ഗാർഹിക പാചക വാതക എൽപിജി സിലിണ്ടറുകൾക്ക് വില കുറച്ചതിന്റെ ഗുണം ഏറെയും ലഭിക്കുക ഉജ്ജ്വല യോജന ഉപഭോക്താക്കൾക്ക്. ഗാർഹിക ഉപഭോക്താക്കൾക്കു 200 രൂപ കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സർക്കാർ തീരുമാനം മൂലം ഉജ്ജ്വല യോജനയുടെ ഭാഗമായ ഗ്രാമീണ വീടുകളിലെ സ്ത്രീകൾക്ക് 400 രൂപയുടെ കുറവ് ലഭിക്കും. സർക്കാർ സബ്സിഡി നൽകുന്നതിനാൽ ഈ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് നേരത്തെ തന്നെ 200 രൂപ കുറവായിരുന്നു. അവർ ഒരു എൽപിജി സിലിണ്ടറിന് നൽകി വരുന്നത് നിലവിൽ 903 രൂപ. എന്നാലിപ്പോൾ ഈ പുതിയ തീരുമാനത്തോടെ 200 രൂപ കുറവുണ്ടാകും . ഇതോടെ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് 703 രൂപ മാത്രമേ നൽകേണ്ടതുള്ളൂ.
ഉജ്ജ്വല പദ്ധതിയിലേക്ക് 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകും. ഇതോടെ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉജ്ജ്വല പദ്ധതി ഗ്രാമീണ വീടുകളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നു
നിലവിൽ, പാചക ആവശ്യങ്ങൾക്കായി അടുക്കളയിൽ ഉപയോഗിക്കുന്ന ഗാർഹിക എൽപിജിയുടെ വില ന്യൂഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന് 1,103 രൂപയാണ്. ഇത് ഇപ്പോൾ സിലിണ്ടറിന് 200 രൂപ കുറഞ്ഞ് 903 രൂപയായി കുറയും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ അവസാനമായി മാറ്റം വരുത്തിയത് മാർച്ച് 1 ന് ആയിരുന്നു. അന്ന് കേന്ദ്രം വർധിപ്പിച്ചത് 50 രൂപയായിരുന്നു.
75 ലക്ഷം കുടുംബങ്ങൾക്ക് ഉജ്ജ്വല കണക്ഷനുകൾ നൽകുന്നതിലൂടെ വിലകുറവ് കൊണ്ട് പ്രയോജനം ലഭിക്കുന്ന മൊത്തം ആളുകളുടെ എണ്ണം 10.35 കോടിയാകും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാനുള്ള സർക്കാരിന്റെ ഈ തീരുമാനം ഈ വർഷാവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഒരു പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. മധ്യപ്രദേശിൽ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടർ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എല്ലാ കണക്ഷൻ ഉടമകൾക്കും പാചക വാതക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചത് രക്ഷാബന്ധൻ വേളയിൽ എല്ലാ “സഹോദരിമാർക്കും കുടുംബാംഗങ്ങൾക്കും” വളരെയധികം പ്രയോജനകരമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
The Indian government has announced a reduction of Rs 200 in the cost of cooking gas LPG cylinders, bringing relief to over 10 crore households across the country. The decision, aimed at easing the financial burden on consumers, also includes the expansion of the Ujjwala scheme, ensuring increased access to affordable LPG connections.