മുൻനിര ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്
മുൻനിര ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പ്ലാനിനായി രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.
Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ Bhagwati (Micromax), Lava International, UTL Neolync, Optimus Electronics, Dixon Technologies തുടങ്ങിയ PLI-അംഗീകൃത കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീം അംഗീകൃത പദവി പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ചൈനീസ് നിർമ്മാതാക്കളുടെ ചർച്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് ഹാൻഡ്സെറ്റ് നിർമ്മാതാക്കളും ഇന്ത്യൻ പ്രാദേശിക ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു.
മൈക്രോമാക്സിന്റെ ഒരു യൂണിറ്റ് കൂടിയായ ഹോംഗ്രൗൺ ബ്രാൻഡായ ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ്, ഷെൻഷെൻ ആസ്ഥാനമായ ട്രാൻസ്ഷൻ ഹോൾഡിംഗ്സ് ഉൾപ്പെടെ രണ്ട് ചൈനീസ് സ്മാർട്ട്ഫോൺ ഒഇഎമ്മുകളുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. ആഭ്യന്തര വിപണിക്കും കയറ്റുമതിക്കുമായി അവരുടെ ഹാൻഡ്സെറ്റുകൾ പ്രാദേശികമായി നിർമ്മിക്കുകയാണ് ലക്ഷ്യം.
ഒന്നിലധികം പിഎൽഐ സ്കീമുകളുമായുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് മേഖലയിലെ മുന്നേറ്റം നല്ല സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ട് പറയുന്നു. “സ്മാർട്ട് വാച്ചുകൾ, TWS, നെക്ക്ബാൻഡ്, ടാബ്ലെറ്റ് തുടങ്ങിയ ഉൽപ്പന്ന വിഭാഗങ്ങളിൽ പ്രാദേശിക നിർമാണ വിഹിതം വർധിച്ചുവെന്ന് സെപ്റ്റംബറിലെ കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് പറയുന്നു. “മെയ്ക്ക് ഇൻ ഇന്ത്യ” സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 24 ശതമാനം വിഹിതവുമായി Oppo നേതൃത്വം നൽകിയപ്പോൾ, സാംസംഗും വിവോയും തൊട്ടുപിന്നാലെയെത്തി. ഫീച്ചർ ഫോൺ കയറ്റുമതിയിൽ 21 ശതമാനം വിഹിതവുമായി ലാവ മുന്നിലാണ്.
പ്രാദേശിക വിതരണ ശൃംഖലയെ ശാക്തീകരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്ന വിഹാൻ സംരംഭം Oppo അടുത്തിടെ പ്രഖ്യാപിച്ചു. പ്രീമിയം സെഗ്മെന്റ് സ്മാർട്ട്ഫോണുകൾ, പ്രത്യേകിച്ച് ഗാലക്സി എസ് സീരീസ് എന്നിവയ്ക്കൊപ്പം സാംസങ് അതിന്റെ നിർമ്മാണം വർദ്ധിപ്പിച്ചതായും കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു.
സ്മാർട്ട്ഫോൺ വിഭാഗത്തിൽ, ജൂൺ പാദത്തിലെ മൊത്തം “മേക്ക് ഇൻ ഇന്ത്യ” കയറ്റുമതിയുടെ 66 ശതമാനവും ഇൻ-ഹൗസ് നിർമ്മാണം സംഭാവന ചെയ്തു. ബാക്കി 34 ശതമാനം ഷിപ്പ്മെന്റുകളും തേർഡ്പാർട്ടി ഇഎംഎസ് (ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവനങ്ങൾ) നിർമാതാക്കളിൽ നിന്നാണ്. മൂന്നാം കക്ഷി ഇഎംഎസ് നിർമാതാക്കളിൽ, Bharat FIH, Dixon, DBG എന്നിവരാണ് മുൻനിര കമ്പനികൾ.
Padget Electronics (വർഷാവർഷം 396 ശതമാനം ),Wistron (വർഷാവർഷം137 ശതമാനം), Lava (വർഷാവർഷം110 ശതമാനം) എന്നിവയാണ് കയറ്റുമതിയുടെ കാര്യത്തിൽ ഈ പാദത്തിൽ അതിവേഗം വളരുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ.
Top Chinese smartphone manufacturers are in talks with Indian contract manufacturers to take advantage of the latter’s approval status for its production-linked incentive (PLI) plan. This is in the midst of a significant campaign by the Indian government to encourage smartphone manufacturers in Asia’s neighbouring countries to include more domestic firms in their manufacturing ecosystem.