എന്നാൽ ഈ തൊഴിലുകൾക്ക് പുതിയ സ്ക്കിംഗ് അനിവാര്യമാണ്. പുതുതലമുറ ജോലികളിലും തൊഴിലിടങ്ങളിലും വലിയ മാറ്റം സൃഷ്ടിക്കാൻ ഡിജിറ്റലൈസേഷന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ ലേബർ പ്ലാററ്ഫോമുകൾ 5 മടങ്ങ് വളർച്ച നേടിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗിഗ് ഇക്കോണമി ഇന്ത്യയിൽ 46% വളർച്ച നേടി. വിദ്യാസമ്പന്നരായ പ്രതിഭകളെ കൊണ്ട് സമ്പുഷ്ടമായ കേരളത്തിൽ ഡിജിറ്റൽവത്കരണവും ഗിഗ് ജോലികളും വലിയൊരു സാമ്പത്തിക വിപ്ലവത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
എന്താണ് ഗിഗ് ജോലികൾ
കൃത്യമായ സമയ പരിധി വെച്ച് കരാറെഴുതി എടുത്ത് ചെയ്യുന്ന ജോലികളാണ് ഗിഗ് ജോലികൾ. ലോകമാകെ ഗിഗ് ജോലി സംസ്ക്കാരവും അത് വഴി സൃഷ്ടിക്കപ്പെടുന്ന സമ്പത്തും ഇന്ന് സവിശേഷമായ ശ്രദ്ധ നേടുന്നുണ്ട്.
കേരളവും അതിന്റെ സാധ്യതകൾ ആരായുകയാണ്. ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് സ്വതന്ത്രമായി ചെയ്യുന്ന കോൺട്രാക്റ്റ് ജോലികൾ, ഫ്രീലാൻസിംഗ്, വ്യക്തിഗതമായി ചെയ്യുന്ന ഡിസൈനിംഗ്, കണ്ടന്റ് ക്രിയേഷൻ, റൈഡ് ഷെയറിംഗ് സർവ്വീസ്, വീട് പെയിന്റ് ചെയ്യുന്ന കോൺട്രാക്റ്റ്, ഓൺലൈനിൽ വർക്ക് ഉറപ്പിച്ച് ചെയ്യുന്ന ഇല്ക്രിക്കൽ- പ്ലംബിംഗ് ജോലികൾ, കോച്ചിംഗ്, ഫിറ്റ്നെസ് ട്രെയിനിംഗ്, ഓൺലൈൻ ട്യൂഷൻ തുടങ്ങി അന്തമാണ് ഗിഗ് ജോലികളുടെ സ്പേസ്. വൻകിട കമ്പനികൾക്ക് വേണ്ടി ചില ജോലി ഭാഗങ്ങൾ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിശ്ചിത കാലത്തേക്ക് എടുത്ത് ചെയ്യുന്നതും ഗിഗ് ജോലിയുടെ ഗണത്തിൽ വരും.
റിമോട്ട് വർക്കിംഗ്, വർക്ക് ഫ്രം ഹോം, തുടങ്ങി ഫ്രീലാൻസിംഗിലേക്ക് കടന്ന് ഗിഗ് റെവലൂഷന്റെ ഭാഗമായി വൻകിട കമ്പനികൾ കോവിഡ് കാലത്ത് മാറിയല്ലോ.
പാൻഡമികിൽ വൻ വിജയമായ ഈ റിമോട്ട് വർക്കിംഗും വർക്ക് ഫ്രം ഹോമും പിന്നീടും തുടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഏത് തരം കമ്പനികളായാലും വികേന്ദ്രീകൃത തൊഴിലിടങ്ങൾ വിജയപ്രദമായ വർക്കിംഗ് മോഡലായി മാറിയത് ഇതോടെയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേരള നോളജ് ഇക്കോണമി മിഷനിലൂടെ ആവിഷ്കരിച്ച വർക്ക് നിയർ ഹോം കാലിക പ്രസക്തി നേടുന്നത്.
വികേന്ദ്രീകൃത തൊഴിലിടങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനാണ് നോളജ് ഇക്കോണമി മിഷൻ വർക്ക്നിയർ ഹോം ഓഫീസ് സ്പേസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലുടനീളം ഡീസെൻട്രലൈസ്ഡ് കോ വർക്കിംഗ് സ്പേസുകൾ സൃഷ്ടിക്കുന്നതിനാണ് നോളജ് മിഷൻ വിഭാവനം ചെയ്യുന്നത്. ഇത്തരത്തിൽ ആർക്കും വന്നിരുന്ന ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇൻഫ്രസ്ട്രക്ചർ സംവിധാനങ്ങളോടെയുള്ള ആധുനിക ഡീസൈൻട്രലൈസ്ഡ് വർക്കിംഗ് സ്പേസുകളിലൂടെ കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീ ജോലിക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരും.
പലവിധമായ കാരണങ്ങളാൽ തൊഴിലിടങ്ങളിൽ നിന്ന് വിട്ടനിൽക്കുന്ന സ്ത്രീകൾക്ക് അസുലഭ അവസരമാണ് ഈ പദ്ധതിയിലൂടെ കൈവരുന്നത്.
വർക്ക് ഫ്രം ഹോമിൽ ജീവനക്കാർക്ക് പല പ്രതിസന്ധികളും നേരിടാറുണ്ട്. ജോലിയിൽ ഫോക്കസ് ചെയ്യാൻ വീട്ടിലെ പല സാഹചര്യങ്ങൾ മൂലവും സാധിക്കാറില്ല. ഇടക്ക് വൈദ്യുതി കട്ടാകുന്നതും, കണക്ടിവിറ്റി പ്രശ്നങ്ങളും വീട്ട് ജോലിയുടെ സമ്മർദ്ദവുമെല്ലാം സ്വസ്ഥമായി വീട്ടിലിരുന്ന് തൊഴിൽ ചെയ്യാൻ പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. ജോലി സമയത്തിന്റെ ക്ലിപ്തതയും പലപ്പോഴു വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നവർ നേരിടുന്ന പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങൾക്കുമുളള ഒരു പരിഹാരമാണ് വർക്ക് നിയർ ഹോം സെന്ററുകളിലൂടെ ലക്ഷ്യമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തി കൊണ്ട് അതത് പ്രദേശങ്ങളിൽ ക്രമീകരിക്കുന്നവയാണ് വർക്ക് നിയർ ഹോം സെന്ററുകൾ. വീടിന് അടുത്ത് തന്നെ പ്രത്യേകമായി ക്രമീകരിക്കുന്ന വർക്ക് നിയർ ഹോം സെന്ററുകൾ വ്യത്യസ്തമായ സ്ഥാപനങ്ങളിലുളളവർ, ഫ്രീലാൻസേഴ്സ്, സംരംഭകർ എന്നിവരെ ഉൾക്കൊളളാൻ പര്യാപ്തമാണ്. നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് ഓരോ പഞ്ചായത്തിലും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് നോളജ് മിഷൻ പദ്ധതിയിടുന്നത്.
- ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ജോലിയുള്ളവർക്ക് എല്ലാ സൗകര്യങ്ങളോടെയും ജോലി ചെയ്യാവുന്ന പൊതു കേന്ദ്രങ്ങളായണ് വർക്ക് നിയർ ഹോമുകൾ അവതരിപ്പിക്കുന്നത്.
- തടസ്സമില്ലാത്ത വൈദ്യുതി, ഇന്റർനെറ്റ്, വൈദ്യസഹായം, ഭക്ഷണം തുടങ്ങിയവ സജ്ജമാക്കും.
- കമ്പനികൾക്ക് സ്വന്തം ബ്രാൻഡിലും പൊതു തൊഴിലിടം തുറക്കാം.
- കായികപരിശീലനം, വിനോദോപാധി, കുട്ടികൾക്കുള്ള സംരക്ഷണകേന്ദ്രം തുടങ്ങിയവയും ഉറപ്പാക്കും.
- ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കും.
- കൃത്യസമയമില്ലാത്ത ഗിഗ് ജോലിക്കുള്ള – ഫ്രീലാൻസ്/ ഓൺലൈൻ പ്ലാറ്റ്‌ഫോം/ കരാർ/ താൽക്കാലിക തൊഴിൽ- കേന്ദ്രമാണ് ഒരുക്കുക.
- വ്യക്തിഗതമായ ക്യുബിക്കിളുകളും ഗ്രൂപ്പ് ഓഫീസ് സ്പേസുകളും ഫോൺ റൂമുകളും മീറ്റിംഗ് റൂമുകളും സുരക്ഷിതമായ തടസമില്ലാത്ത നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചറും ലഭ്യമാകും.
- ഹൈ ക്വാളിറ്റി ബാൻഡ് വിഡ്ത്ത് കണക്ടിവിറ്റി, കോൺടാക്ട്ലെസ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റം, iOT അധിഷ്ഠിതമായ റിമോട്ട് മോണിട്ടറിംഗ് സിസ്റ്റവും ഉണ്ടാകും.
- മെഡിക്കൽ സപ്പോർട്ടും ഫിസിക്കൽ ഗെയിമിംഗ് ഫിറ്റ്നസ് സംവിധാനങ്ങളും ഇവിടെ ക്രമീകരിക്കും.
30 ജീവനക്കാരിൽ താഴെയുളളവ മൈക്രോ ഓഫീസ് സ്പേസും 30-100 വരെ ജീവനക്കാരുളളത് കമ്യൂണിറ്റി വർക്ക് സ്പേസുമായാണ് കണക്കാക്കുന്നത്. നോളജ് മിഷൻ ആദ്യ മൂന്ന് വർഷങ്ങളിൽ ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തന ചിലവുകൾ വഹിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നേരിട്ടോ KKEM ഏർപ്പെടുത്തുന്ന ഏജൻസികളോ ആയിരിക്കും ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും പരിപാലനവും നിയന്ത്രിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സിസ്ററം ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കേരളം വിപ്ലവകരമായി ചിന്തിക്കുന്ന പുതിയ സാധ്യതകളാണിതെല്ലാം. നിങ്ങൾ എന്ത് കരുതുന്നു? അഭിപ്രായം അറിയിക്കുമല്ലോ.