രാജ്യത്ത് കോടിക്കപ്പുറത്തേക്കു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണത്തിൽ വർധന ഒന്നും രണ്ടുമല്ല, 50 %ത്തോളം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. 2018-19 ലെ കോവിഡിന് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 49.4 ശതമാനം വര്‍ദ്ധനവ്. കോവിഡിന് ശേഷം രാജ്യത്തെ വരുമാന സംവിധാനത്തിൽ കുതിച്ചുകയറ്റമുണ്ടായെന്നു വ്യക്തം.
അതെ സമയം അൻപതിനായിരം കോടി രൂപയോടടുത്ത തുകയാണ് രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടന്നത്. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായ റിസർവ് ബാങ്കാകട്ടെ ആ തുക പ്രത്യേക പൊതുജന സേവന ഫണ്ടിലേക്ക് മാറ്റി.
2023 മാര്‍ച്ച് 31 വരെ 48,461.44 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപം ബാങ്കുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റി. 16,79,32,112 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തുകയാണിത്. കോര്‍പറേറ്റ് കാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം ഇന്‍വസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടില്‍ മാര്‍ച്ച് 31 വരെ 5714.51 കോടി രൂപയുണ്ട്. ഈ തുകക്കൊപ്പം ഫണ്ടിലേക്ക് 48,461.44 കോടി രൂപയും നിക്ഷേപിച്ചു.
ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയെ അറിയിച്ചതാണിത്.
അവകാശികളില്ലാത്ത നിക്ഷേപങ്ങൾ
10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാത്ത സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 10 വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകള്‍ എന്നിവയെ ബാങ്കുകള്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളായി തരംതിരിക്കുന്നു.റിസര്‍വ് ബാങ്ക് പരിപാലിക്കുന്ന ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് (ഡിഇഎ) ഫണ്ടിലേക്കാണ് ഈ തുകകള്‍ കൈമാറുന്നത്.
ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫൻഡർ ആക്റ്റ് പ്രകാരം 2023 ഓഗസ്റ്റ് 2 വരെ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം കണ്ടുകെട്ടിയത് 34,118.53 കോടി രൂപയാണ്.
അതെ സമയം രാജ്യത്ത് ഒരു കോടിക്ക് പുറത്തു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുകയറ്റമാണുണ്ടായിരിക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു.2018-19 ലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 49.4 ശതമാനം വര്‍ദ്ധനവ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് ഡാറ്റ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.93 ലക്ഷവും 2018-19 ല്‍ 1.80 ലക്ഷവും ആദായനികുതി റിട്ടേണുകളാണ് ഈ സ്ലാബില്‍ സമര്‍പ്പിക്കപ്പെട്ടത്.
2019-20 നെ അപേക്ഷിച്ച് 1 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തില്‍ 41.5 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ 4.94 കോടിയില്‍ നിന്ന് 5.68 കോടിയായി ഉയര്‍ന്നു. എന്നിരുന്നാലും, മറ്റ് വരുമാന വിഭാഗങ്ങള്‍ 2020-21 ല്‍ ഫയല്‍ ചെയ്ത റിട്ടേണുകളില്‍ കുറവുണ്ടായി.
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാന റിട്ടേണ്‍ 2021-22 ലെ 1.93 ലക്ഷം, 2020-21 ല്‍ 1.46 ലക്ഷം എന്നിവയില്‍ നിന്നും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.69 ലക്ഷം എന്നിങ്ങനെ ഉയരുകയായിരുന്നു. 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 2022-23 ല്‍ 4.97 കോടിയായി ഉയര്‍ന്നു. 2020-21 ലെ റിട്ടേണ്‍ 5.68 കോടിയും 2021-22 ലേത് 4.75 കോടിയുമാണ്.
1.12 കോടി എണ്ണവുമായി റിട്ടേണുകള്‍ സമര്‍പ്പിച്ച കാര്യത്തില്‍ 202223 ല്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തി. 75.72 ലക്ഷം റിട്ടേണ്‍ സമര്‍പ്പിച്ച ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തും 75.62 ലക്ഷം റിട്ടേണുകളുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തും 50.88 ലക്ഷം റിട്ടേണുമായി രാജസ്ഥാന്‍ നാലാംസ്ഥാനത്തുമാണ്.