ഭൂകമ്പമുണ്ടായി നിമിഷ നേരത്തിനുള്ളിൽ സിറിയക്കൊപ്പം തുർക്കിക്കും എത്തി ഇന്ത്യയുടെ കൈയയച്ചുള്ള വൈദ്യ സഹായം. അതിനു തുർക്കി ഇന്ത്യക്കു നന്ദിയുമറിയിച്ചു. ഇന്ത്യ തുർക്കിയുടെ ദോസ്ത് തന്നെയെന്നായിരുന്നു തുർക്കിയുടെ ഔദ്യോഗിക പ്രതികരണവും
ഐക്യ രാഷ്ട്ര സഭയിൽ പാകിസ്താന്റെ മെഗാ ഫോൺ ആണ് തുർക്കി, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടു സംസാരിച്ചു കഴിഞ്ഞ ഉടനെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ പ്രശ്നത്തിൽ വീണ്ടും പാകിസ്താന്റെ പക്ഷം പിടിച്ചു ഇന്ത്യയെ രൂക്ഷമായി ആക്രമിച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. അതിനു അതെ സ്വരത്തിൽ തുർക്കിക്കു ഇന്ത്യ നൽകിയ മറുപടിയാകട്ടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വക നേരിട്ട്. കാശ്മീരിൽ തുർക്കി ഇടപെടേണ്ട കാര്യമില്ല എന്ന്.
അതൊക്കെ പഴയ കഥ. ഇപ്പോളിതാ ഇന്ത്യ എല്ലാം മറന്നു തുർക്കിയെ ഉറ്റ സുഹൃത്ത് എന്നവണ്ണം ചേർത്ത് പിടിച്ചിരിക്കുന്നു. ഭൂകമ്പമുണ്ടായി നിമിഷ നേരത്തിനുള്ളിൽ സിറിയക്കൊപ്പം തുർക്കിക്കും എത്തി ഇന്ത്യയുടെ കൈയയച്ചുള്ള വൈദ്യ സഹായം. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി. അതിനു തുർക്കി ഇന്ത്യക്കു നന്ദിയുമറിയിച്ചു. ഇന്ത്യ തുർക്കിയുടെ ദോസ്ത് തന്നെയെന്നായിരുന്നു തുർക്കിയുടെ ഔദ്യോഗിക പ്രതികരണവും.
എന്നിട്ടും അവിടെ ഇന്ത്യക്കു തടസവുമായി തുർക്കിയുടെ ഉറ്റ സുഹൃത്തായ പാകിസ്താനെത്തി. ഇന്ത്യയുടെ തുർക്കിയിലേക്കുള്ള വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമ പാത ഉപയോഗിക്കാൻ പക്ഷെ പാകിസ്ഥാൻ അനുമതി നൽകിയില്ല. ഇതോടെ ഇന്ത്യൻ വിമാനം റൂട്ട് മാറ്റി തുർക്കിയിലെത്തുകയായിരുന്നു.
ഭൂകമ്പമുണ്ടായി മൂന്ന് ദിവസം പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇന്ത്യയുൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങൾ തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിരിക്കുന്നു. ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യൻ രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി 100 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘം കൂടി തുർക്കിയിലെത്തി രക്ഷാപ്രവർത്തങ്ങളിൽ സജീവ പങ്കാളികളായി. നേരത്തെ രണ്ടു രക്ഷാ പ്രവർത്തക സംഘത്തെ ഇന്ത്യ തുർക്കിയിൽ എത്തിച്ചിരുന്നു. ഏഴ് വാഹനങ്ങൾ, അഞ്ച് സ്ത്രീകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് പൊലീസ് നായകളും തുർക്കിയിലെത്തിയിട്ടുണ്ട്. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
108 ടൺ ദുരിതാശ്വാസ, വൈദ്യസഹായ സാമഗ്രികളുമായി ഇന്ത്യയുടെ നാല് C 17 ചരക്കു വിമാനങ്ങളാണ് തുർക്കിയിലെത്തിയത്. വെന്റിലേറ്ററുകൾ, പോർട്ടബിൾ ഓപ്പറേഷൻ തീയേറ്ററുകൾ, വാഹനങ്ങൾ, ആംബുലൻസുകൾ, ജനറേറ്ററുകൾ, ഇ സി ജി മെഷീനുകൾ എന്നിവയൊക്കെ ഇന്ത്യൻ വിമാനങ്ങൾ വഴി തുർക്കിയിലെ ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിച്ചുകഴിഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തുർക്കി, സിറിയ എംബസികളെ അറിയിച്ചിട്ടുണ്ട്.
നന്ദിയുമായി തുർക്കി
ദുരന്ത സമയത്തു സഹായവുമായെത്തിയ ഇന്ത്യ ഇന്ത്യ പ്രിയപ്പെട്ട ‘ദോസ്ത് തന്നെയാണെന്നും ഈ സഹായം രാജ്യത്തിന് വലിയ പിന്തുണയാണെന്നും തുർക്കി അംബാസഡർ ഫിരത് സുനൽ പറഞ്ഞു. തങ്ങൾ ഇന്ത്യക്കു നന്ദി അറിയിക്കുന്നതായും ഇന്ത്യയിലെ തുർക്കി അംബാസിഡർ വ്യക്തമാക്കി
വ്യോമസേനയുടെ സി -17 ഗ്ളോബ്‌മാസ്റ്റർ ഹെർക്കുലീസ് വിമാനത്തിലാണ് വനിതകൾ ഉൾപ്പെടെ101അംഗങ്ങളുള്ള ആദ്യത്തെ രണ്ട് ദുരന്ത നിവാരണ സേനാ യൂണിറ്റുകൾ ചൊവ്വാഴ്ച തുർക്കിയിലെത്തിയത്. കമാൻഡിംഗ് ഓഫീസർ ഗുർമിന്ദർ സിംഗിന്റെ നേതൃത്വത്തിൽ ഗാസിയാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. തൊട്ടുപിന്നാലെയാണ് ആദ്യ സംഘത്തെ സഹായിക്കുവാൻ രണ്ടാമത്തെ ദുരന്ത നിവാരണ സംഘവും തുർക്കിയിലെത്തിയത്. വേണ്ടി വന്നാൽ ദൗത്യത്തിന് കൂടുതൽ പേരെ നിയോഗിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അവശിഷ്‌ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഴിവുള്ള നായകൾ, ആധുനിക ഡ്രില്ലിംഗ് യന്ത്രങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യവസ്‌തുക്കൾ, രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ചെറിയ വാഹനങ്ങൾ തുടങ്ങിയവയും രണ്ടാമത്തെ സംഘം കൊണ്ടുപോയിട്ടുണ്ട് .
കരസേനയുടെ മെഡിക്കൽ സംഘവും ഒപ്പമുണ്ട്. 30 കിടക്കകൾ, എക്സ്റേ, വെന്റിലേറ്റർ, ഓക്‌സിജൻ സിലിണ്ടറുകൾ, കാർഡിയാക് മോണിറ്ററുകൾ തുടങ്ങി ആശുപത്രി തയ്യാക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്‌ച ഡൽഹിയിൽ അടിയന്തര യോഗം ചേർന്നാണ് രക്ഷാ സേനയെ അയയ്‌ക്കാൻ തീരുമാനിച്ചത്
2011-ൽ ജപ്പാനിലും 2015-ൽ നേപ്പാളിലും ഭൂകമ്പമുണ്ടായപ്പോൾ ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാദൗത്യം ആഗോള പ്രശംസ നേടിയിരുന്നു. 2006-ൽ രൂപീകരിച്ച സേനയുടെ ആദ്യ അന്താരാഷ്ട്ര ദൗത്യമായിരുന്നു ജപ്പാനിലേത്. നാലാമത്തെ ദൗത്യമാണ് തുർക്കിയിലേത്.
ഇന്ത്യക്കാർ സുരക്ഷിതർ
അതേസമയം തുർക്കിയിൽ കുടുങ്ങിക്കിടക്കുന്ന പത്ത് ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ,ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബംഗളൂരു സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കുടുംബവുമായും ജോലി ചെയ്യുന്ന ബംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
സ്വയം അപഹാസ്യരായ പാകിസ്ഥാന് വിമർശനം
ചൊവാഴ്ച പുലർച്ചെ മൂന്നിന് ഉത്തർപ്രദേശിലെ ഹിൻഡൻ വ്യോമത്താവളത്തിൽ നിന്നാണ് ദൗത്യസേനയും ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം പറന്നുയർന്നത്. പാകിസ്ഥാൻ ആകാശ പാത നിഷേധിച്ചതിനെ തുടർന്ന് വിമാനം വഴിമാറി തുർക്കിയിലെ അദാന വിമാനത്താവളത്തിൽ എത്തി.
അന്താരാഷ്‌ട്ര രക്ഷാ, ജീവകാരുണ്യ ദൗത്യത്തിൽ നിന്ന് ഇന്ത്യയെ തടയാൻ പാകിസ്ഥാൻ ശ്രമിക്കുന്നത് രണ്ടാം തവണയാണ്. 2021-ൽ താലിബാൻ ഭരണം വന്ന ശേഷം അഫ്ഗാനിസ്ഥാനിലേക്ക് 50,000 ടൺ ഗോതമ്പും മരുന്നുകളുമായി പുറപ്പെട്ട വിമാനത്തിനും പാകിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ നിന്നും അഫ്ഘാനിലെക്കുള്ള ഗോതബ് ട്രക്കുകൾക്ക് പാകിസ്താനിലെ റോഡുകൾ തുറന്നുകൊടുക്കുകയായിരുന്നു.
Turkey is Pakistan’s megaphone in the United Nations Assembly. Immediately after meeting Prime Minister Narendra Modi, Turkish President Recep Tayyip Erdogan took Pakistan’s side on the Kashmir issue at the UN General Assembly and attacked India fiercely last October. Turkish officials were personally addressed with the same tone from Indian Foreign Minister S. Jaishankar. Turkish intervention in Kashmir is not necessary. It’s an old tale. Now India has forgotten everything and has kept Turkey as a close friend. Within seconds following the earthquake, India’s medical assistance reached Syria and Turkey. The National Disaster Response Force of India and the Army’s medical team were actively involved in Turkey’s earthquake-devastated rescue efforts. Turkey expressed gratitude to India for that. Turkey’s official response was that India is Turkey’s friend.