ലോകത്തിലെ ഏറ്റവും മികച്ച 30 ടയർ നിർമാതാക്കളിൽ ഇന്ത്യയിൽ നിന്നുള്ള 5 കമ്പനികളും. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് പട്ടിക പുറത്ത് വിട്ടത്. അപ്പോളോ, എംആർഎഫ്, ജെകെ ടയർസ്, സിഇഎടി, ബാലകൃഷ്ണ ഇൻഡസ്ട്രീസ് എന്നീ 5 കമ്പനികളാണ് പട്ടികയിൽ ഇടം പിടിച്ചത്.
അപ്പോളോ ടയേഴ്സ് 13ാം സ്ഥാനത്തെത്തി. എംആർഎഫിന് 14ാം സ്ഥാനവും ജെകെ ടയറിന് 19ാം സ്ഥാനവും ലഭിച്ചു. സിഇഎടി 22ാം സ്ഥാനത്തും ബികെടി 27ാംസ്ഥാനത്തുമെത്തി.
2022 വർഷം കമ്പനികൾ നേടിയ വരുമാനം കണക്കാക്കിയാണ് എടിഎംഎ പട്ടിക തയ്യാറാക്കിയത്. ആദ്യ നാല് സ്ഥാനങ്ങളിൽ മിഷേലിൻ, ബ്രിഡ്ജ്സ്റ്റോൺ, ഗുഡ്ഇയർ, കോണ്ടിനെന്റൽ തുടങ്ങിയ കമ്പനികളാണ് എത്തിയത്.
വർഷങ്ങളോളം ഇന്ത്യയിൽ നിന്നുള്ള മൂന്ന് കമ്പനികൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിരുന്നതെന്നും ഇപ്പോൾ നില മെച്ചപ്പെട്ടു വരുന്നതായും എടിഎംഎ ഡയറക്ടർ ജനറൽ രാജീവ് ബുധ്രാജ പറഞ്ഞു.
10 വർഷം കൊണ്ട് അപ്പോളോ നാല് സ്ഥാനം മുന്നേറാൻ സാധിച്ചു. റിസേർച്ച് ആൻഡ് ആൻഡ് ഡെവലപ്മെന്റിലും മെച്ചപ്പട്ട രീതിയിൽ ചെലവഴിക്കാൻ കമ്പനികൾ തയ്യാറാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർ ആൻഡ് ഡി റാങ്കിംഗിലും അപ്പോളോയും സിഇഎടിയും ആദ്യ 20ൽ സ്ഥാനം പിടിച്ചു.