Olaക്ക് ഫണ്ട് വേണം, കൃഷ്ണഗിരിയിൽ ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് സ്ഥാപിക്കും
അധികം താമസിക്കാതെ ലാഭമുണ്ടാക്കിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഇ-വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് 300 മില്യൺ യുഎസ് ഡോളറിന്റെ പുതിയ ഫണ്ട് ശേഖരണത്തിനു തുടക്കമിട്ടു. ഒലയുടെ വിപുലീകരണ പദ്ധതികൾക്കും മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായിട്ടാണ് 300 മില്യൺ യുഎസ് ഡോളറിന്റെ ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നത് .
നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്സാണ് ധനസമാഹരണം നിയന്ത്രിക്കുന്നത്, നിലവിലുള്ളതും ആഗോള നിക്ഷേപകരിൽ നിന്നും സോവറിൻ ഫണ്ടുകളിൽ നിന്നും ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം.
കമ്പനിയുടെ സെൽ ഫാക്ടറി, ഫോർ വീലർ ഫാക്ടറി, വിതരണ ഇക്കോസിസ്റ്റം എന്നിവക്കായി കൃഷ്ണഗിരിയിൽ ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ഒല ഇലക്ട്രിക് അടുത്തിടെ തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. നിലവിലുള്ള ഇരുചക്രവാഹന ഫാക്ടറി വിപുലീകരിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
ഒലയുടെ ശരാശരി പ്രതിമാസ ഇലക്ട്രിക് ഇരുചക്രവാഹന വില്പന നിരക്ക് 20,000 യൂണിറ്റിന് മുകളിലാണ്. 2023 ഏപ്രിലോടെ എല്ലാ പ്രധാന നഗരങ്ങളിലും 500 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കുന്നത് വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഇ വി സെൽ നിർമ്മാണം പോലുള്ള പ്രധാന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള പദ്ധതിയിൽ കമ്പനി ശ്രദ്ധ പതിപ്പിക്കുകയാണ്, കൂടാതെ ഇരുചക്ര വാഹനങ്ങളുടെയും നാല് ചക്ര വാഹനങ്ങളുടെയും സെഗ്മെന്റുകളിലുടനീളം ഒല അതിന്റെ ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഒരു ബില്യൺ ഡോളർ വാർഷിക വരുമാനം എന്ന നേട്ടമുണ്ടാക്കിയ ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്കൂട്ടറുകളായ Ola S1, Ola S1 പ്രോ എന്നിവയുടെ ഡെലിവറി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ ഇവി നിർമ്മാതാക്കളുടെ മുന്നിലെത്തുകയും ചെയ്തു.
Based on the prospect of turning ebitda positive from FY24, OLA anticipates an up round that may value it at $6.5-7 billion. It will surpass established competitors like Hero Motocorp and TVS Motor in value, becoming the nation’s most valuable electric two-wheeler manufacturer as a result.