“വിദേശത്തെ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങിയവരാണോ നിങ്ങൾ. നാട്ടിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണോ?
പരിഹാരമുണ്ട്. കേരളത്തിലിതാ 2023 സംരംഭം 2.0 വർഷമാണ്. നിങ്ങളിലെ സംരംഭകനെ ഉണർത്തുവാനും കൈപിടിച്ചുയർത്തുവാനും സംസ്ഥാന സർക്കാരിന്റെ വിവിധ വായ്‌പാ പദ്ധതികളുണ്ട്.
അതിലൊന്നാണ് പ്രവാസികൾക്കും സംരംഭങ്ങൾ തുടങ്ങാൻ കൈത്താങ്ങാകുന്ന പുനരധിവാസ വായ്പാപദ്ധതി”.
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന, പ്രവാസികളായിരുന്ന സംരംഭകർക്കുള്ള, സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി”, ഇത്തവണ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആർക്കാണ് വായ്‌പക്ക് അർഹത ?
- അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.
- ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന പ്രവാസി ആയിരിക്കണം.
- സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കും.
- നൽകുന്ന വായ്പയുടെ 15% ബാക്ക് എന്റഡ് സബ്‌സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകർക്ക് ആദ്യത്തെ നാല് വർഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയായും നോർക്ക റൂട്ട്‌സ് അനുവദിക്കും.
- തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
വായ്‌പാ പരിധി 20 ലക്ഷം വരെ
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക.
- 3.50 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് 5 ലക്ഷം രൂപ,
- 10 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപ,
- 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 20 ലക്ഷം രൂപ
എന്നിങ്ങനെയാണ് പരമാവധി വായ്പ നൽകുക.
കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക്, നോർക്ക സബ്‌സിഡി പരിഗണിക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് നാല് ശതമാനം മുതൽ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് 5 വർഷവുമാണ്.
എങ്ങിനെ അപേക്ഷിക്കാം?
നിശ്ചിത മാതൃകയിൽ അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകർ രജിസ്‌ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങൾ ഹാജരാക്കേണ്ടതാണ്.
നോർക്കാ റൂട്ട്‌സിന്റെ പരിശോധനക്കു ശേഷമായിരിക്കും കോർപ്പറേഷൻ തുടർന്ന് വായ്പക്കായി പരിഗണിക്കുക.
The “Pravasi Pharadhivasa Loan Scheme” is a loan program for self-employment aimed at non-resident entrepreneurs. It is being implemented by the Kerala State Scheduled Castes and Scheduled Tribes Development Corporation in collaboration with NORCA ROOTS. Currently, the program is accepting loan applications from young entrepreneurs who belong to Scheduled Castes/Scheduled Tribes in different districts of Kerala.