2027-ഓടെ ചൈനയ്‌ക്ക് തുല്യമായി ഇന്ത്യയിലെ ഐഫോൺ നിർമ്മാണം 50 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ
സ്മാർട്ട്ഫോൺ നിർമാണത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിനാണ് MAKE IN INDIA ഉൾപ്പെടെയുളള പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയത്. ചൈനീസ് ആധിപത്യത്തിന് വലിയ വെല്ലുവിളിയായി ഇന്ത്യ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവിൽ iPHONE നിർമാണത്തിലും ഇന്ത്യ ചൈനയെ മുട്ടുകുത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2027-ഓടെ ചൈനയ്‌ക്ക് തുല്യമായി ഇന്ത്യയിലെ ഐഫോൺ നിർമ്മാണം 50 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 2022-ൽ 80-85 ശതമാനം ഐഫോണുകൾ നിർമ്മിച്ച ചൈനയ്ക്ക് തുല്യമായി 2027 ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യ നിർമ്മിക്കുമെന്ന് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു.
DigiTimes റിസർച്ച് അനലിസ്റ്റായ ലൂക്ക് ലിന്നിന്റെ കണക്കുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള സ്മാർട്ട്ഫോൺ വിതരണ ശൃംഖല തകരുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഇന്ത്യയും വിയറ്റ്നാമും മാറും. 2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപ്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണെന്നും എന്നാൽ ഇതുവരെയുള്ള യഥാർത്ഥ ഉൽപ്പാദനം 5 ശതമാനത്തിൽ താഴെ മാത്രമാണെന്നും ലിൻ പറഞ്ഞു. കോവിഡ് മൂലം ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതും പ്ലാന്റുകൾ അടച്ചുപൂട്ടിയതുമെല്ലാം നിർമാണത്തെ പിന്നോട്ടടിച്ചിരുന്നു. ഇത് ഇന്ത്യയ്ക്കും വിയറ്റ്നാമിനുമാണ് ഗുണകരമായത്.
പാൻഡമിക് അനിശ്ചിതത്വം തുടർന്നതും ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളുമെല്ലാം ആപ്പിളിന്റെ ചൈനയിലെ വിതരണ ശൃംഖലയ്ക്ക് ഭീഷണിയായിരുന്നു. ഇതോടെ ആപ്പിൾ, ഐഫോൺ നിർമാണം ഇന്ത്യയിലേക്കും ഐപാഡും മാക്ബുക്കും വിയറ്റ്നാമിലേക്കും മാറ്റി. “ചില ആപ്പിൾ വാച്ചുകൾ കൂടി ചൈനയ്ക്ക് പുറത്ത് നിർമിച്ചേക്കാമെന്ന്,” ലിൻ പറഞ്ഞു. ഇന്ത്യൻ നയം പ്രാദേശിക നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, ഇന്ത്യയിൽ നിർമാണം ക്രമേണ വർദ്ധിപ്പിക്കാൻ ആപ്പിൾ ആഗ്രഹിച്ചു, റിപ്പോർട്ട് പറയുന്നു. “ഇത് പ്രാദേശിക ഉപഭോക്താക്കളെ ബ്രാൻഡുമായി കൂടുതൽ അടുക്കാൻ സഹായിക്കുമെന്നും വിപണി വിഹിതം വിപുലീകരിക്കാൻ സഹായിക്കുമെന്നും ആപ്പിൾ വിശ്വസിക്കുന്നു,” ലിൻ പറഞ്ഞു.
മറ്റൊരു പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാവായ സാംസങ്ങിന്റെ സെൽ ഫോൺ നിർമാണം 2019 മുതൽ ചൈനയിൽ നിന്ന് വിയറ്റ്നാമിലേക്ക് മാറ്റിയിരുന്നു. ഇന്തോനേഷ്യയിലും ദക്ഷിണ കൊറിയയിലും സാംസങ്ങിന് അസംബ്ലി പ്ലാന്റുകളുണ്ട്. പ്രാദേശിക വിപണി പിടിക്കുന്നതിനായി സാംസങ് ഇന്ത്യയിൽ നിർമാണശേഷി വർധിപ്പിക്കുകയാണെന്നും ലിൻ ചൂണ്ടിക്കാട്ടി.
A recent estimate suggested that India will make 45–50% of Apple’s iPhones by 2027, on par with China, which produced 80–85% of iPhones in 2022. Luke Lin, a research analyst for DigiTimes, predicts that the greatest winners from the shift in the smartphone supply chain away from China would be India and Vietnam.By the end of 2022, according to Lin, India would produce between 10% and 15% of all iPhones, while the country’s actual output to far is less than 5%.