Union Budget 2023- പ്രതികരണങ്ങളുമായി സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റി
റിസർവ്വ് ബാങ്ക് PSU ബാങ്കുകൾക്ക് നൽകുന്ന ഡിവിഡന്റ് 48,000 കോടി രൂപ ആണ്. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് വളരെയധികം നന്നായിട്ടാണ് ആ മേഖലയെ പരിഗണിച്ചിരിക്കുന്നത്. 2022-ൽ ഡിജിറ്റൽ മേഖലയിൽ 76% ഗ്രോത്താണ് ഉണ്ടായത്. ഇത്തവണത്തെ ബജറ്റ് പ്രകാരം 100% ഗ്രോത്താണ് ഈ മേഖലയിൽ ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്. ഫിനാൻഷ്യൽ സെക്ടറിലുളള ഞങ്ങളെ പോലുളള ഫിൻടെക്കുകൾക്ക് വളരെയധികം ഗ്രോത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സജീവ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ആരോഗ്യമേഖലയെ കാര്യമായി പരിഗണിച്ചില്ല
കേന്ദ്ര ബജറ്റിൽ ഹെൽത്ത് ടെക് എന്ന നിലയിൽ പ്രതീക്ഷിച്ച പല ഏരിയകളിലും ഊന്നൽ കൊടുക്കാൻ ഗവൺമെന്റിന് സാധിച്ചിട്ടില്ലെന്ന് Mykare Health സിഇഒ SENU SAM. സ്റ്റാർട്ടപ്പ് ഫണ്ട് തുടങ്ങിയ 2016 ലെ അതേ പോളിസി തന്നെ ഒരു വർഷം കൂടി എക്സ്റ്റന്റ് ചെയ്തതും 5G റെവല്യൂഷൻ കൊണ്ടുവരുമെന്ന് പറഞ്ഞതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും അടക്കമുളള മൂന്നാല് ചെറിയ പ്രഖ്യാപനങ്ങളുണ്ട്. അഗ്രിടെകിന് നല്ലൊരു പ്രഖ്യാപനമുണ്ടെങ്കിൽ പോലും ഫണ്ടിംഗ് വിന്ററിൽ സ്റ്റാർട്ടപ്പുകളെ സപ്പോർട്ട് ചെയ്യുന്ന യാതൊരു പ്രഖ്യാപനവും ഈയൊരു ബഡ്ജറ്റിലില്ലെന്ന് SENU SAM പറഞ്ഞു.
യുവജനങ്ങളുടെ സ്ക്കില്ലിംഗിന് ഏറെ പ്രാധാന്യം
2023 ലെ കേന്ദ്ര ബജറ്റിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലോഞ്ചിംഗാണ് ഏറ്റവും നിർണ്ണായകമായി കണക്കാക്കുന്നതെന്ന് ടെക്ക് സ്റ്റാർട്ടപ്പ് Zartek സിഇഒ Zameel Kainikkara. വിദ്യാർത്ഥിക ൾക്കായുള്ള കോഡിംഗ് സൊല്യൂഷനുകൾ നൽകുന്ന പദ്ധതിക്കു കീഴിൽ അടുത്ത മൂന്നു വർഷത്തേയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിംഗ്, മെഷീൻ ലേണിംഗ് തുടങ്ങി സാങ്കേതിക മേഖലകളിലെ നൈപുണ്യ വികസനത്തിനായി വലിയൊരു തുക സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും മികച്ച സ്ക്കില്ലിംഗ് നൽകി അവരെ മത്സരാധിഷ്ഠിതമായ വിപണിയ്ക്കായി വളർത്തിയെടുക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷികമേഖലയിൽ പ്രതീക്ഷാവഹമായ പ്രഖ്യാപനങ്ങൾ
അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കായുള്ള ആക്സിലറേഷൻ ഫണ്ട്, കർഷകർക്കുള്ള വിവിധ ധനസഹായം എന്നിവ ഉൾപ്പെടെ കാർഷിക മേഖലയിൽ പ്രതീക്ഷാവഹമായ പ്രഖ്യാപനങ്ങളാണ് 2023ലെ ബഡ്ജറ്റിലുണ്ടായതെന്ന് അഗ്രിടെക്ക് സ്റ്റാർട്ടപ്പ് Fuselage Innovations കോ-ഫൗണ്ടർ Devika chandrasekharan. രണ്ട് വർഷമായി വിജയകരമായി മുന്നോട്ടു പോകുന്ന സ്റ്റാർട്ടപ്പിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം, 2020 മുതലുള്ള ബജറ്റുകളുടെ ഒരു പിൻതുടർച്ചയായാണ് 2023ലെ ബജറ്റിനെ കണക്കാക്കുന്നതെന്ന് ഫ്യൂസ്ലേജ് ഫൗണ്ടർ ദേവൻ ചന്ദ്രശേഖരനും (Devan Chandrasekharan) പ്രതികരിച്ചു. 2020 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ ഗുണഭോക്താക്കളും ഫ്യൂസ് ലേജ് ഇന്നൊവേഷൻസായിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ പ്രഖ്യാപിച്ച അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കായുള്ള ആക്സിലറേഷൻ ഫണ്ട് ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Union Budget 2023- Opinions from Startup Community