റോബോയാണ് ഇവിടെ എല്ലാം
എന്നാൽ അത്തരത്തിലൊരു കഫേ 2023ഓടെ ദുബായിൽ തുറക്കുന്നുണ്ട്. പ്രവർത്തനം തുടങ്ങുന്നതോടെ, ലോകത്തിലെ ആദ്യത്തെ സൂപ്പർ മോഡൽ റോബോട്ട് കഫേയായി ഇത് മാറും. റോബോ-സി2 എന്ന റോബോട്ടുകളായിരിക്കും ‘ഡോണ സൈബർ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ പ്രവർത്തിപ്പിക്കുക. RDI റോബോട്ടിക്സ് നിർമ്മിച്ച ഈ റോബോട്ടുകൾക്ക് യഥാർത്ഥ മനുഷ്യരുടേതിന് സമാനമായ ഒന്നിലധികം സവിശേഷതകളുണ്ട്. കഫേയിലെത്തുന്നവർക്ക് കോഫി നൽകുന്നതു മുതൽ, ബില്ലിംഗ് നടത്തുന്നതുവരെയുള്ള കാര്യങ്ങൾ റോബോട്ടുകൾ ചെയ്യും.
മനുഷ്യ സമാന റോബോകൾ
ഉപഭോക്താക്കളുമായി സംവദിക്കാനും, അവരുടെ വികാരങ്ങൾ കണ്ടെത്താനും ഈ റോബോട്ടുകൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിലിക്കൺ ചർമ്മവും, യഥാർത്ഥ മനുഷ്യരുടേതെന്ന് തോന്നിക്കുന്ന കണ്ണുകളുമുള്ള ഇവ സ്ത്രീരൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Read More: Robotics Related News
The world’s first supermodel robot cafe to open in Dubai in 2023. Titled ‘Donna Cyber Cafe’, the place will be run by robots Robo-C2. The robots created by RDI Robotics look almost like real humans.