വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് യൂസർ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ആ വിവരാവകാശരേഖയിൽ യൂസർ ഫീ നൽകേണ്ടതില്ല എന്ന് പറയുന്നില്ല. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക ഉത്തരവ് നിലവിലില്ലെന്നാണ് പറയുന്നുത്.
എന്നാൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം 8(3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ നിശ്ചിച്ച് നടപ്പാക്കുന്ന യൂസർഫീ നല‍്കാൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും ബാധ്യതയുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്തവർക്കെതിരെയും, യൂസർ ഫീ നൽകാത്തവർക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും, കത്തിക്കുന്നവർക്കെതിരെയും പതിനായിരം രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജൈവ മാലിന്യ സംസ്‌കരണത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയമവിധേയമായ യൂസര്‍ ഫീ ഈടാക്കി ഹരിത കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായി ഇടവേളകളില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുകയാണ്ചുമതല.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിച്ചു വയ്ക്കുന്നതിനും സേനയ്ക്ക് കൈമാറുന്നതിനും ആളുകള്‍ തയ്യാറാകാത്തത് പല സ്ഥലങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. . മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീടുകളില്‍നിന്നും കടകളില്‍നിന്നും യൂസര്‍ ഫീ ഇനത്തില്‍ മാസം തോറും നല്‍കുന്ന തുകയാണ് വരുമാനം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സേന പ്രവർത്തിക്കുന്നുണ്ടെങ്കിലും കൃത്യമായി യൂസര്‍ ഫീ നൽകാത്തത് പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു.
യൂസർ ഫീ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാൻ വിവിധ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ കയറി വ്യാജ വാർത്തകളുടെ വിശദാംശങ്ങൾ വീട്ടുകാർക്ക് വിശദമാക്കിയാണ് ബോധവത്കരണം.
Officials from the Local Self-Government Department have said categorically that it is untrue that there is no user fee for the plastic garbage that Harita Karma Sena collects from residences and institutions. Fake propaganda concerning no user fees is being spread in social media on the basis of the Right to Information Act.