ഏകദേശം 50% സ്ത്രീകളും കുട്ടികളെ പരിപാലിക്കുന്നതിനായി തന്റെ 30 വയസ്സിന് ശേഷം ജോലി ഉപേക്ഷിക്കുന്നു എന്നാണ് ഇന്നത്തെ കണക്കുകൾ. എന്നാൽ അതേ മാതൃത്വം മീററ്റിൽ നിന്നുള്ള 32 കാരി കെമിക്കൽ എഞ്ചിനീയറായ ജ്യോതി ശ്രീവാസ്തവക്കു ഒരു സംരംഭകയിലേക്കുള്ള വഴിയാണ് കാട്ടികൊടുത്തത്.
ഈ 2023ൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ എല്ലാവരും മില്ലറ്റിന്റെ പ്രാധാന്യം തിരിച്ചറിയുന്നു.
GCC രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും പ്രത്യേകം സംസ്കരിച്ച മില്ലറ്റ് കയറ്റുമതി ചെയ്യുന്നു. ജ്യോതി ശ്രീവാസ്തവയുടെ മില്ലറ്റ് അധിഷ്ഠിത സ്റ്റാർട്ടപ്പ് Little Cherry Momന് Uthar Pradesh സർക്കാരിന്റെ അംഗീകാരം പോലും ലഭിച്ചു.
mummy blogger എന്ന് കളിയാക്കിയിരുന്ന ബന്ധുക്കൾ ഇപ്പോൾ പരിഹാസം നിർത്തി. 2022-ൽ ആരംഭിച്ചതുമുതൽ, ജ്യോതി ശ്രീവാസ്തവയുടെ Little Cherry Mom 12,000-ലധികം ഉപഭോക്താക്കൾക്ക് സേവനം നൽകി.
ഇതോടെ ഏകദേശം ഒരു കോടിയോളം രൂപ വരുമാനം നേടാൻ അവർക്ക് കഴിഞ്ഞു. മാതൃത്വം എന്ന യാഥാർഥ്യം ഒരു കെമിക്കൽ എൻജിനീയറിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ് ജ്യോതി ശ്രീവാസ്തവയെ മികച്ച ഒരു വനിതാ സംരംഭകയാക്കുന്നത്.
ഇന്ത്യൻ സേനക്ക് വേണ്ടി റോക്കറ്റുകൾ രൂപകൽപന ചെയ്തുകൊണ്ടിരുന്ന ജ്യോതി ശ്രീവാസ്തവ ഇന്ന് മില്ലറ്റ് മാവ്, instant dosa mix, ശർക്കര രഹിത ലഡ്ഡു , ആരോഗ്യകരമായ ലഘുഭക്ഷണങ്ങളായ ഖക്രസ്, A2 ബിലോണ പശുവിൻ നെയ്യ്, ഇന്ത്യൻ നെല്ലിക്കയിൽ നിന്ന് നിർമ്മിച്ച പ്രതിരോധശേഷി ബൂസ്റ്റർ അംല പ്രാഷ് എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചെയ്യുന്ന മില്ലറ്റ് അധിഷ്ഠിത ബേബി ഫുഡ് ബിസിനസാണ് നടത്തുന്നത്.
Nanotechnologyയിലെ വിദഗ്ധ @ Little Cherry Mom
നാനോ ടെക്നോളജിയിലും റോക്കറ്റ് പ്രൊപ്പല്ലന്റുകളിലും വൈദഗ്ദ്ധ്യം നേടിയ ജ്യോതി ശ്രീവാസ്തവ എന്ന എഞ്ചിനീയർ ഇന്ത്യൻ ആർമിയിൽ റോക്കറ്റുകൾ രൂപകൽപ്പന ചെയ്യുന്ന ജോലി സന്തോഷത്തോടെയാണ് ചെയ്തിരുന്നത്. പക്ഷേ അമിത ജോലിയും കുറഞ്ഞ ശമ്പളവും താങ്ങാതായപ്പോൾ രണ്ടര വർഷം ജോലി ചെയ്ത ശേഷം, 2018 ൽ ജോലി ഉപേക്ഷിച്ചു,
ഇതിനിടെ ഗർഭിണിയായ ജ്യോതി കുഞ്ഞിനെ പരിചരിക്കുന്നതിൽ പല പ്രശ്നങ്ങളും അഭിമുഖീകരിച്ചു, എന്നാൽ ഒരു അമ്മയെന്ന നിലയിൽ മകന്റെ ആരോഗ്യകാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ജ്യോതി ഒരുക്കമല്ലായിരുന്നു.
തന്റെ കുട്ടിക്ക് വേണ്ട പോഷകാഹാരം എന്താണെന്ന് മനസിലാക്കാൻ ഇന്റർനെറ്റിൽ പരാതിത്തുടങ്ങിയതോടെയാണ് ജ്യോതിയുടെ ലക്ഷ്യവും മാറിയത്. മുളപ്പിച്ച മാവ് പോലെയുള്ള പ്രാദേശികമായി വളരുന്ന എന്തും കുഞ്ഞിന് നല്ലതാണെന്ന് മനസ്സിലാക്കി.
മില്ലറ്റ് വളരെ പോഷകഗുണമുള്ളതാണ്. സസ്യാധിഷ്ഠിത ഭക്ഷണത്തിൽ അവശ്യ അമിനോ ആസിഡുകൾ ഇല്ലെന്നത് ഒരു മിഥ്യയാണ്,”ആ തിരിച്ചറിവാണ് ജ്യോതിയെ ഒരു മില്ലറ്റ് അധിഷ്ഠിത സംരംഭകയാക്കി മാറ്റിയത് ”
കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ 1,000 ദിവസങ്ങൾ, പ്രത്യേകിച്ച് 6-24 മാസങ്ങൾ, ശിശുക്കളുടെ വളർച്ചയ്ക്കും വികാസത്തിനുമുള്ള നിർണായക ജാലകമായി മാറുന്നുവെന്ന് National Health Mission എടുത്തുകാണിക്കുന്നു. മുലപ്പാലിൽ മാത്രം നികത്താൻ കഴിയാത്ത ഈ വിടവ് ആറുമാസം പ്രായമാകുമ്പോൾ നികത്താൻ കോംപ്ലിമെന്ററി ഫീഡിംഗ് സഹായിക്കുന്നു. ഈ പ്രായത്തിലുള്ളവർക്ക് പൂരക ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് ശാരീരികവും മസ്തിഷ്കവുമായ വളർച്ചയ്ക്ക് മങ്ങൽ, മൈക്രോ ന്യൂട്രിയന്റ് കുറവ്, പോഷകാഹാരക്കുറവ്, പകർച്ചവ്യാധികൾ എന്നിവയിലേക്ക് നയിച്ചേക്കാം.
“ഭക്ഷണ കമ്പനികൾ babyfood-ൽ എൻസൈമുകൾ കൃത്രിമമായി സന്നിവേശിപ്പിക്കുകയാണെന്നു മനസ്സിലാക്കി2022-ൽ, എംബിഎ ബിരുദധാരിയായ ഭർത്താവ് ഗൗരവ് ഗോയലിനൊപ്പം ജ്യോതി Millet based Baby Food എന്ന സംരംഭത്തിലേക്കു തിരിയുകയായിരുന്നു.
Little Cherry Mom ഒരു വര്ഷം തികയുന്നതിനു മുമ്പ് തന്നെ UP സർക്കാരിന്റെ മികച്ച വനിതാ സംരംഭകക്കുള്ള പുരസ്കാരം ജ്യോതിയെ തേടിയെത്തിയത് തന്നെ ആ മാതൃത്വത്തിനും ശിശു പരിരക്ഷക്കുമുള്ള അംഗീകാരമാണ്.
In India, parenting more often than not leads women to give up their desired careers. According to current estimates, approximately half of all women leave their careers after the age of 30 to care for their children. Jyoti Srivastava, a 32-year-old chemical engineer from Meerut who is now heading Millet-based start-up Little Cherry Mom, however, was motivated to become an entrepreneur through the journey of motherhood and parenting.