പർവതങ്ങൾക്കുള്ളിൽ ആഡംബരത്തിന്റെ മറ്റൊരു ലോകമായ അക്വേലം (aquellum) അവതരിപ്പിച്ച് സൗദി അറേബ്യയുടെ നിയോം (NEOM). സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തിന്റെ വികസനത്തിന്റെ ഭാഗമായാണ് അക്വേലം എന്ന സ്വപ്ന നഗരി നിർമിക്കുന്നത്.
തൊട്ടറിയാൻ പറ്റുന്ന മെറ്റാവേഴ്സ് എന്നാണ് അക്വേലത്തെ നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. തലകീഴായി നിൽക്കുന്ന അംബരചുംബികളെ പോലെയാണ് ഇതിന്റെ നിർമാണം.
റസിഡൻസ് ഏരിയ, ഹോട്ടലുകൾ, സിനിമാ തിയേറ്റർ, മ്യൂസിയം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള നഗരം, സ്ഥിതി ചെയ്യുന്നത് പർവതത്തിനുള്ളിലാണെന്ന് മാത്രം.
അക്വബ കടലിടുക്കിലെ പർവതത്തിനുള്ളിലാണ് അക്വേലത്തിന്റെ നിർമാണം. 450 മീറ്റർ ഉയരത്തിലാണ് പർവതത്തിൽ അക്വേലിയം പണിയുന്നത്. യാഥാർഥ്യവും സങ്കല്പവും സമ്മേളിക്കുന്നതാണ് അക്വേലത്തിന്റെ ഡിസൈൻ. അക്വേലം നഗരത്തിലെത്തണമെങ്കിൽ ആദ്യം കടലിനുള്ളിൽ കൂടി പോകണം.
ഒരു തുരങ്കവും കടന്ന് ചെന്നാൽ എത്തുന്നത് ആഡംബരത്തിന്റെ അടുത്ത വാക്കായ അക്വേലത്തിലാണ്. പ്രത്യേകമായി ഡിസൈൻ ചെയ്ത ബോട്ടുകളിലാണ് അക്വേലത്തിലേക്കുള്ള പ്രവേശനം. അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകൾ തുരങ്കയാത്ര സമ്മാനിക്കും. അക്വേലത്തിൽ ഇന്നൊവേറ്റർമാർക്കും മറ്റും ഉപയോഗിക്കാൻ പ്രത്യേകമായി സജ്ജമാക്കിയ ഭാഗമാണ് ജനറേറ്റർ.
അക്വബ കടലിടുക്കിലെ സുസ്ഥിര വിനോദസഞ്ചാരത്തിന് വഴി തെളിക്കുകയാണ് അക്വേലത്തിലൂടെ നിയോം ചെയ്യുന്നത്. ലേജ, എപികോൺ, സിറന്ന, ഉട്ടമോ, നോർലന തുടങ്ങിയ പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകരാൻ അക്വേലത്തിന് സാധിക്കും.
The Board of Directors of NEOM has introduced Aquellum, an avant-garde luxury and experiential space nestled within the mountains, marking a significant addition to the ongoing regional development in northwest Saudi Arabia. Rooted in cutting-edge technology, innovative architecture, and forward-thinking concepts, Aquellum promises guests a glimpse into futuristic living through its groundbreaking experiences.