മോദിയുടെ കാഴ്ച്ചപ്പാടനുസരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി രാജ്യത്തിന്റെ വളർച്ചാ പുരോഗതിയിൽ പങ്ക് വഹിക്കാൻ ഉത്തർപ്രദേശ് തയ്യാറാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
Reform, Perform, Transform (പരിഷ്ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക) എന്ന പ്രധാനമന്ത്രിയുടെ മന്ത്രമാണ് ഉത്തർപ്രദേശ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോകളിലൂടെ ഉത്തർപ്രദേശ് 32.92 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. 16 രാജ്യങ്ങളിലെ 21 നഗരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലുമായിരുന്നു ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിമാരുടെ നേതൃത്വത്തിൽ റോഡ് ഷോകൾ സംഘടിപ്പിച്ചത്.
നിക്ഷേപത്തിന്റെ മഹാകുംഭം യുപിയിൽ
വിവിധ കമ്പനികളുമായി 18,645 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഈ ഉച്ചകോടിയെ നിക്ഷേപത്തിന്റെ മഹാകുംഭം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഇവയ്ക്ക് യുപിയിൽ 92.50 ലക്ഷം 92.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും പറഞ്ഞു. പുനരുപയോഗ ഊർജം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ടൂറിസം, ഇലക്ട്രോണിക് വാഹന നിർമാണം, പാർപ്പിടം തുടങ്ങി വിവിധ മേഖലകളിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം വ്യവസായ വികസനത്തിന് സംസ്ഥാനത്തിന്റെ അന്തരീക്ഷം അനുകൂലമാക്കുന്നതിന് സംസ്ഥാന സർക്കാർ മെച്ചപ്പെട്ട ക്രമസമാധാനം ഉറപ്പാക്കി. നിക്ഷേപകർക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് 25 മേഖലാ നയങ്ങൾ കൊണ്ടുവന്നു,
ഉത്തർപ്രദേശിന്റെ വികസനത്തിൽ പങ്കാളികളാകാൻ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ
വ്യാവസായിക വികസനത്തിന് സമഗ്രമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി നിരവധി പരിഷ്കരണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് നിക്ഷേപകരുടെ സൗകര്യാർത്ഥം ധാരണാപത്രം ഒപ്പിടുന്നതിനും അവ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനുമുള്ള ഓൺലൈൻ സംവിധാനമായ Nivesh Sarathi പോർട്ടലും ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. ഓൺലൈൻ ഏകജാലക പോർട്ടലായ ‘Nivesh Mitra’യിൽ 33 വകുപ്പുകളുടെ 406 സേവനങ്ങൾ ലഭ്യമാണെന്നും നിക്ഷേപകരെ സഹായിക്കാൻ ‘‘Udyami Mitra’ എന്ന പോർട്ടലും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്നൗവിൽ നടക്കുന്ന ത്രിദിന ഉച്ചകോടി ഫെബ്രുവരി12ന് സമാപിക്കും.
Chief Minister Yogi Adityanath stated on Friday that Uttar Pradesh signed more than 18,000 memorandums of understanding (MOUs) with various industries and garnered investment proposals worth Rs 32.92 lakh crore during roadshows held before to the ongoing Global Investors Summit 2023. According to him, these might potentially result in 92.50 lakh new employment openings in the state.