94 ഓൺലൈൻ ലെൻഡിംഗ് ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്തതിന് ശേഷം മുന്നോട്ടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ
ആഭ്യന്തര, ഐടി മന്ത്രാലയങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിശദമായ ചർച്ച നടത്തുമെന്ന് സൂചന. പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ വായ്പാ പ്ലാറ്റ്‌ഫോമുകളുടെ സ്ഥാപകർ ന്യൂഡൽഹിയിൽ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥരെ സന്ദർശിച്ചു
ലെൻഡിംഗ് ആപ്പുകളുടെ നിരോധനത്തിന് ശേഷം ഇന്റർനെറ്റ് സേവന ദാതാക്കളെല്ലാം ലെൻഡിംഗ് കമ്പനികളുടെ വെബ്സൈറ്റുകൾ നീക്കം ചെയ്യുകയാണെന്ന് ഇവർ സർക്കാരിനെ അറിയിച്ചതായാണ് സൂചന. നിരോധനവുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും നൽകാതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്ന് 90 ലധികം ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ലെൻഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (DLAI) ആരോപിച്ചു. ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃതമായി വായ്പ നൽകൽ എന്നിവയിൽ ഏർപ്പെടുന്ന 232 ആപ്ലിക്കേഷനുകൾ ഫെബ്രുവരി 5 ന് സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് അസോസിയേഷന്റെ പ്രസ്താവന.
കടിഞ്ഞാണിടാൻ നിയമമുണ്ട്
നിരോധിച്ച ആപ്പുകളിൽ ചൈനീസ് ഇതര ലിങ്കുകളുള്ള 94 ലെൻഡിംഗ് ആപ്പുകളും ഉൾപ്പെടുന്നുണ്ട്. ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ (MeitY) ഉത്തരവ് അനുസരിച്ച് ബ്ലോക്ക് ചെയ്‌ത ചില ആപ്പുകളിൽ Kisht, PayU-ന്റെ ഉടമസ്ഥതയിലുള്ള LazyPay, Ola Avail Finance, Indiabulls Home Loans, payrupik, Quick Finance എന്നിവ ഉൾപ്പെടുന്നു. വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 69 A പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ സംസ്ഥാനങ്ങളുമായുള്ള സൗഹൃദബന്ധം അല്ലെങ്കിൽ പൊതു ക്രമം എന്നിവ സംരക്ഷിക്കുന്നതിന് ഏത് ഉള്ളടക്കത്തിലേക്കും പ്രവേശനം നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ട്. ആപ്പ് സ്റ്റോറുകളിൽ നിയന്ത്രിത ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ മാത്രം അനുവദിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, വീഡിയോ കോൺഫറൻസിങ്, സംഗീതം, വിനോദം എന്നിവയുമായി ബന്ധപ്പെട്ട നാനൂറോളം ആപ്പുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ നിരോധിച്ചത്.
After the government earlier this week disabled 94 online lending apps, the home and IT ministries, as well as the Reserve Bank of India (RBI), will hold consultations over the following several days to determine the next steps. A day after internet service providers began shutting down the websites of online lending companies, the founders of various lending platforms met with representatives of the Ministry of Electronics & Information Technology (MeitY) in New Delhi on Tuesday.