പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ലോക ശക്തരായ ഇസ്രയേലിനോട് പിടിച്ചു നിൽക്കുന്നത് വിപുലമായ ഒരു ആഗോള ധനസഹായ ശൃംഖലയുടെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചാരിറ്റികളിൽ നിന്നും, സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നും സാമ്പത്തിക പിന്തുണ നേടുന്നതിനും, ഗാസ തുരങ്കങ്ങളിലൂടെ പണം കൈമാറുന്നതിനും ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നതിനും ഒക്കെ ഈ ആഗോള ശൃംഖലയുടെ പിൻബലമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഈ ശൃംഖലയുടെ കണ്ണികൾ കണ്ടെത്തി അവ നിർവീര്യമാക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് ഇസ്രായേൽ. ഹമാസിന്റെ ധനസമാഹരണവുമായി ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ച ബാർക്ലേയ്സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും സംഭാവന ശേഖരിക്കാൻ ഉപയോഗിക്കുന്ന ക്രിപ്റ്റോകറൻസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഈ ആഴ്ച ആദ്യം ഇസ്രായേൽ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹമാസിന് ഇത്തരത്തിൽ എത്ര അക്കൗണ്ടുകൾ ഉണ്ടെന്നോ, അവയിലെ നിക്ഷേപ മൂല്യം എത്രയെന്നോ ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല.
2021 ഡിസംബറിനും ഈ വർഷം ഏപ്രിലിനും ഇടയിൽ, ഹമാസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ ഏതാണ്ട് 190 ക്രിപ്റ്റോ അക്കൗണ്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തു.
2007 മുതൽ ഗാസ മുനമ്പിലെ ഭരണം നിർവഹിക്കുന്ന ഹമാസിനും അതിന്റെ ഗവൺമെന്റിനും പിൻബലം നൽകുന്ന സങ്കീർണ്ണമായ ഈ സാമ്പത്തിക വലയത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഇസ്രായേലി ഏജൻസികൾ.
ഹമാസിന്റെ 300 മില്യൺ ഡോളറിലധികം വരുന്ന ബഡ്ജറ്റിന്റെ ഭൂരിഭാഗവും ഇറാൻ, ഖത്തർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നോ ചാരിറ്റികളിൽ നിന്നോ ഉള്ള ഫണ്ടിൽ നിന്നാണെന്ന് അമേരിക്കൻ വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്.
ക്രിപ്റ്റോ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഹമാസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് പണം എത്തിച്ചു നൽകുന്നു. ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ ഗ്രൂപ്പുകൾക്ക് ആയുധ കമ്പനികൾ, ഷിപ്പിംഗ് ഇടപാടുകൾ, വിലയേറിയ ലോഹങ്ങളുടെ വില്പന എന്നിവയിലൂടെ ഇറാൻ പ്രതിവർഷം 100 മില്യൺ ഡോളർ വരെ പിന്തുണ നൽകുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷത്തോടെ, തുർക്കി മുതൽ സൗദി അറേബ്യ വരെ 500 മില്യൺ ഡോളർ നിക്ഷേപം കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഒരു രഹസ്യ ശൃംഖല ഹമാസ് സ്ഥാപിച്ചിരുന്നു, 2022 മെയ് മാസത്തിൽ യുഎസ് ട്രഷറി ഈ സ്ഥാപനങ്ങൾക്ക് ഉപരോധം പ്രഖ്യാപിച്ചു.
ഗ്യാസ് സമ്പന്നമായ ഖത്തറും 2014 മുതൽ ഗാസ പ്രവിശ്യയിലെ വിവിധ പദ്ധതികൾക്കായി കോടിക്കണക്കിന് ഡോളർ നൽകി എന്നും റിപ്പോർട്ടുണ്ട്.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഹമാസ് ധനസമാഹരണം നടത്തുകയും ഫലസ്തീനികൾ, പ്രവാസികൾ, സ്വന്തം ചാരിറ്റികൾ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു .
യുഎസും ബ്രിട്ടൻ പോലുള്ള രാജ്യങ്ങളും ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹമാസ്, അന്താരാഷ്ട്ര നിയന്ത്രണങ്ങൾ മറികടക്കാനായി ക്രിപ്റ്റോകറൻസികളോ ക്രെഡിറ്റ് കാർഡുകളോ കൃത്രിമ വ്യാപാര ഇടപാടുകളോ കൂടുതലായി ഉപയോഗിക്കുന്ന മാർഗ്ഗമാണിപ്പോൾ തുടരുന്നത്.
.
എന്നിരുന്നാലും, ഈ വര്ഷം തങ്ങൾ ക്രിപ്റ്റോ ഇടപാടുകളിൽ നിന്നും പിന്മാറുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേൽ അധികൃതർ ക്രിപ്റ്റോ അകൗണ്ടുകൾ തുടർച്ചയായി പിന്തുടർന്ന് അടച്ചു പൂട്ടിയതോടെ ഇതുവഴിയുള്ള നഷ്ടം വർധിച്ചെന്നാണ് ഹമാസിന്റെ നിലപാട്.
ബ്ലോക്ക്ചെയിൻ ഗവേഷകരായ ടിആർഎം ലാബ്സ് ഒരു ഗവേഷണ കുറിപ്പിൽ പറയുന്നത്, മുൻകാലത്ത് ഹമാസ് ഉൾപ്പെടുന്ന അക്രമങ്ങളെ തുടർന്ന് അവരുടെ ക്രിപ്റ്റോ ഫണ്ട് ശേഖരണം വർധിച്ചു എന്നാണ്. 2021 മെയ് മാസത്തിൽ ഇസ്രയേലിനെതിരെ നടന്ന പോരാട്ടത്തിന് ശേഷം, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ക്രിപ്റ്റോ അക്കൗണ്ടുകൾക്ക് 400,000 ഡോളറിലധികം ലഭിച്ചതായിട്ടാണ് TRM ലാബ്സ് കണക്കു കൂട്ടുന്നത്.
Hamas, the Palestinian militant group, has long been known for its complex financial network, which extends globally to channel support from charities and sympathetic nations. Utilizing unconventional methods, including moving cash through Gaza tunnels and harnessing the power of cryptocurrencies, Hamas has consistently found ways to bypass international sanctions. A closer examination of these practices reveals the extent of their financial operations, as reported by experts and officials.