കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി സീഡിംഗ് കേരള.കേരള സ്റ്റാര്‍ട്ടപ് മിഷനും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് പ്ലാറ്റ്ഫോം LetsVenture ഉം സംയുക്തമായി സംഘടിപ്പിച്ച ഇന്‍വെസ്റ്റേഴ്സ് മീറ്റ് സീഡിംഗ് കേരളയില്‍ നിക്ഷേപ സന്നദ്ധത അറിയിച്ച എയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. യൂണിക്കോണ്‍ ഇന്ത്യ വെഞ്ചേഴ്സ്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്സ്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷ്യലി ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് നിക്ഷേപം ഇറക്കുക.എയോറോസ്പേസ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലാകും എക്സീഡ് ഫണ്ട് നിക്ഷേപിക്കുക.
ഇത്തവണത്തെ സീഡിംഗ് കേരളയുടെ പ്രത്യേകത ഹൈനെറ്റ്വര്‍ത്ത് ഇന്റിവിജ്വല്സിന് സ്റ്റാര്‍ട്ടപ്പുകളെ കാണാനും ഇവാലുവേറ്റ് ചെയ്യാനും അവസരം ഒരുങ്ങുന്നു എന്നതാണെന്ന് ഐടി സെക്രട്ടറി എം.ശിവങ്കര്‍ ഐഎഎസ് പറഞ്ഞു.സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് അപര്യാപ്തത ഒരളവു വരെ പരിഹരിക്കാന്‍ ആവുന്നു എന്നതാണ് സീഡിംഗ് കേരള ഫോര്‍ത്ത് എഡിഷന്റെ വ്യത്യസ്തയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ.സജി ഗോപിനാഥും വ്യക്തമാക്കി. പിച്ചിംങില് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ Veri Smart, RevSmart and Concept owl എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂണിറ്റിയും ,സിലിക്കന്‍ വാലിയിലേക്കുള്ള ട്രിപ്പിലൂടെ ഗ്ലോബല്‍ എക്സ്പോഷറും ക്ലൈന്റ്സ് അക്വിസിഷനും ഉറപ്പാക്കാം.ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് മാസ്റ്റര്‍ ക്ലാസും, ഇന്‍വെസ്റ്റ്മെന്റിലെ ലീഗല്‍ ആസ്പെക്സ്റ്റിനെക്കുറിച്ചും, കേരള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന്റെ സാമൂഹിക വശങ്ങളും സീഡിംഗ് കേരളയില്‍ ചര്‍ച്ച ചെയ്തു