ational Payments Corporation of India യുടെ ഇന്റർനാഷണൽ ഘടകമായ NIPL അടുത്തിടെ ജർമനിയിൽ UPI സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാലതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യമെന്ന് ജർമൻ ഡിജിറ്റൽ ആൻഡ് ട്രാൻസ്പോർട്ട് മന്ത്രി വോൾക്കർ വിസ്സിംഗ്. അങ്ങനെ ജി20 ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ബംഗളൂരുവില്‍ എത്തിയ വോള്‍ക്കര്‍ വിസ്സിംഗ് അക്കാര്യം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു. എംബസി ഉദ്യോഗസ്ഥർക്കൊപ്പം
നേരെ നഗരത്തിലെ ഒരു ചന്തയിലേക്ക്. അവിടെ നിന്നും വലിയ കൗതുകത്തോടെയാണ് യുപിഐ ഉപയോഗിച്ച് ചന്തയിൽ നിന്ന് വോള്‍ക്കര്‍ പച്ചക്കറി വാങ്ങിയത്. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ ഇന്ത്യയുടെ വിജയഗാഥകളിൽ ഒന്നായി ഇന്ത്യയിലെ ജർമ്മൻ എംബസി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുകഴ്ത്തുകയും ചെയ്തു.
വോൾക്കർ വിസ്സിംഗ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെയും പേയ്മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ജര്‍മ്മൻ എംബസി പങ്കുവെച്ചു. ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു ഉദാഹരണം രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് എന്ന് കുറിച്ച് കൊണ്ടാണ് ജര്‍മ്മൻ എംബസി ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഡിജിറ്റൽ, ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസ്സിംഗ് യുപിഐ പേയ്മെന്റുകളുടെ ലാളിത്യം നേരിട്ടു കണ്ടുവെന്നും അത് വളരെ ആകർഷകമായി തോന്നിയെന്നും എംബസി കുറിച്ചു.
അന്താരാഷ്ട്ര വിജയം ഈ യൂണിഫൈഡ് ഇന്റർഫേസ്
ഇന്ത്യയിലെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ്, ഇത് ഉപഭോക്താവ് സൃഷ്ടിച്ച ഒരു വെർച്വൽ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് തൽക്ഷണം മുഴുവൻ സമയ പേയ്മെന്റുകളും നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
ഇതുവരെ ജർമനി, ശ്രീലങ്ക, ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ വളർന്നുവരുന്ന ഫിൻടെക്, പേയ്മെന്റ് സൊല്യൂഷനുകളിൽ ഇന്ത്യയുമായി സഹകരിച്ചിട്ടുണ്ട്. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്മെന്റ് സംവിധാനം ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും സമ്മതിച്ചതായി ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
In a surprising twist during his attendance at the G20 digital economy ministers meet in Bengaluru, Germany’s Federal Minister for Digital and Transport, Volker Wissing, ventured into India’s digital landscape with an audacious move. Wissing’s unconventional approach involved personally immersing himself in India’s thriving digital ecosystem and experiencing the Unified Payments Interface (UPI), one of the nation’s most popular digital systems