ഏതെല്ലാമെന്ന് അറിയാം
പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്
പുത്തൻ രൂപത്തിലും കൂടുതൽ ഇന്ധനക്ഷമതയോടെയും മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Susuki Swift) 2024 ൽ വിപണിയിൽ എത്തും.
ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ ചെറു കാറുകളിൽ ഒന്നാണിത്. ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡലായ ഈ കാറിന്റെ മെെലേജ് 35 മുതൽ 40 വരെയാണ്. Automotive Research Association of India ഇത് ഉറപ്പ് നൽകുന്നുണ്ട്. Hybrid മോഡലിൽ ആണ് കാറ് പ്രവർത്തിക്കുന്നത്. 4 സിലിണ്ടർ പെട്രോൾ എൻജിൻ 1197 CC യുടേതാണ്. അത്കൊണ്ട്തന്നെ രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്ഷതയുള്ള കാറായിരിക്കും പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്. പുതുതലമുറ മാരുതി ഡിസയർ (maruti dezire)ഉം ഇതേ പവർ സ്ട്രെയിൻ സജീകരണത്തോടെയാണ് എത്തുന്നത്.
Tata Altroz CNG
വരും മാസങ്ങളിൽ വിപണിയിൽ എത്താനൊരുങ്ങുന്ന Tata Altroz CNG ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിരുന്നു. Dyna- Pro Technology 1200 CC Revotron പെട്രോൾ എൻജിനിലാണ് ഹാച്ച്ബാക്ക് വരുന്നത്. CNG മോഡിൽ പരമാവധി 77 bhp എൻജിൻ പവറും 97 Nm പീക്ക് ടോർക്കും നൽകുന്നു.60 ലിറ്റർ ശേഷിയുള്ള രണ്ട് CNG ടാങ്കുകളാണ് Tata Altroz CNG യിൽ ഉള്ളത്. ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്ന നൂതന വസ്തുക്കൾ ഉപയോഗിച്ചാണ്ന CNG ടാങ്കുകൾ നിർമിച്ചിരിക്കുന്നത്.25 കി.മീ ക്കു മുകളിൽ ഇന്ധനക്ഷമത നൽകുന്നുണ്ട്
Tata Tiago
2024 ലോ 2025 ലോ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലാണ് പുതു തലമുറ Tata Tiago . Altroz hatchback ലും പഞ്ച് micro SUV യിിലും ഇതിനകം ഉപയോഗിക്കുന്ന modular alpha platform ലായിരിക്കും Tata Tiago യുടെ പുതിയ മോഡലും എത്തുക. ഡിസെെനിലും interior layoutലും കാര്യമായ മാറ്റങ്ങൾ വരുത്തും, കൂടാതെ പുതിയ technology യും പുതിയ Tiago യിൽ പ്രതീക്ഷിക്കാം.
MG Comet EV
MG MOTOR തങ്ങളുടെ വരാനിരിക്കുന്ന പുതിയ Electric കാറിന് Comet എന്ന് പേര് നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇൻഡോനേഷ്യൻ മാർക്കറ്റുകളിൽ വിൽക്കുന്ന MG സഹോദര സ്ഥാപനമായ Wulingന്റെ Air EV യാണിവ.ഏകദേശം 14.72 ലക്ഷം രൂപ മുതൽ 22.42 ലക്ഷം രൂപ വിലയുള്ള ഈ ചെറുകാറിൽ ADAS ലെവൽ 2 സാങ്കേതികവിദ്യ ഉൾപ്പെടുന്നു.ഇന്ത്യയിൽ, MG നിലവിൽ ആസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റർ, ZS EV എന്നിവ വാഗ്ദാനം ചെയ്യുന്നു. കോമറ്റ് ഇവി ആയിരിക്കും കമ്പനിയുടെ അഞ്ചാമത്തെ മോഡൽm
2024 to witness a revolution in the Automobile Industry! 4 new cars with super high mileage are set to be introduced – Maruti Suzuki Swift, TATA Altroz CNG, TATA Tiago, MG Comet EV.