iPhone 15 മുതൽ OnePlus 11RT വരെ – സെപ്റ്റംബറിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപ്ലവം അരങ്ങേറാൻ പോകുകയാണ്.
ഐ ഫോണിന്റെയും, മോട്ടോറോളയുടെയും, ഹോണറിന്റെയും ഒക്കെയായി 9 സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വരുന്ന 9 ആം മാസം അവതരിപ്പിക്കുക. ചിലവ Rs 30000 നും താഴെ മാത്രം വില മതിക്കുന്ന ബജറ്റ് സ്മാർട്ട്ഫോണുകൾ.
iPhone 15 സീരീസ്
ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നായ ഐഫോൺ 15 സീരിസിൽ നാല് സ്മാർട്ട്ഫോണുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന മാസത്തിന്റെ ആദ്യ പകുതിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
OnePlus 11RT
OnePlus ഈ മാസം Snapdragon 8 Gen 2 ചിപ്സെറ്റും 150W ചാർജിംഗും ഉള്ള OnePlus 11RT ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Realme GT Neo 6
Snapdragon 8 Gen 2 ചിപ്സെറ്റും 240W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുള്ള അതിന്റെ മുൻനിര സ്മാർട്ട്ഫോണായ GT നിയോ 6 ഈ മാസത്തിന്റെ രണ്ടാം പകുതിയിൽ Realme അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Xiaomi 13T
Dimensity 9200 Plus ചിപ്സെറ്റുള്ള 13T സ്മാർട്ട്ഫോണും ഈ മാസത്തിന്റെ രണ്ടാം പകുതിയിൽ Xiaomi അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Honor 90
മാസത്തിന്റെ രണ്ടാം പകുതിയിൽ ഹോണർ 90 സ്മാർട്ട്ഫോണുമായി Honor, ഇന്ത്യൻ വിപണിയിൽ തിരികെ പ്രവേശിക്കുകയാണ്. സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഹോണറിന്റെത്. കൂടാതെ 200എംപി പ്രൈമറി ക്യാമറയും ഉണ്ട്.
Vivo V29 Pro
Dimensity 8200 ചിപ്സെറ്റും 120W ഫാസ്റ്റ് ചാർജിംഗ് കഴിവുമുള്ള V29 പ്രോ സെപ്റ്റംബറിൽ വിവോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Moto G54
സെപ്തംബർ ആദ്യ പകുതിയിൽ വലിയ ബാറ്ററിയുള്ള മോട്ടോ ജി 54 എന്ന ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ മോട്ടറോള ഒരുങ്ങുന്നു.
Infinix Zero 30
Dimensity 8020 ചിപ്സെറ്റും 108MP പ്രൈമറി ക്യാമറയുമുള്ള Infinix Zero 30 സെപ്റ്റംബർ 2 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Moto G84
മോട്ടോറോളയുടെ ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി 84 സെപ്റ്റംബർ ആദ്യ പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
September is set to witness an array of exciting smartphone launches, promising cutting-edge features and technologies. iPhone 15 Series – A Highly Anticipated Launch, One of the most awaited events of the year, the iPhone 15 series launch is on the horizon. Encompassing four variants, Apple’s latest offering is expected to hit the market in the first half of September, promising cutting-edge technology and innovative features.