ആഗോള തലത്തില്‍ ഒന്നാമതായി FlytBase സ്റ്റാര്‍ട്ടപ്പ്. 18 രാജ്യങ്ങളിലെ 401 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് ഇന്ത്യന്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ Flytbase നെ തിരഞ്ഞെടുക്കുന്നത്. ജപ്പാനീസ് ടെലി-കമ്മ്യൂണിക്കേഷന്‍ കമ്പനിയായ നിപ്പോണ്‍ ടെലിഗ്രാഫ് & ടെലികമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് ഗ്രാന്റ് ഫിനാലെ നടന്നത്. സാന്‍ഫ്രാന്‍സിസ്‌കോ-പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പാണ് Flytbase. ഐ.ഐ.ടി മുബൈ വിദ്യാര്‍ത്ഥി നിതിന്‍ ഗുപ്ത 2017 ലാണ്
ലോകത്തെ ആദ്യ ഇന്റെര്‍നെറ്റ് ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ Flytbase ആരംഭിക്കുന്നത്.