ഇതോടൊപ്പം 20,000 തൊഴിലവസരങ്ങൾ തമിഴ്നാട്ടിൽ സൃഷ്ടിക്കും. ആഗോള ഫുട്ട് വെയർ നിർമാതാവ് Pou Chen ഇന്ത്യയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണിത്.
മറ്റൊരു തായ്‌വാനീസ് പാദരക്ഷ നിർമ്മാതാക്കളായ ഹോങ് ഫു ഗ്രൂപ്പ്-Hong Fu Group – തമിഴ്‌നാട്ടിൽ ഒരു പാദരക്ഷ യൂണിറ്റ് സ്ഥാപിക്കുന്നതിന് 1,000 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കരാർ ഒപ്പിട്ട് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ നിക്ഷേപം വരുന്നത്.
12 വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നിക്ഷേപത്തിന് കഴിയുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രമുഖ തായ്‌വാനീസ് പാദരക്ഷ നിർമ്മാണ കമ്പനിയായ Pou Chen-ന്റെ അനുബന്ധ സ്ഥാപനം തമിഴ്‌നാട്ടിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഏകദേശം 281 ദശലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുകയാണ്.
നൈക്ക്, അഡിഡാസ്, ടിംബർലാൻഡ്, ന്യൂ ബാലൻസ് തുടങ്ങിയ ബ്രാൻഡുകൾക്കായി ഷൂസ് നിർമ്മിക്കുന്ന ചെരുപ്പ് കമ്പനിയുടെ ഇന്ത്യയിലെ നിരവധി നിക്ഷേപങ്ങളിൽ ആദ്യത്തേതാണ് ഇത്.
നിർമ്മാണ പ്ലാന്റ് പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളായിരിക്കുമെന്ന ഉറപ്പും പൗ ചെൻ തമിഴ്നാടിനു നൽകി.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൗ ചെൻ വൈസ് പ്രസിഡന്റ് ജോർജ് ലിയു പറഞ്ഞത് “ഇന്ത്യയിൽ വരാനിരിക്കുന്ന നിരവധി നിക്ഷേപങ്ങളിൽ ആദ്യത്തേതായിരിക്കും ഇത്.” എന്നാണ്. Pou Chen ആഗോളതലത്തിൽ FY22-ൽ 272 ദശലക്ഷം ജോഡി ഷൂകൾ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു, മുൻവർഷത്തേക്കാൾ 14 % വർധന. ബംഗ്ലാദേശ്, കംബോഡിയ, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇതിനകം പ്ലാന്റുകളുണ്ട്.
ആദ്യമെത്തിയ ഹോങ് ഫു ഗ്രൂപ്പ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായും സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസിയായ ഗൈഡൻസ് തമിഴ്‌നാടുമായും കഴിഞ്ഞ വർഷം ഏപ്രിലിൽ ധാരണാപത്രം ഒപ്പുവച്ചു. തമിഴ്‌നാട്ടിൽ ഒരു പാദരക്ഷ യൂണിറ്റ് സ്ഥാപിക്കുന്നതിന് 1,000 കോടി രൂപ നിക്ഷേപിക്കുന്നതിനും, 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്.
ഈ ധാരണാപത്രത്തിന് കീഴിലുള്ള നിക്ഷേപങ്ങൾ അടുത്ത 3-5 വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടത്തുകയും യൂണിറ്റ് പാദരക്ഷകളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും. പ്യൂമ, കൺവേർസ്, നൈക്ക് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾക്കായി ഹോംഗ് ഫു Hong Fu Group ഷൂസ് നിർമ്മിക്കുന്നു.
ഗൂച്ചിയും ജോർജിയോ അർമാനിയും ഉൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകൾക്കൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയുടെ പാദരക്ഷ കയറ്റുമതിയുടെ 45 ശതമാനവും തമിഴ്‌നാട് നിർമ്മിച്ചു നൽകിയതാണ്.
തമിഴ്‌നാട്ടിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്ന ഒരേയൊരു ആഗോള കമ്പനി പോ ചെൻ മാത്രമല്ല. ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ, പെഗാട്രോൺ, സാൽകോംപ് എന്നിവയും ഉൽപ്പാദനം വൈവിധ്യവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഇന്ത്യയിൽ തമിഴ്നാട്ടിലെ ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.