Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകരെ വാർത്തെടുക്കാൻ  ‘സ്കിൽ കേരള’  

20 June 2026

പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom

20 June 2026

റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വനിതാ ടൂവീലർ വർക്ക് ഷോപ്പ് ദാ
Shepreneur

വനിതാ ടൂവീലർ വർക്ക് ഷോപ്പ് ദാ

കാസർഗോഡ് വെസ്റ്റ് എളേരിയിലാണ് കേരളത്തിലെ ആദ്യത്തെ വനിതാ ടൂവീലർ വർക്ക് ഷോപ്പ്
News DeskBy News Desk19 December 2023Updated:20 December 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്പാന്നർ തങ്ങളുടെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് കാസർഗോഡ് വെസ്റ്റ് എളേരിയിലെ മൂന്ന് സ്ത്രീകൾ. വെസ്റ്റ് എളേരി ഭീമനടി കാലിക്കടവിൽ സിഗ്നോറ എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ വനിതാ ടൂവീലർ വർക്ക് ഷോപ്പ് തുടങ്ങിയിരിക്കുകയാണ് മൂന്ന് വനിതകൾ.

എന്തിനും റെഡി

വണ്ടി നന്നാക്കാൻ സിഗ്നോറയിൽ കയറിച്ചെന്നാൽ കാണുക കൈയിൽ സ്പാന്നറും പതിമൂന്നേ പതിനാലും ഒമ്പതേ പത്തും പിടിച്ചു നിൽക്കുന്ന മൂന്ന് വനിതകളെ ആയിരിക്കും. വർക്ക് ഷോപ്പിൽ ആളില്ലേ എന്നു വിചാരിച്ച് തിരിച്ചിറങ്ങാൻ വരട്ടെ. ഈ സ്ത്രീകളാണ് ഇവിടത്തെ ജീവനക്കാർ, ഉടമകളും ഇവർ തന്നെ. ബിൻസി ജിജോ, ബിന്ദു ഡൊമനിക്, മേഴ്സി പി എന്നിവരാണ് വർക്ക്ഷാപ്പിന്റെ നടത്തിപ്പുകാരും ജീവനക്കാരും. സ്വയം സംരംഭത്തിൽ പുതുവഴി തെളിക്കുകയാണ് ഈ മൂന്ന് സ്ത്രീകൾ.

സിഗ്നോറയിൽ നന്നാക്കാൻ കൊണ്ടുവരുന്നത് ബൈക്കോ സ്കൂട്ടറോ എന്തുമായിക്കൊള്ളട്ടെ… പണി സർവീസോ ഓയിൽ ചെയ്ഞ്ചോ ഫിൽറ്റർ മാറ്റലോ ആയിക്കൊള്ളട്ടെ…എല്ലാത്തിനും ഇവർ റെഡിയാണ്. കാസർഗോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കാ എന്ന് അറിയാതെ പറഞ്ഞ് പോകും ഇവരെ കണ്ടാൽ!

പേടി മാറി ആവേശമായി

വെറുതേ ഒരു ദിവസം ബിൻസിയും ബിന്ദുവും മേഴ്സിയും തുടങ്ങിയതല്ല സിഗ്നോറ എന്ന ടൂ വീലർ വർക്ക് ഷോപ്പ്. ഇരുചക്ര വാഹനങ്ങൾ നന്നാക്കുന്നതെങ്ങനെയെന്ന് കൃത്യമായി പഠിച്ചാണ് മൂവരും ചേർന്ന് വർക്ക് ഷോപ്പ് തുടങ്ങുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ ജോബ് കഫേയുടെഭാഗമായി ബ്ലോക്ക് തല സ്കിൽ ട്രെയിനിംഗിലാണ് ഇവർ പരിശീലനം നേടിയത്. കുടുംബശ്രീ ജോബ് കഫേയിൽ ഇരുചക്ര വാഹനങ്ങളെ കുറിച്ച് പഠിപ്പിച്ചത് ശ്രീനാഥ് മേലോത്ത് ആണ്. മൂന്ന് പഞ്ചായത്തിൽ നിന്നായി 22 പേരാണ് നൈപുണ്യ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

സ്കൂട്ടറും മറ്റും ഓടിച്ച് മാത്രം പരിചയമുള്ള സ്ത്രീകൾ ക്ലാസിന്റെ ആദ്യ ദിനം ഒന്ന് പേടിച്ചു. ആദ്യ ദിവസത്തെ പേടി ആവേശമായി മാറി. പോകെ പോകെ കാര്യങ്ങൾ പഠിച്ചെടുത്തു. വർക്ക് ഷോപ്പ് ടൂളുകൾ കൈയിൽ വഴങ്ങി. 30 ദിവസത്തെ പരിശീലന പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ 22 സ്ത്രീകളും ഇരുചക്ര വാഹനങ്ങളിൽ എക്സ്പേർട്സായി.



ജോബ് കഫേയിലെ ക്ലാസുകളുടെ ബലത്തിലാണ് മൂന്ന് പേരും കൂടി സ്വന്തം വർക്ക് തുടങ്ങാൻ പദ്ധതിയിടുന്നത്. അതിനായി മൂവരും ചേർന്ന് 2 ലക്ഷം രൂപയും സമാഹരിച്ചു. നവംബറിൽ വർക്ക് ഷോപ്പ് തുടങ്ങുകയും ചെയ്തു. വർക്ക്ഷോപ്പിൽ ഇവരെ കൂടാതെ സഹായത്തിന് ഒരാളും കൂടിയുണ്ട്. മൂവരുടെയും ആഗ്രഹങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ഇവരെ കണ്ട് പരിശീലനത്തിൽ പങ്കെടുത്ത ബാക്കിയുള്ളവരും വർക്ക് ഷോപ്പ് തുടങ്ങാൻ തയ്യാറെടുക്കുകയാണെന്ന് ഇവർ പറയുന്നു.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകരെ വാർത്തെടുക്കാൻ  ‘സ്കിൽ കേരള’  

20 June 2026

പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom

20 June 2026

റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്

20 June 2026

ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO

20 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകരെ വാർത്തെടുക്കാൻ  ‘സ്കിൽ കേരള’  
  • പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom
  • റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകരെ വാർത്തെടുക്കാൻ  ‘സ്കിൽ കേരള’  
  • പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom
  • റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil