2023-24ൽ തങ്ങളുടെ വരുമാനം 10 മടങ്ങ് വർധിച്ച് 2,500 കോടി രൂപയിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എഡ്ടെക് യൂണികോൺ ഫിസിക്സ് വാല. നാലാം ക്ലാസിലെ സ്വയം പഠന കോഴ്സുകൾ മുതൽ ഓൺലൈൻ, ഓഫ്ലൈൻ മോഡുകളിലെ സിവിൽ സർവീസ് പ്രിപ്പറേറ്ററി പരീക്ഷകൾ വരെയുള്ള ബിസിനസ് വിപുലീകരിക്കുന്നതിലൂടെ ഈ വരുമാന നേട്ടം കൊയ്യാമെന്നാണ് പ്രതീക്ഷ.
232 കോടി രൂപയുടെ വരുമാനമായിരുന്നു 2022 ൽ ഫിസിക്സ് വാല നേടിയെടുത്തത്. കഴിഞ്ഞ 2022 -2023 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ആ വരുമാനം 780 കോടിയായി ഉയർന്നു. ഈ കണക്കുകൂട്ടലിലാണ് 2023-24 സാമ്പത്തിക വർഷാവസാനം 2500 കോടിയിലധികം വരുമാനത്തിൽ 2.5 മടങ് വളർച്ചയോടെ പ്രകടനം കാഴ്ച വക്കാമെന്നു കമ്പനി പ്രതീക്ഷിക്കുന്നത്.
വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും GSV വെൻചേഴ്സും പിന്തുണയ്ക്കുന്ന ഫിസിക്സ് വാല ഇപ്പോൾ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരുന്നതിനായി കോഴ്സ് ഉള്ളടക്കം വികസിപ്പിക്കുന്നു, ഒപ്പം UPSC അടക്കം ഉയർന്ന മത്സര പരീക്ഷകളിൽ വിദ്യാർത്ഥികളുടെ അടിത്തറ വിപുലീകരിക്കാൻ ശ്രമിക്കുന്നു.
ഫിസിക്സ് വാല (പിഡബ്ല്യു) ചീഫ് ഗ്രോത്ത് ഓഫീസർ വിവേക് ഗൗർ:
“ഞങ്ങൾ ഫിസിക്കൽ സെന്ററുകൾ തുറക്കുന്നുണ്ടെങ്കിലും, ഓൺലൈൻ സാങ്കേതികവിദ്യയിലൂടെ പഠിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുക. ഫിസിക്കൽ സെന്ററുകളിൽ ഓൺലൈൻ ക്ലാസുകളിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ അവരെ സഹായിക്കും. അടിസ്ഥാനപരമായി, സ്വയം പഠിക്കാൻ കഴിവുള്ള നാലാം ക്ലാസിലോ മറ്റോ പഠിക്കുന്ന പ്രായം കുറഞ്ഞ വിദ്യാർത്ഥികളെ ഞങ്ങൾ ലക്ഷ്യമിടുന്നു,”ഞങ്ങളുടെ ഓഫ്ലൈൻ സെന്ററുകളിലേക്ക് എൻറോൾ ചെയ്ത നിലവിലെ വിദ്യാർത്ഥികളുടെ അടിസ്ഥാനത്തിൽ 3 മടങ്ങ് വളർച്ചയാണ് ഞങ്ങൾ കാണുന്നത്,”
നിലവിൽ 32 നഗരങ്ങളിലെ 40 കേന്ദ്രങ്ങളിൽ നിന്ന് 42 നഗരങ്ങളിൽ ഫിസിക്കൽ ലേണിംഗ് സെന്ററുകൾ 80 ആയി ഇരട്ടിപ്പിക്കാനാണ് പിഡബ്ല്യു പദ്ധതിയിടുന്നത്.
തുടക്കത്തിൽ, ഫിസിക്കൽ സെന്ററുകൾ മെഡിക്കൽ, എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് ആയിരിക്കും.
കമ്പനി അടുത്തിടെ യുപിഎസ്സി ഓൺലൈനായി ഉള്ളടക്കം വാഗ്ദാനം ചെയ്യാൻ തുടങ്ങിയെന്നും 40,000 വിദ്യാർത്ഥികളുള്ള എഡ്ടെക് സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിഭാഗമായി ഇത് മാറിയെന്നും പിഡബ്ല്യു ചീഫ് ബിസിനസ് ഓഫീസർ അങ്കിത് ഗുപ്ത പറഞ്ഞു.
“യുപിഎസ്സിക്ക് ഏകദേശം 10,000 രൂപയ്ക്ക് ഞങ്ങൾ ഉള്ളടക്കം നൽകുന്നു. യുപിഎസ്സിക്ക് വേണ്ടി രാജ്യത്തെ അറിയപ്പെടുന്ന ഫാക്കൽറ്റികളെ പിഡബ്ല്യു തിരഞ്ഞെടുത്തു. അവർക്കും ഞങ്ങൾ ഓഫ്ലൈൻ സെന്ററുകൾ തുറക്കും. ഫിസിക്കൽ സെന്ററുകൾ തുറന്നതിന് ശേഷവും ഞങ്ങളുടെ പ്രധാന ശ്രദ്ധ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലായിരിക്കും”.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഗേറ്റ്, ബാങ്കിംഗ്, എസ്എസ്സി ഉൾപ്പെടെ 20 വിഭാഗങ്ങളിലായി 50-ലധികം പരീക്ഷകൾക്കുള്ള കോഴ്സുകൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു