ഇടനിലക്കാരില്ലാതെ വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന ഓൺലൈൻ സൗകര്യവുമായി യുഎഇ. അപേക്ഷകളിൽ തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ അതും ഓൺലൈനായി ചെയ്യാനാകും.
ഇതിനായി അഞ്ച് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്സൈറ്റിലോ www.icp.gov.ae, യുഎഇ ഐസിപി സ്മാർട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വിസയ്ക്ക് അപേക്ഷിക്കാനായി ഇനി എമിഗ്രേഷനിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓൺലൈനിലൂടെ സേവനം ലഭിക്കും. എമിറേറ്റ്ഡ് ഐഡി പുതുക്കാനും, നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. സ്മാർട്ട് ആപ്പ് വഴി വ്യക്തികൾക്കും, കമ്പനികൾക്കും, ടൈപ്പിംഗ് സെന്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
നടപടിക്രമങ്ങൾ ഇങ്ങനെ
വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും, ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും കഴിയും.
പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പാക്കണം. കൊറിയർ വഴി വിസയും എമിറേറ്റ്സ് ഐഡിയും വീട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടതെങ്കിൽ ഡെലിവറി വിലാസത്തിലും തെറ്റുണ്ടാവരുത്. അപേക്ഷയിലെ വിവരങ്ങളും, രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വിസ ഇമെയിലിൽ ലഭിക്കും.
The United Arab Emirates’ (UAE) government has set up online services that let users apply for visas and Emirates ID cards without going via a middleman. Applications themselves could also be changed online. According to the authorities, there are five procedures that must be finished to use these services.