വാൾമാർട്ട് സിഇഒ ഡഗ് മക്മില്ലൺ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. 2027-ഓടെ ഇന്ത്യയിൽ നിന്നുള്ള ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഓരോ വർഷവും 10 ബില്യൺ ഡോളറായി വിപുലീകരിക്കുകയാണ് ലക്ഷ്യം, മക്മില്ലൻ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ പറഞ്ഞു. ടോയ്സ്, സീഫുഡ് മറ്റ് ചരക്കുകൾ എന്നിവയിൽ ഇന്ത്യയെ ആഗോള കയറ്റുമതിയിൽ മുന്നിലെത്തിക്കാൻ ലോജിസ്റ്റിക്‌സ്, നൈപുണ്യ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും വാൾമാർട്ട് സിഇഒ പറഞ്ഞു.
വാൾമാർട്ട് സിഇഒയുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. നിക്ഷേപത്തിനുള്ള ആകർഷകമായ സ്ഥലമായി ഇന്ത്യ ഉയർന്നുവരുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. രാജ്യത്തിന്റെ ഉൽപ്പാദന വളർച്ചയെ പിന്തുണയ്‌ക്കുന്നത് തുടരുകയും അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് വാൾമാർട്ടിന്റെ ട്വീറ്റിൽ ഡഗ് മക്മില്ലൺ പറഞ്ഞു.
നേരത്തെ, വാൾമാർട്ട് നേതൃത്വം, മക്മില്ലൺ, വാൾമാർട്ട് ഇന്റർനാഷണലിന്റെ പ്രസിഡന്റും സിഇഒയുമായ ജൂഡിത്ത് മക്കെന്ന എന്നിവരുൾപ്പെടെ, ഇന്ത്യയിലെ വിതരണക്കാർ, വ്യാപാരികൾ, ഗ്രാന്റികൾ, കരകൗശല വിദഗ്ധർ, എംഎസ്എംഇകൾ എന്നിവരുമയാി ആശയവിനിമയം നടത്തി.
ഇന്ത്യയോടുള്ള വാൾമാർട്ടിന്റെ അർപ്പണബോധവും വിതരണക്കാരുടെയും പങ്കാളികളുടെയും ശൃംഖലയുടെ വികസനത്തിനും സിഇഒ ഊന്നൽ നൽകി. ഇന്ത്യൻ കമ്മ്യൂണിറ്റികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ ബിസിനസുകൾക്കുള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിനും ആഗോള വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള നൂതന റീട്ടെയിൽ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വാൾമാർട്ടിന്റെ പദ്ധതി അദ്ദേഹം ആവർത്തിച്ചു. 2027-ഓടെയാണ് ഈ ലക്ഷ്യം കൈവരിക്കുക.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിലൂടെയും ഞങ്ങളുടെ ബിസിനസ്സിന് ഇന്ത്യയുടെ വളർച്ചയെ സഹായിക്കാൻ കഴിയുമെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ വാൾമാർട്ട് സിഇഒ കൂട്ടിച്ചേർത്തു. 2030-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറും. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ പങ്കാളിയായി പങ്കെടുക്കുന്നതിൽ വാൾമാർട്ട് ആവേശഭരിതരാണെന്നും സിഇഒ പ്രസ്താവിച്ചു. ഓരോ മാസവും 120 ദശലക്ഷത്തിലധികം യുഎസ് ഉപഭോക്താക്കളുളള വിപണിയിലേക്ക് ഇന്ത്യൻ നിർമ്മാതാക്കൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പ്രവേശനം നൽകുമെന്ന് കമ്പനി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
PM Modi’s meeting with Walmart CEO Doug McMillon was fruitful. They had insightful discussions on various subjects through the meeting. Expressed satisfaction with India’s emergence as an attractive investment destination. CEO pledged to work towards exporting $10 billion per year from India by 2027