പ്രവാസികൾക്ക് വീണ്ടും കൈത്താങ്ങായി സൗദി അറേബ്യ
- തൊഴിലാളികൾക്കുള്ള ശമ്പളത്തിൽ വൻ വർദ്ധനവ് വരുത്തി സൗദി കമ്പനികൾ
- തൊട്ടു പിന്നിൽ ഖത്തർ, ഏറ്റവും പിന്നിൽ കുവൈറ്റ്
- വേതനം വർധിപ്പിച്ചത് സൗദിയിലെ 88 % കമ്പനികൾ
- വർധന 6 മുതൽ 10 % വരെ
സൗദി അറേബ്യയിലെ കമ്പനികൾ പ്രവാസികൾ അടക്കം തങ്ങളുടെ കീഴിൽ പണിയെടുക്കുന്ന പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർധിപ്പിച്ചത് വൻ ശമ്പള വർദ്ധനവ്. ഇത്തവണ ആറ് മുതൽ പത്ത് ശതമാനം വരെ വേതന വർദ്ധനവ് കമ്പനികൾ തൊഴിലാളികൾക്കായി നടപ്പിലാക്കിയതോടെ മറ്റു ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് കൊണ്ട് വന്ന രാജ്യമായി ഇക്കൊല്ലം സൗദി മാറി.
തൊഴിലാളികൾക്ക് ശമ്പളം വർധിപ്പിക്കുന്നതിൽ ഖത്തർ തൊട്ട് പുറകിലുണ്ട്. തൊഴിലാളികളുടെ ശമ്പള വർധനവിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് കുവൈറ്റ് ആണ്.
GCC രാജ്യങ്ങളിലെ 63 ശതമാനം കമ്പനികൾ ഇക്കൊല്ലം ശമ്പള വർദ്ധനവ് നടപ്പിലാക്കിയപ്പോൾ സൗദിയിലെ 88 ശതമാനം കമ്പനികളും അത് നടപ്പിലാക്കി മുന്നിലെത്തി. മാനേജ്‌മെന്റ് കൺസൾട്ടിംഗ് കമ്പനി Procapita നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വ്യവസായികളും ഹ്യൂമൻ റിസോഴ്‌സ് എക്‌സ്‌പെർട്‌സും വിവിധ മേഖലകളിലുളളവരാണ് സർവേയിൽ. വാർഷിക അലവൻസുകൾ ഉൾപ്പെടെ തൊഴിൽ വ്യവസ്ഥകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭ്യമാക്കുന്നതും സൗദി തന്നെയാണെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
തൊഴിലാളികൾക്ക് വാർഷിക അലവൻസ് ഉൾപ്പെടെ സേവന, വേതന വ്യവസ്ഥകൾ പ്രകാരം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും സൗദിയിലെ കമ്പനികൾ മുന്നിലാണ്. സൗദിയിൽ 83.1 ശതമാനം കമ്പനികൾ അലവൻസ് വിതരണം ചെയ്തപ്പോൾ ഗൾഫ് നാടുകളിലെ അലവൻസ് ശരാശരി 62.7 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിത ചെലവിൽ വർധനവ് ദൃശ്യമായ സാഹചര്യത്തിൽ ശമ്പളം വർധിപ്പിക്കാൻ സൗദിയിലെ 55 ശതമാനത്തിലധികം കമ്പനികൾ വീണ്ടും തയ്യാറെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.
കേരളത്തിൽ നിന്നും ലക്ഷകണക്കിന് തൊഴിലാളികളും ഉന്നത ജീവനക്കാരും സൗദി അറേബ്യയിലെ വിവിധ കമ്പനികളിലുണ്ട്. പൊതുവെ നിയമങ്ങൾ കർശനമായ സൗദിയിൽ അടുത്തിടെ സ്വദേശിവല്കരണത്തിനുള്ള നടപടികൾക്കും ശക്തി കൂട്ടിയിരുന്നു. എന്നിട്ടും സൗദിയിലെ കമ്പനികളിൽ പിടിച്ചു നിന്നവർക്കു ഏറെ ആശ്വാസം നൽകുന്നതാണ് ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം.
Companies in Saudi Arabia have given huge salary hikes to their expatriate workers. This year, Saudi Arabia became the country with the highest wage increase compared to other GCC countries, with companies implementing wage increases of six to ten percent for workers. In increasing the salary of the workers, Qatar is right behind. Kuwait is lagging behind in terms of salary increases for workers.