ഇന്ത്യയും ചൈനയും പോലുള്ള OECD, G20 അംഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍
നല്‍കരുതെന്ന് ലോക വ്യാപാര സംഘടനയോട് യുഎസ്. ലോക ബാങ്ക് ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോ,ഗ്ലോബല്‍ മെര്‍ച്ചന്‍ഡൈസ് ട്രേഡില്‍ 0.5%ത്തില്‍ കൂടുതലുള്ളതോ ആയ രാജ്യങ്ങളാണ് ഇവയെന്ന് യുഎസ്.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ WTO ചര്‍ച്ചകളില്‍
ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നും യുഎസിന്റെ
ശുപാര്‍ശ. 2017ല്‍ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ ഷെയര്‍ 1.68% ആയിരുന്നു, ആഗോള
ഇറക്കുമതിയില്‍ 2.48 ശതമാനവും. ഈ മാസം അവസാനം യുഎസിന്റെ ശുപാര്‍ശ WTO ചര്‍ച്ച ചെയ്യും.