കളിയിലെന്താണ് കാര്യം? വെറുതേയെങ്കിലും അങ്ങനെ ചോദിച്ചു പോയിട്ടുള്ളവർ അറിഞ്ഞിരിക്കണം. കളിയിൽ കാര്യമുണ്ട്. വ്യക്തിയുടെ മാനസിക വളർച്ചയിലും, സ്വഭാവ രൂപീകരണത്തിലും അടക്കം അവരുടെ കുട്ടിക്കാലത്തെ കളികളും, കളിപ്പാട്ടങ്ങളും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സാദ്ധ്യത തിരിച്ചറിഞ്ഞ ഒരു സ്റ്റാർട്ടപ്പുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രെയിൻ ഫാക്ടറി.
കുട്ടികൾക്കായി മികച്ച നിലവാരത്തിലുള്ള മോണ്ടിസോറി കളിപ്പാട്ടങ്ങൾ ഡിസൈൻ ചെയ്യുകയാണ് ഈ സ്റ്റാർട്ടപ്പ്. 2018ലാണ് ബ്രെയിൻ ഫാക്ടറിയുടെ യാത്ര തുടങ്ങുന്നത്. കോഴിക്കോട് സ്വദേശിയായ ജിദു പൊക്കിനാറമ്പത്ത് ആണ് സംരംഭത്തിന് പിന്നിൽ. ബ്രെയിൻ ഫാക്ടറിയുടെ പ്രൊഡക്ട് ഐഡന്റിഫിക്കേഷൻ, കസ്റ്റമർ സർവ്വീസ് സെഗ്മെന്റുകൾ കൈകാര്യം ചെയ്യുന്ന സഹോദരി സരിഗ, പ്രൊഡക്ഷൻ സംബന്ധമായ ഓപ്പറേഷൻ ഫീൽഡിൽ അനുഭവസമ്പത്തുള്ള അഭിജിത്ത്, സെയിൽസ് സെക്ഷനിൽ അനുഭവസമ്പത്തുള്ള അതുൽ എന്നിവരാണ് ബ്രെയിൻ ഫാക്ടറിയുടെ പ്രവർത്തനത്തിന് പിന്നിൽ.
ഓപ്പൺ എൻഡഡ് പ്ലേ എന്ന സെഗ്മെന്റിലാണ് ബ്രെയിൻ ഫാക്ടറി പ്രധാനമായും പ്രവർത്തിക്കുന്നത്. ഒരു കുട്ടിയുടെ പ്രായത്തിനും, മാനസിക വളർച്ചയ്ക്കും അനുസരിച്ചുള്ള കളിപ്പാട്ട നിർമ്മാണമാണ് ഓപ്പൺ എൻഡഡ് പ്ലേയിൽ വരുന്നത് . കേരളത്തിന് പുറത്തുള്ള തേർഡ് പാർട്ടി മാനുഫാക്ച്ചറിംഗ് യൂണിറ്റുമായി സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം.
സ്റ്റാക്കിംഗ് ടോയ്സ്, ഹാമർ ആന്റ് പെഗ്, പുഷ് എലോങ്ങ്, പുൾ എലോങ്ങ് ടോയ്സ് എന്നിങ്ങനെ വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് ബ്രെയിൻഫാക്ടറി രൂപകൽപ്പന ചെയ്യുന്നത്.
കർണ്ണാടകയിലെ ചന്നപട്ട്ണ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാകാരന്മാരാണ് ബ്രെയിൻ ഫാക്ടറിയ്ക്കായി പാവകളും, കളിപ്പാട്ടങ്ങളും നിർമ്മിക്കുന്നത്. ആര്യവേപ്പ് അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ആമസോൺ, ബെംഗളൂരു ആസ്ഥാനമായുള്ള nestery എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് നിലവിൽ കളിപ്പാട്ടങ്ങൾ പ്രധാനമായും വിപണനം നടത്തുന്നത്. 899 മുതലാണ് ഇവയ്ക്ക് വിലവരുന്നത്.
The mental growth and character formation of a person are greatly influenced by the toys and activities they play with as children. This prospect was recognised by a startup company called Brain Factory. High-quality Montessori toys are created for kids by the Kozhikode-based firm. In 2018, Brain Factory’s journey officially began. The project’s driving force is Kozhikode native Jidu Pokinarambath.