ജനത്തിന്റെ നടുവൊടിയും ഇന്ധനവിലയിലും കെട്ടിടനികുതിയിലും, വാഹന വിപണിയിലും വൈദ്യുതിയിലും കൈപൊള്ളി കേരളം
വിവിധ മേഖലകൾക്ക് വിഹിതം ഉറപ്പാക്കികൊണ്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ നടത്തുമ്പോളും കേരളം ഉറ്റു നോക്കികൊണ്ടിരുന്നു, ഈ വകയിരുത്തലുകൾക്കു എവിടെ നിന്നും തുക കണ്ടെത്തുമെന്ന്?
ബജറ്റ് പ്രഖ്യാപനത്തിന്റെ അവസാനം പ്രഖ്യാപിച്ച നികുതി നിർദേശങ്ങൾ ഒടുവിൽ വ്യക്തമായ സൂചന നൽകിയിരിക്കുന്നു ഈ തുക എങ്ങിനെ കണ്ടെത്തുമെന്ന്.
2955 കോടിയുടെ അധിക വിഭവ സമാഹരണമാണ് ഇങ്ങനെ ഈ ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പൊതുജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേരളാ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ചുരുക്കം. ബജറ്റ് അവതരണം പൂർത്തിയായപ്പോൾ തന്നെ ഇതൊരു വിലക്കയറ്റ ബഡ്ജറ്റാണെന്ന ആരോപണവും ഉയർന്നു. പൊതുജനം മുറുക്കി ഉടുക്കേണ്ടി വരും എന്ന സൂചനയാണ് ബജറ്റ് നൽകുന്നത്.
3000 കോടിയുടെ അധിക നികുതി വരുമാനമാണ് സർക്കാരിന്റെ ലക്‌ഷ്യം. സംഭവിക്കാൻ പോകുക സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാകും. പെട്രോൾ ഡീസൽ ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസ്, വൈദ്യുതി തീരുവ വർധന , തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിട നികുതി പരിഷ്കരണം, ഫ്‌ളാറ്റുകളുടെ മുദ്രപത്ര വില വർധന, വാഹന നികുതി വർദ്ധനവ് ഇവയൊക്കെ സാധാരണക്കാരെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്നത്. ക്ഷേമപെന്ഷൻ കൂട്ടിയിട്ടുമില്ല. കേരളത്തിന്റെ ധനപ്രതിസന്ധി മറച്ചു വയ്ക്കുകയും മറുവശത്തു പ്രതിസന്ധി മറികടക്കാൻ ജനത്തെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷവും ആരോപിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന നികുതി വർധനവുകൾ ഇവയാണ്
പെട്രോൾ ഡീസൽ ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസായി ഈടാക്കും. അയൽ അസംസ്ഥാനങ്ങളെക്കാൾ ഉയർന്ന ഇന്ധനനിരക്കായിരിക്കും കേരളത്തിൽ ഉണ്ടാകുക. ഇതിലൂടെ 750 കോടിയുടെ അധിക വരുമാനമാണ് സാമൂഹിക സുരക്ഷാ ഫണ്ടിൽ പ്രതീക്ഷിക്കുന്നത്. വിവിധ സാമൂഹിക ക്ഷേമ നിധികളിൽ അംഗങ്ങൾ ആയ 6.7 ലക്ഷം പേർക്ക് ഉൾപ്പെടെ 57 ലക്ഷം പേർക്ക് നൽകേണ്ട പെൻഷൻ അടക്കം പ്രതിവർഷം നൽകേണ്ട ബാധ്യതയായ 11,000 കോടി തുകക്കുള്ള വക കണ്ടെത്തുവാനാണ് ഈ ഇന്ധന സെസ്.
- വൈദ്യുതി ചാർജ് വർധിക്കും. വാണിജ്യ വ്യവസായ മേഖലകളിലെ യൂണിറ്റുകൾക്കുള്ള വൈദ്യുതി തീരുവ 5% വർധിപ്പിച്ചു. 200 കോടിയുടെ വരുമാനമാണ് ഇതിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നത്
- പുതിയ കാർ, പ്രൈവറ്റ് വാഹനങ്ങൾ എന്നിവ വാങ്ങുമ്പോൾ 5 ലക്ഷം വരെ വിലവരുന്ന വാഹനങ്ങൾക്ക് 1% നികുതി വർധിപ്പിച്ചു 15 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനങ്ങൾക്കും 1% നികുതി കൂട്ടിയിട്ടുണ്ട്.
- 5 മുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് നികുതി 2% കണ്ടു വർധിപ്പിച്ചു. 340 കോടിയുടെ അധിക വരുമാനമാണ് സർക്കാർ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്.
- ഭൂമിയുടെ ന്യായവില 20% വർധിപ്പിക്കും.
- മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് എന്ന നിലയിൽ വില കൂട്ടി. നിലവിൽ 247% ആണ് മദ്യത്തിന്റെ നികുതി
- തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള കെട്ടിട നികുതി വർധനവിലൂടെ കണ്ടെത്തുക 1000 കോടി രൂപ. ഇതിന്റെ അധിക ബാധ്യത ജനത്തിന്റെ ചുമലിലാകും. കെട്ടിടനികുതി, അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് അടക്കം ഫീസുകൾ വർധിപ്പിക്കും. കെട്ടിട നികുതിക്കടക്കം സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരാനാണ് നിർദേശം.
- ഫ്‌ളാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും വിലകൂടും. ഇവയുടെ മുദ്രപത്ര വില 2% കൂട്ടി . ഒരാളുടെ പേരിൽ ഒന്നിലധികം വീടുകൾ ഉണ്ടെങ്കിൽ അതിനു വ്യത്യസ്ത നികുതി നൽകേണ്ടി വരും. അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾക്കും നികുതി ഏറും. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യനാളുകളിൽ കെട്ടിട നമ്പർ ലഭിച്ചു 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന അപ്പാർട്ട്മെന്റുകളുടെ മുദ്രപത്ര വില 5 % ആയി കുറച്ചിരുന്നു. അത് 7 % ആയിട്ടാണ് വർധിപ്പിച്ചത്.
- മൈനിങ് ആൻഡ് ജിയോളജി മേഖലയിൽ കൊണ്ട് വരുന്ന റോയൽറ്റി പരിഷ്കരണം അടക്കം 7 മാറ്റങ്ങളിലൂടെ 600 കോടി പിരിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവിലെ കോംപൗണ്ടിങ് സമ്പ്രദായം മാറ്റി മൈനിങ് മേഖലയിൽ റോയൽറ്റി പരിഷ്കരണത്തിലൂടെയാകും നികുതി നിർണയിക്കുക.
- 2 ലക്ഷം വരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്കു 2% ഒറ്റത്തവണ നികുതി വർദ്ധനവ് വരുത്തി. രജിസ്‌ട്രേഷൻ സമയത്തു നൽകേണ്ട സെസും ഇരട്ടിയാക്കി.
കേരളം വളർച്ചയുടെയുംഅഭിവൃദ്ധിയുടെയും പാതയിലേക്കു തിരിച്ചു വന്നിരിക്കുന്നു എന്ന് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനായി നടപ്പു സാമ്പത്തിക വർഷം വരുമാന വർദ്ധനവ് 85000 കോടിയായി ഉയരും എന്നാണ് ബജറ്റിന്റെ തുടക്കത്തിൽ ധനമന്ത്രി സഭയെ അറിയിച്ചത്.
The budget that the Kerala Legislative Assembly heard from Finance Minister KN Balagopal will have an impact on public life, it must be emphasised. There were claims that this was an exaggerated budget as soon as the budget presentation was over. The public will need to tighten up, the budget indicates.