ഈ വർഷം ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് പോലുള്ള ആഗോള ടെക് കമ്പനികൾ ഇന്ത്യയിൽ നടത്തിയ നിയമനങ്ങളിൽ 90% കുറവ്.
സൂക്ഷ്മ സാമ്പത്തിക മേഖലയിലെ തിരിച്ചടിയും ആഗോളതലത്തിലെ തൊഴിൽ വെട്ടിക്കുറയ്ക്കലുമാണ് ഇന്ത്യയെയും ബാധിച്ചതെന്നാണ് വിലയിരുത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് പല കമ്പനികളിലും നിയമനങ്ങളിൽ 90% കുറവ് രേഖപ്പെടുത്തിയതായി എക്സ്ഫിനോ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. രാജ്യത്തെ 200 കമ്പനികളുടെ നിയമനത്തിൽ 98% കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്.
ആഗോളതലത്തിൽ കമ്പനികൾ സാമ്പത്തിക ഞെരുക്കത്തിൽ കൂടി കടന്നുപോയികൊണ്ടിരിക്കുകയാണ്. 2023ൽ കമ്പനികളുടെ വരുമാന വളർച്ചയും മന്ദഗതിയിലായിരുന്നു. ഇതെല്ലാമാണ് ഇന്ത്യയിലെ തൊഴിൽ മേഖലയെയും ബാധിച്ചത്. കഴിഞ്ഞ വർഷവും സമാന സാഹചര്യം ഇന്ത്യൻ ടെക്ക് മേഖല നേരിട്ടിരുന്നു. കഴിഞ്ഞ വർഷം നിയമനത്തിൽ 78% കുറവ് രേഖപ്പെടുത്തിയിരുന്നു.അതേസമയം ജോലിയിൽ മിക്ക കമ്പനികളും തൊഴിൽ മേഖലയിൽ ഗണ്യമായ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് പോലുള്ള കമ്പനികൾ ആകെ 150,000 പേർക്കാണ് ഈ വർഷം ജോലി കൊടുത്തത്.
The prominent technology conglomerates comprising the ‘FAAMNG’ group in India, recognized for setting benchmarks in the tech industry, are presently undergoing a substantial deceleration in their hiring activities due to prevailing macroeconomic challenges and global workforce downsizing, according to an ET report.