റോഡിൽ എഐ (AI) പട്രോളിംഗ്, കുറ്റവാളിയെ കണ്ടുപിടിക്കാൻ ആപ്പ്.ദുബായിൽ നടന്ന ഇത്തവണത്തെ ജിട്ടെക്‌സ് ഗ്ലോബൽ 2023 (Gitex Global 2023) അത്ഭുതങ്ങളാണ് ഒളിച്ചുവെച്ചിരിക്കുന്നത്. ലോകം എഐയ്ക്ക് പിന്നാലെ പോകുമ്പോൾ ദുബായും മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല. എഐയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ദുബായി. അത് ലോകത്തിന് കാട്ടികൊടുക്കുന്ന വേദി കൂടിയാണ് ജിറ്റെക്‌സ് ഗ്ലോബൽ 2023.
എഐയുടെ പട്രോളിംഗ്
കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് കണ്ടുപിടിക്കാൻ എഐ ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ദുബായിലെ റോഡുകളിൽ എഐ ക്യാമറ അല്ല, എഐയുടെ വക പട്രോളിംഗ് ആണ് വരാൻ പോകുന്നത്.
അടുത്ത് തന്നെ എഐ പട്രോളിംഗ് കാറുകൾ റോഡിൽ ഇറക്കാൻ പോകുകയാണ് ദുബായി ആർടിഎ. തുടക്കത്തിൽ 5 എഐ കാറുകൾ മാത്രമായിരിക്കും റോഡിലിറങ്ങുക. 360 ഡിഗ്രി നിരീക്ഷണത്തിന് ഓരോ കാറിലും ആറ് സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ആളുകൾ താമസിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സെൽഫ് ഡ്രൈവിംഗ് സെക്യൂരിറ്റി പട്രോളിംഗ് തുടങ്ങാനും ദുബായി പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. മണിക്കൂറിൽ ഏഴ് കിലോമീറ്റർ വേഗതയിലായിരിക്കും ഈ ഡ്രൈവറില്ലാ വണ്ടി സഞ്ചരിക്കുക.
ടിക്കറ്റെടുക്കാൻ മുഖം മതി
ബസ്, ട്രെയിൻ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ടിക്കറ്റെടുക്കാൻ പണത്തിന് കീശ തപ്പുന്നവരാണ് എല്ലാവരും. ഇപ്പോൾ എല്ലാം ഓൺലൈൻ പേയ്‌മെന്റ് ആയത് കൊണ്ട് ആരും കൈയിൽ പണം കരുതാറുമില്ല. ജിറ്റെക്‌സ് ഗ്ലോബലിൽ ഇതിനുള്ള പരിഹാരമുണ്ട്.
മുഖം തിരിച്ചറിഞ്ഞ് ടിക്കറ്റ് വില ഈടാക്കുന്ന സാങ്കേതിക വിദ്യ അടുത്ത് തന്നെ ദുബായിൽ നടപ്പാക്കാൻ പോകുകയാണ്. ട്രാം, ബസ്, ടാക്‌സി, മെട്രോ, ജലഗതാഗതം എന്നിവയിലൊന്നും യാത്ര ചെയ്യാൻ ഇനി പണമോ, ടിക്കറ്റോ, കാർഡോ കൈയിൽ കരുതണ്ട. എന്നാൽ സംവിധാനം എന്നാണ് നടപ്പാക്കാൻ പോകുന്നത് എന്ന് പ്രഖ്യാപിച്ചിട്ടില്ല.
കുറ്റവാളിയെ പിടിക്കാൻ ആപ്പ്
റോഡപകടങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുന്നതും കുറ്റം കണ്ടുപിടിക്കുന്നതും മറ്റും ദുബായിൽ ഇനി പൊലീസുകാർ ആയിരിക്കില്ല. പകരം പുതിയ ആപ്പ് പരിചയപ്പെടുത്തുകയാണ് ദുബായി. അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും മറ്റും ഉപഭോക്തൃ സൗഹാർദമാക്കുകയാണ് ലക്ഷ്യം. ദുബായി പൊലീസും ഡിജിറ്റൽ ഹബ്ബും സംയുക്തമായാണ് പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരുന്നത്.
GITEX Global, a much-anticipated event ongoing until October 20, has been creating quite a stir with a series of innovations introduced at the Dubai World Trade Centre. The event’s inaugural day saw the esteemed presence of His Highness, Sheikh Mohamed Bin Rashid Al Maktoum. As this event nears its conclusion, let’s delve into the significant developments that have unfolded, shaping the future in various fields.