Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പരിസര മലിനീകരണവും ഗാർബേജ് സാമ്പത്തിക രംഗവും
Editor's Pick

പരിസര മലിനീകരണവും ഗാർബേജ് സാമ്പത്തിക രംഗവും

E P AnilBy E P Anil7 May 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ എവിടെ എത്തി നിൽക്കുന്നു?
പ്രമുഖ പരിസ്ഥിതി- മാധ്യമ പ്രവർത്തകൻ ഇ പി അനിൽ എഴുതുന്നു

മാലിന്യങ്ങൾ സമൂഹത്തിന് ഭീഷണിയാകുമ്പോൾ മാലിന്യത്തെ waste to wealth ആക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ഇനി എങ്കിലും രാജ്യത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. ശരാശരി ഓരോ ഇന്ത്യക്കാരും പ്രതിവർഷം140.3 Kg ഖര മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.  

അമേരിക്കക്കാർ 812 Kg ഖരമാലിന്യങ്ങൾ പുറത്തുവിടുന്നു. ബ്രസീലുകാരൻ 380 Kg,ചൈന 282 Kg,ഇൻഡോനേഷ്യ 250 Kg എന്നിങ്ങനെയാണ് ഓരോരൊ നാട്ടുകാരും ഓരോ വർഷത്തിലും മാലിന്യങ്ങളായി പുറം തള്ളുന്നത്. ഇതിൽ അമേരിക്ക 35% മാലിന്യങ്ങൾ സംസ്ക്കരിക്കുന്നുണ്ട്. ഇന്ത്യയിൽ സംസ്ക്കരിക്കുന്നത് 5% മാത്രമാണ്.

ഭൂമി മൂന്നുതരം പരിസ്ഥിതി ആഘാതങ്ങൾ നേരിടുകയാണ്.ജൈവ വൈവിധ്യങ്ങളുടെ തകർച്ച,മലിനീകരണം,മാലിന്യങ്ങൾ എന്നിവയാണ് അവ. ഉൽപ്പന്നങ്ങൾ, ഉപഭോഗത്തിനു ശേഷം സ്വാഭാവികമായി മാലിന്യമായി മാറുകയാണ് പൊതുവായ രീതി. എന്നാൽ മാലിന്യങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റി,പുനർ ചംക്രമണം നടത്തുന്നതിലൂടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടും. മലിനീകരണം കുറക്കാം. മാലിന്യങ്ങൾ ഇല്ലാതെയാകും. ഇതിനെ ചാക്രിക സാമ്പത്തിക ഇടപെടൽ എന്നു വിളിക്കാം (Circular Economy). 2030 ൽ ഈ രംഗത്തിന്റെ അന്തർദേശീയ സാമ്പത്തിക സാധ്യത 4.5 ലക്ഷം കോടി ഡോളർ വരും. ഇന്നത്തെ ലോക സാമ്പത്തിക മേഖലയിൽ 8.5% മാത്രമാണ് ഇതിന്റെ പങ്ക്. 2050 കൊണ്ട് ഈ രംഗത്ത് 70% വർധന പ്രതീക്ഷിക്കുന്നു.

ചാക്രിക പ്രവർത്തനത്തിൽ Reduce,Reuse,Recycle എന്ന 3-R നൊപ്പം Resourse Efficent(അസംസ്കൃത ഇനങ്ങളുടെ കുറക്കൽ),Redesigning(പുനർ ക്രമീകരണം) , Reusing,Repairing,Refrubishing(നവീകരിക്കൽ),Re-manufacturing(പുനർ നിർമ്മി ക്കൽ),Repurposing(പുനർ നിർമ്മിക്കൽ(പ്രത്യേക ഉപയോഗത്തിനായി)),Recycling അങ്ങനെ മാലിന്യങ്ങളെ മൂലധനമാക്കി മാറ്റിയാൽ അത് സമൂഹത്തിനു വലിയ ആശ്വാസമാകും.

പരിസ്ഥിതി നാശത്തിന് വലിയ പങ്കു വഹിക്കുന്ന പ്ലാസ്റ്റിക്കിന്റെ 1950 മുതലുള്ള വളർച്ച 9% കണ്ടാണ്. കടലിലും കരയിലും നദികളിലും അവയുടെ സാന്നിധ്യം മോശമായ അളവിലായി കഴിഞ്ഞു. തുണി വ്യവസായത്തിൽ പ്ലാസ്റ്റിക്ക് സാനിധ്യം അധികമാകുകന്നതും വലിയ ഭീഷണിയായി മാറുന്നു.2019 ൽ 17.5% പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാത്രമാണ് പുനർ ഉൽപ്പാദിപ്പിച്ചത്.

ഇലക്ട്രോണിക്ക് മാലിന്യങ്ങളും ക്രമാതീതമായി വർധിക്കുന്നു. 2019 ൽ 5.36 കോടി മെട്രിക്ക് ടൺ ഉണ്ടായിരുന്ന ഇലക്ട്രോണിക്ക് സാധനങ്ങളുടെ അളവ് 7.5 കോടി ടണ്ണായി ഉയർന്നു.

ഭക്ഷ്യധാന്യങ്ങൾ മാലിന്യമായി തള്ളുന്നത് ഒരു വിഷയമാണ് ഇന്ത്യയിലും. ദരിദ്രർ കുറവല്ലാത്ത ഇന്ത്യയിൽ ഓരോ ഇന്ത്യക്കാരനും പ്രതിവർഷം 50 Kg ഭക്ഷണത്തെ മാലിന്യമാക്കി വലിച്ചെറിയുന്നു. 92000 കോടി രൂപയുടെ പച്ചക്കറികളും ധാന്യങ്ങളും മറ്റും ഇന്ത്യയിൽ  പ്രതിവർഷം നശിച്ചു പോകുകയാണ്. പച്ചക്കറിയിൽ 4.6% മുതൽ 12.5%വരെ ചീഞ്ഞു പോകുന്നുണ്ട്.എണ്ണക്കുരുക്കളിൽ 16% വരെ സംസ്ക്കരിക്കു വാൻ കഴിയാതെ നഷ്ട്ടപ്പെടുകയാണ്. പഴവർഗ്ഗങ്ങൾ 10% വരെ മാലിന്യ കൂമ്പാരമാ കുന്നു.

രാജ്യത്തെ പ്രതിവർഷ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 34.7 ടൺ വരും. അതിന്റെ പകുതി പുനർ ചംക്രമണത്തിനു ലഭിക്കുന്നു. 17 ടൺ മാലിന്യം സിമന്റ് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രതിവർഷം വർധിച്ചു വരുന്ന രാജ്യത്തിന്റെ പ്ലാസ്റ്റിക്ക് ഉപഭോഗം മണ്ണിനും ജലാശയങ്ങൾക്കും ജീവികൾക്കും തലവേദനയായി തുടരുകയാണ്.

വിളവെടുപ്പിനു ശേഷം രാജ്യത്ത് 50 കോടി ടൺ കച്ചിയും മറ്റു സമാന വിഭവങ്ങളും കത്തിക്കുന്ന രീതി വായു മലിനീകരണത്തെ വർധിപ്പിച്ചു. പഞ്ചാബിൽ നിന്നു മാത്രം 2 കോടി ടൺ കച്ചി ലഭ്യമാണ്. ഈ വിഭവത്തെ ജൈവ ഊർജ്ജ ശ്രോതസ്സ് / വളം എന്നിവയാക്കി മാറ്റുവാൻ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ 95% ഇലക്ട്രോണിക് -പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് കബഡിവാലകൾ എന്നു വിളിക്കുന്ന(അസംഘടിത കുപ്പി പറക്കുകാർ)വിഭാഗമാണ്.  വിഭവങ്ങളുടെ വേർതിരിക്കൽ അവരിൽ വിജയകരമല്ല. 65%മാത്രമാണ്  സാധ്യമാകു ന്നത്.അശാസ്ത്രീയ രീതികൊണ്ട് അപകടകരമായ ലോഹങ്ങൾ ശരീരത്തിലും വെള്ളത്തിലും മറ്റും പകരുവാൻ കാരണമാകാറുണ്ട്.

രാജ്യത്തെ ഭൂഗർഭ ജലവിതാനം കുറഞ്ഞു വരികയാണ്.ഈ അവസരത്തിൽ മാലിന്യ ങ്ങൾ ജലക്ഷാമത്തെ രൂക്ഷമാക്കുന്നു. 1947 ൽ ആളോഹരി ജലലഭ്യത 6042 ക്യു. മീറ്റർ ആയിരുന്നു.2001ൽ അത് 1816ലെക്കു കുറഞ്ഞു.2011ൽ 1545,2021ൽ 1486 ക്യു.മീ.2031ൽ 1367 ആയി.2041ൽ 1282 ആയി കുറയും. 2051എത്തുമ്പോഴെക്കും സ്ഥിതി 1228 ക്യു മീറ്ററായി കുറയും. ഈ സാഹചര്യത്തിൽ മാലിന്യങ്ങളിലൂടെയുള്ള ജല മലിനീകരണം വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്.

മലിന ജലം ശുദ്ധീകരിക്കുന്ന വിഷയത്തിൽ ഇന്ത്യയുടെ അവസ്ഥ ദയനീയമാണ്. മൂന്നിലൊന്നു മലിനജലത്തെ പുനരുപയോഗത്തിന് വിധേയമാക്കുന്നുള്ളു രാജ്യം. മഹാരാഷ്ട്ര മലിനജലത്തിന്റെ 70% ശുചീകരിക്കുമ്പോൾ മധ്യപ്രദേശ് 81% വരെ വൃത്തിയാക്കുന്നു.പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിൽ 72% നടക്കുന്നു. ഈ വിഷയ ത്തിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്.നമ്മുടെ നാട്ടിൽ 1% മലിന വെള്ളമേ സീവേജ് പ്ലാന്റിൽ എത്തുന്നുള്ളു എന്നാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് .ഈ നിലപാട് കേരളത്തിനപമാനകരമാണ്.

Circular Economyക്കായി നീതി ആയോഗ് 11കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവയിലൂടെ മാലിന്യനിർമ്മാർജനവും അതു വഴി തൊഴിൽ സാധ്യതകൾ, വരുമാനം എന്നിവയാണ് ലക്ഷ്യങ്ങളായി പറഞ്ഞിരിക്കുന്നത്.

ലോകത്ത് ഏറ്റവും അധികം മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യ  മാലിന്യ സംസ്ക്കരണത്തിൽ അത്ര വേഗത്തിലല്ല ലക്ഷ്യത്തിലേക്കു നീങ്ങുന്നത്. ആ നീക്കത്തിന്റെ വേഗത കൂട്ടണം. രാജ്യത്തിൻറെ വേഗമെന്നാൽ  സംസ്ഥാനങ്ങളുടെ പങ്കു കൂടി വിലപെട്ടതാണെന്നോർക്കണം.

E P Anil
E P Anil

E P Anil is a noted environmental analyst and senior media person from the capital of Kerala, Thiruvananthapuram. His pray for the environment and global ecological changes are well noted in his articles and columns.

banner India Indian economy recycling waste waste waste categorizing waste collection waste disposal waste grades waste management Waste Management Solutions waste recycling waste segregation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
E P Anil

E P Anil is a noted environmental analyst and senior media person from the capital of Kerala, Thiruvananthapuram. His pray for the environment and global ecological changes are well noted in his articles and columns.

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil