ഇതാണ് ഒരു വിമാനം പോലെ സമുദ്ര നിരപ്പിനു മുകളിൽ പറക്കുന്ന സൂപ്പർ ബോട്ട്. മൊത്തം ഇലക്ട്രിക്ക് ആണ് കേട്ടോ.
ഇത്തരമൊരു സൂപ്പർ ഫ്ലയിങ് ബോട്ട് എവിടെങ്കിലും ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ? കാണില്ല. കാരണം ഇത് സംപ്രിതി ഭട്ടാചാര്യ എന്ന കൊൽക്കൊത്ത സ്വദേശിനി 33 കാരി ഉരുക്കു വനിത സാൻഫ്രാൻസിസ്‌കോയിൽ നിർമിച്ചു കടലിലിറക്കിയ അത്ഭുത ബോട്ട് ആണ്.
ഇനി ആരാണീ സംപ്രിതി ഭട്ടാചാര്യ ?
വെറുമൊരു ഗ്രാമീണ ഇന്ത്യൻ പെൺകുട്ടി. പഠിച്ചത് കൊൽക്കൊത്തയിലെ ഒരു സാധാരണ സ്കൂളിൽ. പഠിത്തത്തിൽ അത്ര മിടുക്കിയൊന്നുമല്ലായിരുന്നു എന്ന് സംപ്രിതി തന്നെ സമ്മതിക്കുന്നു. ഹൈ സ്കൂളിൽ വച്ച് ഫിസിക്‌സിൽ സൂപ്പറായി തോറ്റു. അവിടെ നിന്നും ഒരു വിധത്തിൽ കോളേജ് പഠനം. അതും കൊൽക്കത്തയിലെ ഒരു സാധാരണ കമ്മ്യൂണിറ്റി കോളേജിൽ. സ്കൂളിൽ കണക്ക് വിഷയത്തിനും ഉഴപ്പായിരുന്നു. ഇത് കണ്ട അധ്യാപകൻ സംപ്രീതിയുടെ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞു. “നീ തയാറെടുക്കേണ്ടത് ഒരു വീട്ടമ്മയായി തീരുവാനാണ്, ഏറിയാൽ എന്തെങ്കിലും ചെറിയ ജോലി നിനക്ക് ലഭിച്ചേക്കാം ഇങ്ങനെ പഠിക്കുകയാണെങ്കിൽ”. ഇന്റർനെറ്റ് എന്തെന്ന് പോലും അവൾ ഇതുവരെ അറിഞ്ഞിരുന്നില്ല.
പഠിച്ചിറങ്ങിയപ്പോളേക്കും വയസ്സ് 20 ആയി. അപ്പോളാണ് എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹം സംപ്രീതിയിൽ മൊട്ടിട്ടത്. ജീവിതത്തിന്റെ നിയന്ത്രണം തന്റെ കൈയിലായിരിക്കണമെന്ന് അവൾക്കു തോന്നി. തന്നെക്കാൾ സ്മാർട്ട് ആയി ആരുമില്ലെന്ന തോന്നൽ അവളിലുണ്ടായി. അങ്ങനെ ഒരു വാശിയുടെ പുറത്തു സംപ്രിതി തന്റെ 20 ആം വയസ്സിൽ ആദ്യമായി ഇന്റർനെറ്റ് തൊട്ടറിഞ്ഞു. നെറ്റിൽ പരതി നോക്കി തനിക്കിനി ഈ ബാച്ചിലേഴ്‌സ് ബിരുദവുമായി എവിടെ ജോലി ലഭിക്കുമെന്ന്.
അങ്ങനെ സംപ്രിതി തനിക്കൊരു ഇന്റേൺഷിപ്പിനു അവസരം നല്കണമെന്നഭ്യർത്ഥിച്ചു 540 സ്ഥാപനങ്ങൾക് മെയിൽ അയച്ചു. അതിൽ 539 മെയിലും തിരികെ വന്നു. ‘നോ’ എന്ന മറുപടിയുമായി. ഒരൊറ്റ മെയിലിൽ മാത്രമാണ് Yes എന്ന മറുപടി ഉണ്ടായിരുന്നത്. അതായിരുന്നു ചിക്കാഗോയിലെ Fermilab. അങ്ങനെ സംപ്രീതി നേരെ വിമാനം കയറി അമേരിക്കയിലേക്ക്. അവിടെ റിസർച്ച് അസിസ്റ്റന്റ് ആയിട്ട് ഇന്റേൺഷിപ്പിൽ.
അവിടെ സംപ്രീതി ഭട്ടാചാര്യ ഗാഢമായ പ്രണയത്തിലകപ്പെട്ടു. ആരുമായെന്നോ? സയന്സുമായിട്ട്. അവിടെ അവൾ മുഴുവൻ സമയവും സയന്സിലും, എഞ്ചിനീറിങ്ങിലും റിസേർച്ചിൽ മുഴുകി. നീണ്ട 13 വർഷത്തെ കഠിനാധ്വാനം. അവൾ നേടിയെടുത്തതെന്തെന്നോ. NASA യിൽ അടുത്ത ഇന്റേൺഷിപ്. ഓഹിയോയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി. പിന്നെ MIT യിൽ നിന്നും Phd
പിന്നെ സംപ്രീതി തിരിഞ്ഞു നോക്കിയില്ല. സാന്ഫ്രാന്സിസ്കോയിലേക്കു വച്ച് പിടിച്ചു. 12 മില്യൺ ഡോളർ സമാഹരിച്ചു. Navier എന്നൊരു സ്റ്റാർട്ടപ്പ് ടീം ഉണ്ടാക്കി. പിന്നാലെ ഒരു സമ്പൂർണ ഇലക്ട്രിക് ബോട്ട് നിർമിച്ചെടുത്തു.
സമുദ്രത്തിലെ കുതിപ്പിന് വേഗത ഈറനമെങ്കിൽ തിരമാലകളെ അതിജീവിക്കണം എന്ന സാമാന്യ തത്വം സംപ്രീതി ഇവിടെ ചെയ്തു കാട്ടി. ഒരു വിമാനം പറക്കുന്നത് പോലെയാണ് ഈ ബോട്ട് കടല്പരപ്പിലൂടെ നീങ്ങുക. അതിന്റെ മൂന്നു വിങ്‌സ് പ്രൊപ്പല്ലർ ആയി ജലത്തിനടിയിൽ ഉണ്ടാകും. വേഗത കൂടുമ്പോൾ ഈ വിങ്‌സ് ബോട്ട് നെ സമുദ്ര നിരപ്പിൽ നിന്നും തിരമാലകളുടെ മുകളിലേക്ക് ഉയർത്തും. എന്നിട്ട് വിദൂരതയിലേക്ക് കുതിക്കും.
ഇലക്ട്രിക്ക് ആയതിനാൽ ശബ്ദമില്ല. അതിവേഗതയിൽ ഓളപ്പരപ്പിനു മുകളിലൂടെ സ്മൂത്തായി കുതിക്കും. സാധാരണ ബോട്ട് യാത്രയുടെ അസ്വസ്ഥതകളുമില്ല. സാധാരണ ബോട്ടിനെക്കാൾ പത്തിരട്ടി കഴിവുണ്ടെണീ പറക്കും ബോട്ടിനു. പൂർണമായും ഇലക്ട്രിക്ക് ആയതിനാൽ കാർബൺ എമിഷനും പൂജ്യം.
സംപ്രീതിയുടെ അടുത്ത ലക്‌ഷ്യം സ്വയം ഡ്രൈവ് ചെയ്യുന്ന, ടാക്സിയായി ഉപയോഗിക്കാൻ പറ്റുന്ന പൂർണ ഇലക്ട്രിക് പറക്കും ബോട്ട്. അതിനായുള്ള പരിശ്രമത്തിലാണിപ്പോൾ സംപ്രീതിയും ടീമും.
In a world where sustainability is becoming increasingly crucial, visionaries like Sampriti Bhattacharyya are pushing the boundaries of innovation to reshape our future. Sampriti, an inventor of Indian descent, is the creative force behind the Navier 30, America’s inaugural electric hydrofoil boat. This groundbreaking innovation not only challenges the norms of maritime transportation but also heralds a future with reduced environmental impact. In this article, we delve into the remarkable journey of Sampriti Bhattacharyya and the transformative impact of her invention.