യുഎഇയിൽ താമസിക്കുന്നവർക്ക് ഷോപ്പിംഗിനും യാത്രയ്ക്കും കാർ ഇൻഷുറൻസും ബില്ലുകളും അടയ്ക്കാനും ഉപയോഗിക്കാൻ പറ്റുന്നതാണ് പ്രിവിലേജ് കാർഡുകളും ലോയൽറ്റി പ്രോഗ്രാമുകളും. ഡിസ്കൗണ്ടുകളും ഡീലുകളും നിരവധിയാണ് പ്രിവിലേജ് കാർഡുകളിൽ. യുഎഇയിൽ താമസിക്കുന്നവരാണെങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രിവിലേജ് കാർഡുകൾ, ലോയൽറ്റി പ്രോഗ്രാമുകളെ പരിചയപ്പെടാം.
ആർടിഎ നോൽ പ്ലസ് (RTA Nol Plus)
യുഎഇയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആർടിഎ നോൽ പ്ലസ് കാർഡ്. യുഎഇ മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിൽ സഞ്ചരിക്കാൻ ഈ ഒരൊറ്റ കാർഡ് മതിയാകും. ചെലവഴിക്കുന്ന ഓരോ രണ്ട് ദിർഹത്തിനും ഉപഭോക്താക്കൾക്ക് 1 പോയന്റ് ലഭിക്കും. മിക്കയിടങ്ങളിലും ഓഫറുകളും ലഭിക്കും. വെബ്സൈറ്റിൽ എന്തെല്ലാം ഓഫറുകൾ ലഭിക്കുമെന്ന് നോക്കാനുള്ള സൗകര്യവുമുണ്ട്.
സ്മൈൽസ് (Smiles)
എറ്റിസാലത് (Etisalat) ആണ് സ്മൈൽസ് പോയന്റ് നൽകുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എറ്റിസാലത് ബില്ലുകൾ അടക്കുന്നവർക്കാണ് പോയന്റ് ലഭിക്കുക. ഈ പോയന്റുകൾ ഷോപ്പിംഗ് വൗച്ചറുകളിലും ബില്ലടയ്ക്കുന്നതിനും മറ്റും ഉപയോഗിക്കാം.
ഷെയർ (Share)
മജിദ് അൽ ഫുത്തെയ്ം (Majid Al Futtaim) ലോയൽറ്റി പോയന്റായി ഷെയർ റിവാർഡുകൾ നൽകാറുണ്ട്. ഉപഭോക്താക്കൾക്ക് ഷെയർ ആപ്ലിക്കേഷനിൽ ഇതിനായി രജിസ്റ്റർ ചെയ്യാം. മജിദ് അൽ ഫുത്തെയ്മിൽ സാധനങ്ങൾക്ക് വാങ്ങുന്ന മുറയ്ക്ക് പോയന്റുകൾ ലഭിക്കും.
ഷുക്‌രാൻ (Shukran)
ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഷുക്‌രാൻ ലോയൽറ്റി പോയന്റുകൾ ലഭിക്കുക. പോയന്റുകൾ ലഭിച്ചു കഴിഞ്ഞാൽ അവ റിഡീം ചെയ്തെടുക്കാം. അടുത്ത തവണ ഷോപ്പിംഗിന് ഇത് ഉപയോഗിക്കാം.
ബ്ലൂ റീവാർഡ്സ് (Blue Rewards)
അൽ ഫുത്തയ്ം ഗ്രൂപ്പാണ് ബ്ലൂ റീവാർഡ്സ് നൽകുന്നത്. ഇകിയ (IKEA), എയ്സ് ഹാർഡ്‌വെയർ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്കാണ് ബ്ലൂ റീവാർഡ്സ് ലഭിക്കുക. വാങ്ങുന്ന കടകളിൽ നിന്ന് തന്നെ പോയന്റ് റിഡീം ചെയ്തെടുക്കാൻ സാധിക്കും.
ഫസാ (Fazaa)
ഒട്ടുമിക്ക സ്റ്റോറുകളിലും ഡിസ്കൗണ്ടും ഹോട്ടലുകളിൽ ഓഫറുകളും യാത്രാ പാക്കേജുകളും കാർ ഇൻഷുറൻസും ഫസായിൽ ലഭിക്കും. നിരവധി ഓഫറുകൾ നൽകുന്ന ഫസാ കാർഡ് അങ്ങനെ എല്ലാവർക്കും ലഭിക്കുകയില്ല. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കും സർക്കാർ, അർധ സർക്കാർ ജീവനക്കാർക്കും മറ്റും മാത്രമായി ഫസാ പരിമിതപ്പെടുത്തിയിട്ടുണ്ട്.
Shopping in the emirates often involves a common question at the cashier: “Do you have any privilege cards?” For newcomers to the UAE, this might be a perplexing experience, considering the variety of privilege cards offered by different stores. Here’s a guide to some of the top cards and loyalty programs providing discounts and deals in the UAE.