ബിസിനസ് തുടങ്ങാൻ UAE യിൽ എത്തുന്നവർ എന്ത് ശ്രദ്ധിക്കണം?
യുഎഇയിൽ ബിസിനസ് തുടങ്ങുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ഇവിടുത്തെ വിവിധ ഫ്രീ സോണുകൾ. ഒരു ബിസിനസ് തുടങ്ങാൻ UAE യിൽ എത്തുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് അവരുടെ റിക്വയർമെന്റ് എന്താണെന്നാണ്. അവർക്ക് ഇവിടെ ഒരു കമ്പനി തുടങ്ങി ഇവിടെ നിന്ന് മാർക്കറ്റ് ചെയ്ത് മറ്റുളള രാജ്യത്തേക്ക് പോകാനാണോ അതോ ഇവിടെ തന്നെ ഒരു ഓഫീസ് എടുത്തിട്ട് അവിടെ പ്രവർത്തിച്ച് മികച്ച ലാഭം ഉണ്ടാക്കാനാണോ ഉദ്ദേശം?
ഇങ്ങനെ പ്രാധമികമായ പല കാര്യങ്ങളും അവർ തന്നെ മനസിലാക്കി വയ്ക്കേണ്ടതുണ്ട്.
UAE എന്നും സംരംഭകരുടെ പറുദീസയാണ്.
വളരാനും മികച്ച ബിസിനസ് എക്സ്പാൻഷൻ സ്വപ്നം കാണാനും ഈ നാട് ഏവരേയും പ്രചോദിപ്പിക്കും. യുഎഇയിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രീസോണുകളിൽ ഒന്നായ Umm Al Quwain സംരംഭകരെ സ്വാഗതം ചെയ്യുകയാണ്.
ഏത് സംരംഭം ആയാലും പണം ഇൻവെസ്റ്റ് ചെയ്യും മുമ്പ് വ്യക്തമായ ധാരണ ലൈസൻസിംഗിനെക്കുറിച്ചും എവിടെ ആരംഭിക്കണമെന്നതിനെക്കുറിച്ചും ഉണ്ടാകണമെന്ന് വ്യക്തമാക്കുകയാണ് Umm Al Quwain ഫ്രീ ട്രേഡ് സോൺ ജനറൽ മാനേജർ ജോൺസൻ എം ജോർജ്ജ്
ഹൈവേയ്ക്ക് അടുത്തൊരു ഫ്രീസോൺ!
Umm Al Quwain ഫ്രീ സോൺ 36 വർഷം പഴക്കമുളളതാണെന്ന് ജോൺസൻ എം ജോർജ്ജ് വ്യക്തമാക്കുന്നു. ഫ്രീ സോണിന് പല സെക്ടറുകളുണ്ട്. ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് അങ്ങിനെയാണ്. ഫുഡ് ഇൻഡസ്ട്രീസ് ഒരു സെക്ടർ, ഹെവി ഇൻഡസ്ട്രീസ് ഒരു സെക്ടർ എന്നിങ്ങനെ ഓരോ സെക്ടറായിട്ടാണ് ഡിവൈഡ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ ഒരു അഡ്വാന്റേജ് എന്താണെന്നുവച്ചാൽ ഞാൻ ഒരു സ്പെസിഫിക് പ്രോഡക്ട് സെല്ലറാണെങ്കിൽ എന്റെ നെയ്ബേഴ്സും അതിനോട് ബന്ധപ്പെട്ടുളള ആൾക്കാരായിരിക്കും.
അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ബയറിനെയും (buyer) സെല്ലറിനെയും (seller) ഒരേ ഇടത്ത് തന്നെ കണ്ടെത്താൻ കഴിയും. അതാണ് ഒരു major attraction. നമ്മുടെ ഈ ലൊക്കേഷൻ തന്നെ ഒരു attraction ആണ്. സ്റ്റേറ്റ് ഹൈവേക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു. പിന്നെ ഇവിടെ നിന്ന് സീപോർട്ടിലേക്കോ എയർപോർട്ടിലേക്കോ പോകാൻ വളരെ എളുപ്പമാണ്. ദുബായ് എയർപോർട്ടിലേക്ക് 45 മിനിട്ടിൽ താഴെയാണ് യാത്ര. അദ്ദേഹം വ്യക്തമാക്കുന്നു.
കൾസൾട്ടന്റുകളെ മാത്രം ആശ്രയിക്കരുത്
സംരംഭം തുടങ്ങാൻ ആഗ്രഹിച്ച് യുഎഇയിലെത്തുന്നവർ ബിസിനസ് കൺസൾട്ടന്റുകളെ മാത്രം ആശ്രയിച്ചാൽ ഒരുപക്ഷെ ഉദ്ദേശിക്കുന്ന സപ്പോർട്ട് കിട്ടിക്കൊള്ളണമെന്നില്ലെന്നും ജോൺസൻ എം ജോർജ്ജ് ചൂണ്ടിക്കാട്ടുന്നു. നാളെ ബാധ്യതയായേക്കാവുന്നതോ, അധിക പണച്ചിലവുള്ളതോ ആയ എഗ്രിമെന്റുകളിൽ ചെന്ന് പെട്ടേക്കാം. അവിടെയാണ് ഉം അൽ ക്വയിൻ സുതാര്യമായ സേവനം നൽകുന്നതെന്ന് ജോൺസൻ എം ജോർജ്ജ് വ്യക്തമാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഇൻവെസ്റ്റേഴ്സിനെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കാൻ Umm Al Quwain ശ്രമിക്കുന്നു. ഇപ്പോൾ തന്നെ 150ലധികം രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് ഇൻവെസ്റ്റേഴ്സ് Umm Al Quwain കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. Walk to Work എന്നതാണ് ഇവിടുത്തെ കൺസെപ്റ്റ്. ആളുകൾക്ക് റോഡിലും ട്രാഫിക് ബ്ലോക്കിലുമൊന്നും സമയം കളയാതെ Umm Al Quwain ഫ്രീ സോണിൽ താമസിച്ച് തന്നെ ജോലി ചെയ്യാനുളള ആശയമാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും Umm Al Quwain ഫ്രീ ട്രേഡ് സോൺ ജനറൽ മാനേജർ ജോൺസൻ എം ജോർജ്ജ് വ്യക്തമാക്കുന്നു.
Basically, when a person decides to join a firm, they need to have a clear vision and a fundamental grasp of what they want to do with the company. They should also express this to the person or consultant they are meeting with. Entrepreneurs are invited to Umm Al Quwain, a well-known free zone in the UAE, which is here to assist you.