഡിസൈൻ മത്സരത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിനോടു ചേർന്നുള്ള സ്ഥലം പദ്ധതിയ്ക്കായി ഏറ്റെടുക്കും. പദ്ധതിയുടെ അന്തിമ തീരുമാനം നിലവിൽ സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പരിഗണനയിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമാണുള്ളത്.
മെഗാ പ്രോജക്ടുകൾ വേറെയും
വികസനത്തിലിരിക്കുന്ന നിരവധി പദ്ധതികളോടൊപ്പം കൂടുതൽ മെഗാ പ്രോജക്ടുകളിലും സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സൗദി അറേബ്യയിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായി മാറും. നിലവിൽ, വിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടാണ്. 500 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന നിയോം മെഗാ സിറ്റി, ആഡംബര സ്കീ റിസോർട്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്ന ദ ലൈൻ പ്രോജക്ട് എന്നിങ്ങനെ നിരവധി പുതിയ പദ്ധതികളാണ് ഭാവിയിലേയ്ക്കായി സൗദി വികസിപ്പിക്കുന്നത്.
Saudi Arabia plans to erect a 2 kilometre skyscraper, the world’s highest building in Riyadh. The mega tall tower is being considered by Saudi Arabia’s Public Investment Fund and would be a part of an 18 sq km development north of Riyadh (PIF). Any tower that is 2 kilometres tall would cost about $5 billion to construct, according to the Burj Khalifa in Dubai, which is the highest building in the world at 828 metres.