നേപ്പാളുമായി ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി കരാറിലേർപ്പെട്ട് ഇന്ത്യ. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലാണ് നേപ്പാളും ഇന്ത്യയും തമ്മിൽ കരാറിലേർപ്പെട്ടത്. നേപ്പാൾ ധനകാര്യ മന്ത്രി പ്രകാശ് ഷരൺ മഹതാണ് ഇന്ത്യയും യുഎഇയും തമ്മിൽ കരാറിലേർപ്പെട്ട കാര്യം അറിയച്ചത്.
കരാറിന്റെ അടിസ്ഥാനത്തിൽ അടുത്ത 10 വർഷം കൊണ്ട് നേപ്പാളിൽ നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ഇന്ത്യ വാങ്ങും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ സഹകരണത്തിൽ മുന്നേറ്റമുണ്ടാക്കാൻ കരാറിന് സാധിക്കും.
ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിനും നേട്ടമാകും. നേപ്പാളിന്റെ ജല വൈദ്യുത പദ്ധതി മേഖലയിലേക്ക് കൂടുതൽ നിക്ഷേപമെത്താൻ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പ്രകാശ് ഷരൺ പറഞ്ഞു.
ഹരിത ഊർജത്തിലേക്കുള്ള നേപ്പാളിന്റെ മാറ്റത്തെ കുറിച്ചും മന്ത്രി പറഞ്ഞു. ഊർജ വിപണിയിൽ സുപ്രധാന സ്ഥാനം നേടാൻ കരാർ നേപ്പാളിനെ സഹായിക്കും. നേപ്പാളും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കാനും കരാർ സഹയിക്കും. ഇരു രാജ്യങ്ങൾക്കും വരും വർഷങ്ങളിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ഏറ്റവും അധികം നിക്ഷേപങ്ങൾ നടന്ന ഒരു മേഖലയാണ് ഊർജ മേഖല.
During the inauguration of the Vibrant Gujarat Global Summit, Nepal’s Finance Minister, Prakash Sharan Mahat, announced a historic long-term power purchase agreement with India. The agreement signifies a substantial leap in energy cooperation between the two neighboring nations, aiming to export a colossal 10,000 megawatts (MW) of electricity to India over the next decade.