തമിഴ്നാട് കേന്ദ്രീകരിച്ച് ഇലക്ട്രിക്ക് കാറുകളും, ലിഥിയം അയേൺ സെല്ലുകളും നിർമ്മിക്കുന്നതിന് 7,614 കോടി രൂപ നിക്ഷേപിക്കാൻ ഒല ഇലക്ട്രിക്. നിക്ഷേപവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായുള്ള ധാരണാപത്രത്തിൽ ഒല കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
കരാർ പ്രകാരം, ഒല ഗ്രൂപ്പ് കമ്പനികളായ ഒല സെൽ ടെക്‌നോളജീസ്, ഒല ഇലക്ട്രിക് ടെക്‌നോളജീസ് എന്നിവ യഥാക്രമം ലിഥിയം അയേൺ സെൽ പ്ലാന്റും ഇവി കാർ പ്ലാന്റും സ്ഥാപിക്കും. ലിഥിയം സെല്ലുകൾ നിർമ്മിക്കുന്നതിനായി ഒല സെൽ ടെക്‌നോളജീസ് 5,114 കോടി രൂപയും, കാർ പ്ലാന്റിനായി ഒല ഇലക്ട്രിക് ടെക്‌നോളജീസ് 2,500 കോടി രൂപയും നിക്ഷേപിക്കും. സംയോജിത നിക്ഷേപം 3,111 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി കേന്ദ്രീകരിച്ചാണ് ഇരു പ്ലാന്റുകളും നിർമ്മിക്കുന്നത്.
തമിഴ്നാടിന്റെ പുതിയ ഇവി പോളിസി
ഇലക്ട്രിക്ക് വാഹന സെഗ്മെന്റിൽ 50,000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പുതിയ ഇവി പോളിസി അടുത്തിടെയാണ് തമിഴ്നാട് സർക്കാർ പുറത്തിറക്കിയത്. 1.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഒലയുടെ നിക്ഷേപ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് അയോജ്യമായ ഇക്കോസിസ്റ്റം സൃഷ്ടിക്കുക, ഇവികളുടെ ഡിമാന്റും, വിതരണവും, ഇവി ചാർജ്ജിംഗിനുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് തമിഴ്നാടിന്റെ പുതിയ ഇവി പോളിസി.
തമിഴ്നാട്ടിലെ ഇവി ബിസിനസ്സിൽ ഒല
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, EV കമ്പനികൾ മാത്രമല്ല, BYD, Grinntech, Lucas-TVS, Li Energy തുടങ്ങിയ ബാറ്ററി നിർമ്മാതാക്കളും അവരുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലൂടെ EV മേഖലയിലെ മൊത്തം ആസൂത്രിത നിക്ഷേപത്തിന്റെ 34 ശതമാനത്തിലധികം തമിഴ്‌നാടിന്റെ സംഭാവനയാണ്. പുതിയ നയം തമിഴ്‌നാട്ടിൽ തങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഇവി മേഖലയിലെ കൂടുതൽ കമ്പനികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറിയെന്ന വിശേഷണത്തോടെ 2,400 കോടി നിക്ഷേപത്തിൽ ഒലയുടെ ഇലക്ട്രിക്ക് വാഹന നിർമ്മാണ യൂണിറ്റ് ഇതിനോടകം തന്നെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് നിലവിൽ ഒലയുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നു. 2022 ഡിസംബറിൽ ഉയർന്ന വിൽപ്പനനിരക്കാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതേ മേഖല കേന്ദ്രീകരിച്ച് ഫോർ വീലറുകൾക്കായി ഒരു നിർമാണ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്. ഒലയെ കൂടാതെ, ആതർ, ടിവിഎസ് മോട്ടോർസ് എന്നിവ ഹൊസൂരിലും പരിസരത്തുമുള്ള പ്ലാന്റുകളിൽ നിന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്.
Ola Electric Mobility Pvt. Ltd. and the Tamil Nadu government have signed a Memorandum of Understanding (MoU) to spend Rs. 7,614 crore on the state’s production of EVs and lithium-ion batteries. Ola Electric Mobility signed the deal through its subsidiary companies Ola Cell Technologies (OCT) and Ola Electric Technologies (OET). According to the state government, Ola Electric Technologies will invest Rs 2,500 crore in automobile manufacturing and Rs 5,114 crore in the production of lithium cells. The two plants will come up in Krishnagiri district.