ഡെന്മാർക്ക് ആസ്ഥാനമായുള്ള Danske ബാങ്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന സ്ഥാപനമായ ഇൻഫോസിസുമായി 454 മില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. ഡിജിറ്റൽ പരിവർത്തനം വർദ്ധിപ്പിക്കുന്നതിനായി അഞ്ച് വർഷത്തേക്ക് 454 മില്യൺ ഡോളറാണ് ഇടപാടിന്റെ മൂല്യം. ഒരു അധിക വർഷത്തേക്ക് പരമാവധി മൂന്ന് തവണ വരെ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്, ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.
ഉപഭോക്താവിനായുളള ഡിജിറ്റൽ സൊല്യൂഷനുകളും മികച്ച ഉപഭോക്തൃ അനുഭവങ്ങൾ പ്രാപ്തമാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുകയാണെന്ന്”ഡാൻസ്കെ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫ്രാൻസ് വോൾഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻസ്കെ ബാങ്ക് വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്കും വലിയ കോർപ്പറേറ്റ്, സ്ഥാപന ഉപഭോക്താക്കൾക്കും ബാങ്കിംഗ് സേവനങ്ങൾ നൽകുന്നു. മികച്ച ഉപഭോക്തൃ അനുഭവങ്ങൾ, പ്രവർത്തന മികവ്, നെക്സ്റ്റ്-ജെൻ സൊല്യൂഷനുകൾ നൽകുന്ന ആധുനികവൽക്കരിച്ച ടെക്‌നോളജി ലാൻഡ്‌സ്‌കേപ്പ് എന്നിവയിൽ തന്ത്രപരമായ മുൻഗണനകൾ നേടാൻ ഈ സഹകരണം ഡാൻസ്‌കെ ബാങ്കിനെ സഹായിക്കും
ഡാൻസ്‌കെ ബാങ്കിന്റെ 1,400-ലധികം പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന ഇന്ത്യയിലെ ഐടി കേന്ദ്രവും ഇൻഫോസിസ് ഏറ്റെടുക്കും. Q2FY24-ന് മുമ്പ് ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2012-ൽ സംയോജിപ്പിച്ച്, ബെംഗളൂരു ആസ്ഥാനമായിട്ടുളള ഡാൻസ്കെ ഐടി ആൻഡ് സപ്പോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ഡിഐടി), ഡാൻസ്കെ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.
കൂടുതൽ ഡിജിറ്റൽ, ക്ലൗഡ്, ഡാറ്റാ കഴിവുകൾ ഉപയോഗിച്ച് തങ്ങളുടെ പ്രധാന ബിസിനസ് ശക്തിപ്പെടുത്തുന്നതിന് ഇൻഫോസിസ് ഡാൻസ്‌കെ ബാങ്കിനെ സഹായിക്കുമെന്ന് ഇൻഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എംഡിയുമായ സലിൽ പരേഖ് പറഞ്ഞു. ജനറേറ്റീവ് AI ഉൾപ്പെടെയുള്ള AI-യിലെ ശക്തമായ മുന്നേറ്റങ്ങൾ ഉപയോഗിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കാൻ ഇത് Danske ബാങ്കിനെ സഹായിക്കും.