കോവിഡ് ഉണ്ടാക്കിയ തകർച്ചയിൽ നിന്നും തിരികെ കയറിയ ബോളിവുഡ് നേടിയത് 12,000 കോടിയുടെ ബിസിനസ്. ഇതിൽ ഷാരൂഖ് ഖാൻ തന്റെ ചിത്രങ്ങളിലൂടെ ഒറ്റക്ക് നേടിയത് 2500 കോടി. ദക്ഷിണേന്ത്യൻ സിനിമകളുടെ കടന്നു കയറ്റത്തെ അതിജീവിച്ചു ബോളിവുഡിന്റെ വളർച്ച ഇക്കുറി 12% എന്നാണ് അനൗദ്യോഗിക കണക്കുകൾ.
രണ്ടു വർഷത്തെ ബിസിനസ് മാന്ദ്യത്തിൽ നിന്നുമാണ് ബോളിവുഡ് കഴിഞ്ഞ വർഷം കരകയറിയത്. ഇതിൽ ഷാരൂഖ് ഖാൻ ഒറ്റയ്ക്കു പോരാടി നേടിയത് 2500 കോടിയോളം രൂപയുടെ ബിസിനസ്സാണ്.
തമിഴ്, കന്നഡ, തെലുങ്ക് സിനിമകൾ കോടികൾ വാരിയ 2023ൽ ഹിന്ദി സിനിമ തകർന്നുവെന്നു കരുതിയിരിക്കെയാണ് കഴിഞ്ഞ വർഷത്തെ മിന്നും പ്രകടനം.
കഴിഞ്ഞ വർഷം ഹിന്ദി സിനിമ 12 ശതമാനത്തിൽ കൂടുതൽ വളർച്ചയുണ്ടാക്കിയെന്നാണു കരുതുന്നത്. ഡിസംബറിൽ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളു.
ഒരു തരത്തിൽ ബോളിവുഡിനെ ദക്ഷിണേന്ത്യൻ സിനിമകളുടെ ബോക്സ് ഓഫീസ് കൊയ്ത്തിൽ നിന്നും പിടിച്ചു നിർത്തിയത് ഷാരൂഖ് ഖാൻ തന്നെ. കഴിഞ്ഞ വർഷം ഷാരൂഖ് അഭിനയിച്ച 4 സിനിമകളിൽ മൂന്നും 500 കോടിയിലധികം കളക്ഷനുണ്ടാക്കി. ജവാൻ 644 കോടി ഇന്ത്യയിൽ മാത്രം ബിസിനസുണ്ടാക്കിയപ്പോൾ എല്ലായിടത്തുമായി 1160 കോടി കളക്റ്റ് ചെയ്തു.
ഷാരൂഖിന്റെ പത്താൻ ഇന്ത്യയിൽ 545 കോടിയും എല്ലായിടത്തുനിന്നുമായി 1160 കോടിയും നേടി. ഏറ്റവും ഒടുവിൽ ഡിസംബറിൽ റിലീസ് ചെയ്ത ഷാറുഖ് സിനിമയായ ഡങ്കി രണ്ടാഴ്ചകൊണ്ടു 400 കോടിയാണുണ്ടാക്കിയത്.
രൺബീർ കപൂറിന്റെ അനിമൽ 850 കോടി രൂപയുടെ ബിസിനസ്സുമായി ഷാറുഖാനോളം കളക്ഷനുണ്ടാക്കി. തൊട്ടു പിന്നാലെ സണ്ണി ഡിയോളിന്റെ ഗദ്ദാർ 2 ലോക വ്യാപകമായി 525 കോടിയുടെ ബിസിനസ്സുണ്ടാക്കി.
തൊട്ടു പിന്നാലെ ഡിസംബറിൽ റിലീസ് ചെയ്ത തെലുങ്കു സിനിമയായ സലാറിന്റെ ഹിന്ദി പതിപ്പും വിജയമാണ്. ഇതിനകംതന്നെ 350 കോടിയുടെ ബിസിനസ് സലാർ ഹിന്ദിയിലുണ്ടാക്കി എന്നാണു സൂചന.
ബോളിവുഡിൽ ചെറുതും വലുതുമായ സിനിമകൾ ഒരുപോലെ ബിസിനസ് പിടിച്ചു എന്നതാണു ശ്രദ്ധേയം.
ഡ്രീം ഗേൾ 104 കോടി,സത്യ പ്രേം കി കഥ 76 കോടി, സരാ ഹത്കെ സരാ ബച്കെ 88 കോടിയുടേയും സാം ബഹദൂർ 73 കോടിയുടേയും വരുമാനമുണ്ടാക്കി. ഇതോടെ ഡിസംബർ ആദ്യം വരെ ഹിന്ദി സിനിമ കഴിഞ്ഞ വർഷം 12,000 കോടി രൂപയുടെ ബിസിനസ് നടത്തിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ബോളിവുഡിൽ ഇതിനു മുൻപുണ്ടായ പരമാവധി ബിസിനസ് 9000 കോടിയുടേതാണ്.
Bollywood bounces back post the collapse caused by Covid, with a Business of INR 12,000 crores. Out of this, Shahrukh Khan’s movies alone earned 2500 crores. Unofficial estimates indicate Bollywood’s growth is now 12%, overcoming the rapid influx made by the South Indian Film Industry.