ചാന്ദ്ര ദൗത്യത്തിന് ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ ഹെക്‌സ് 20. ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പമാണ് KSUM രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ HEX20 ചെലവ് കുറഞ്ഞ ഉപഗ്രങ്ങള്‍ നിര്‍മിക്കുക. സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശിക ശൃംഖലയും ചാന്ദ്ര ദൗത്യത്തിന് മുതല്‍ക്കൂട്ടാകും.
അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് എയ്‌റോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ്, ഐസ്‌പേസ് ഇങ്ക് എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മാണ കമ്പനിയാണ് സ്‌കൈ റൂട്ട്. ചാന്ദ്ര ദൗത്യ ഗവേഷണം ചെയ്യുന്ന ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ സ്‌പേസ്.
ചെലവ് കുറച്ച് ചന്ദ്രനിലെത്താം
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്‌പേസ് പദ്ധതിയുടെ ഭാഗമായി ഹെക്‌സ് 20 തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ കൈവരിക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്‌സ് 20മായുള്ള സഹകരണം നിര്‍ണായകമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ള ഹെക്‌സ് 20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ച് കാല്‍വയ്പ്പാണ്.
ഇന്‍ഡോ-പസഫിക് മേഖലയില്‍ ചാന്ദ്ര ദൗത്യത്തിനുള്ള അവസരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിപണി സാന്നിധ്യം ഉറപ്പാക്കുമെന്ന് ഹെക്‌സ് 20 സിഇഒ ലോയിഡ് ലോപ്പസ് പറഞ്ഞു. വരാന്‍ പോകുന്ന ചാന്ദ്ര ദൗത്യങ്ങളില്‍ തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു. ആഗോള സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ സ്വന്തം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കും. മികച്ച സാങ്കേതിക പരിജ്ഞാനമുള്ള സംഘാംഗങ്ങള്‍, നൂതന സാങ്കേതിക വിദ്യ, വിശ്വസ്തമായ വിതരണ ശൃംഖല എന്നിവയിലൂടെ ബഹിരാകാശ വാണിജ്യരംഗത്ത് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉറപ്പാക്കും.
ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി എന്നിവയുടെ സഹകരണം ഹെക്‌സ് 20ക്ക് ഉണ്ട്. ഇതിന് പുറമേ ആസ്‌ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്‌സ് 20-ന് സാന്നിധ്യമുണ്ട്. ക്യൂബ്‌സാറ്റ്, സ്‌മോള്‍സാറ്റ് വിപണികള്‍ക്കായി അത്യാധുനിക സെന്‍സര്‍ സാങ്കേതികവിദ്യ ചെലവ് കുറഞ്ഞ രീതിയില്‍ ഹെക്‌സ്20 നല്‍കുന്നുണ്ട്.
KSUM-registered HEX20 partners with global firms to boost moon missions.HEX20 partnered with Skyroot Aerospace and iSpace. At the 74th International Astronautical Conference in Baku, Azerbaijan, a memorandum of understanding was signed. HEX20’s partnership with the two global majors aims to combine the technical prowess and regional networks of the three pioneering companies.